ADVERTISEMENT

കൊറോണവൈറസ് ഭീതിയെത്തുടർന്ന് രാജ്യം ഒന്നടങ്കം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫിസുകളും മറ്റു സ്ഥാപനങ്ങളും അടച്ചിട്ടത്തോടെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകാൻ നിരവധി സന്നദ്ധസംഘടനകളും ആപ്പുകളും സജ്ജമാണ്. ഇത്തരത്തിലുള്ള ഒരു ആപ്പാണ് ടെക്നോപ്പാര്‍ക്കില്‍ നിന്നുള്ള പിക്കപ്പ് ( PiQup https://piqup.store ).

ടെക്നോപാർക്ക് കമ്പനി QBurst ന്റെ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പേരും മൊബൈൽ ഫോൺ നമ്പരും വളരെ കുറഞ്ഞ വിവരങ്ങളുമായി OTP വെരിഫിക്കേഷനിലൂടെ കടയുടമകൾക്കും വാങ്ങാനെത്തുന്നവർക്കും വളരെ ലളിതമായി PiQup-ൽ രജിസ്റ്റർ ചെയ്യാം.

ഓർഡർ അനുസരിച്ച് സ്‌മാർട് ആയി പിക്കപ്പ് ഷെഡ്യൂളിങ്‌ വഴി അകലം പാലിക്കാനും വിൽപ‌ന സ്ഥലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാനും കഴിയും. PiQup വഴി സാധനങ്ങൾ കടയിൽ നിന്നും സ്വയം പിക്കപ്പ് ചെയ്യാനും ഡെലിവറി സൗകര്യമുള്ള കടയാണെങ്കിൽ ഡെലിവറി ആയി ലഭിക്കുവാനും കഴിയും.

ആപ്ലിക്കേഷനിൽ കയറി അടുത്തുള്ള കട തിരഞ്ഞെടുത്ത് ഇനങ്ങൾ കടലാസിൽ എഴുതുന്ന അതേ രീതിയിൽ കടയുടമയെ ധരിപ്പിക്കാം. ഓർഡറിനോട് ആപ്ലിക്കേഷൻ വഴി കടയുടമ പ്രതികരിക്കും. പർച്ചേസ് കഴിഞ്ഞാൽ ഒടുക്കേണ്ട തുകയും പിക്കപ്പ് ചെയ്യേണ്ട സമയവും കസ്റ്റമറുടെ മൊബൈലിലെത്തുകയായി.

ഈ വിവരങ്ങൾ തന്നെയാണ് പൊതുനിരത്തിലിറങ്ങാൻ പൊലീസിനെ ബോധ്യപ്പെടുത്താനുള്ള രേഖയും. കൃത്യസമയത്ത് വന്ന് പണമടച്ച് തയ്യാറാക്കി വെച്ചിട്ടുള്ള സാധനവുമായി മടങ്ങാം. വാങ്ങാൻ വന്നയാളിന് പരമാവധി ഒരു മൂന്ന് മിനിറ്റിൽ തിരികെ മടങ്ങാം. PiQup സംബന്ധിച്ച സഹായങ്ങൾക്കും ചോദ്യങ്ങൾക്കുമായി, ദയവായി PiQup കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടാം: 1800 572 8404.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com