ADVERTISEMENT

കോവിഡ് -19 മഹാമാരിയുടെ ആഘാതം കാരണം ചെലവ് കുറയ്ക്കുന്നതിനായി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചു. 600 ലധികം തൊഴിലാളികളെ പിരിച്ചുവിടാനാണ് നീക്കം. എന്നാൽ, പിരിച്ചുവിടുന്ന ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകും. പിരിച്ചുവിടലിന് പുറമെ താൽക്കാലികമായി 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കൽ, റിമോട്ട് വർക്കിങ് എന്നിവ ഉൾപ്പെടെ നിരവധി നടപടികളാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.

 

പിരിച്ചുവിടുന്ന 13 ശതമാനം തൊഴിലാളികളെ കമ്പനി സഹായിക്കുമെന്ന് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ പറഞ്ഞു. വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിന്റെ കണക്കനുസരിച്ച് പിരിച്ചുവിടുന്ന 600 ൽ അധികം ജീവനക്കാരെയാണ് സാമ്പത്തികമായും വൈകാരികമായും സൊമാറ്റോ സഹായിക്കുക. ഇവരെ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കും. അടുത്ത ആറു മാസത്തേക്കാണ് സഹായം ലഭിക്കുക.

 

പിരിച്ചുവിടുന്ന ജീവനക്കാരെ സോമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ, സിഒഒ ഗൗരവ് ഗുപ്ത, ഫുഡ് ഡെലിവറി ബിസിനസ് സിഇഒ മോഹിത് ഗുപ്ത എന്നിവർ വിഡിയോ കോൾ വഴി ബന്ധപ്പെടുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസിനും മറ്റ് ജോലികൾ ഉടനടി കണ്ടെത്തുന്നതിനും കമ്പനി പിന്തുണയ്ക്കും. ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾ ഡെലിവറി ബിസിനസ്സിലോ മറ്റ് വകുപ്പുകളിലോ ഉള്ളതാണോ എന്ന് സൊമാറ്റോ വ്യക്തമാക്കിയിട്ടില്ല.

 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 540 ഓളം ജോലിക്കാരെ സോമാറ്റോ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം കമ്പനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരിച്ചുവിടലാണിത്. സൊമാറ്റോയിലെ ശേഷിക്കുന്ന തൊഴിലാളികൾക്ക് 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കും. ഇതിൽ കുറഞ്ഞ വരുമാനമുള്ള ജീവനക്കാർക്ക് കുറഞ്ഞ വേതനം ലഭിക്കും. ചില ജീവനക്കാർ നേരത്തെ സ്വമേധയാ ശമ്പളം വെട്ടിക്കുറച്ചതായും അധിക ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ആ ജീവനക്കാർ പ്രതീക്ഷിക്കില്ലെന്നും സൊമാറ്റോ പറഞ്ഞു. എന്നാൽ ഇവ ജീവനക്കാരുടെ ശമ്പളത്തിൽ താൽക്കാലികമായി കുറച്ചതാണ്. കമ്പനിയിൽ വരുത്തിയ വലിയ മാറ്റങ്ങളെ കുറിച്ച് ഗോയൽ ബ്ലോഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary: Zomato to lay off over 600 employees, others to take up to 50 per cent pay cut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com