ADVERTISEMENT

കൊറോണ വൈറസ് ഭീതി കാരണം മിക്കവരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇവരെ സഹായിക്കാൻ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ക്വാർട്ടർ പ്ലാൻ ആണ് പ്രഖ്യാപിച്ചത്. 

84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3 ജിബി ഡേറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്എംഎസും. 100 ശതമാനം ഡേറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗത്തിൽ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നത് തുടരാം.

നേരത്തെ 33 % കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജിബി ഡേറ്റാ ലഭിക്കും. 336 ദിവസത്തെ സാധുതയോടെ 2,121 രൂപയുടെ നിലവിലുള്ള ദീർഘകാല 1.5 ജിബി പ്ലാനും ജിയോ നൽകുന്നുണ്ട്.

English Summary: Jio’s New Rs 999 Prepaid Plan is What You Need to Work From Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com