sections
MORE

വീട്ടിലിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാൻ പുതിയ പദ്ധതി അവതരിപ്പിച്ച് എയര്‍ടെല്‍

Airtel
SHARE

ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് വീട്ടിലിരുന്നുള്ള ജോലി പതിവാകുമ്പോള്‍ ഭാരതി എയര്‍ടെലിന്റെ ബി2ബി വിഭാഗമായ എയര്‍ടെല്‍ ബിസിനസ്, സംരംഭങ്ങള്‍ക്കായി വര്‍ക്ക്@ഹോം പരിഹാരം അവതരിപ്പിക്കുന്നു. വീട്ടിലിരുന്ന് സുരക്ഷിതവും കാര്യക്ഷമവുമായി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധ്യമാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യ സംരംഭ തലത്തിലുള്ള പരിഹാരമാണ് എയര്‍ടെലിന്റെ വര്‍ക്ക്@ഹോം. ഇന്ത്യന്‍ റെഗുലേറ്ററി ചട്ടങ്ങള്‍ക്ക് വിധേയമായി വയര്‍ ചെയ്തതും വയര്‍ ചെയ്യാത്തതുമായ വൈവിധ്യമാര്‍ന്ന കണക്റ്റീവിറ്റി ഒപ്ഷനുകള്‍, കരുത്തുറ്റ സഹ കണക്ഷന്‍ ഉപകരണങ്ങള്‍, സെക്യൂരിറ്റ് സൊല്യൂഷന്‍സ് എന്നിവയിലൂടെ സംരംഭങ്ങള്‍ക്ക് ഇനി ഈ പുതിയ അതിരുകളില്ലാത്ത തൊഴില്‍ ലോകത്തെ സുരക്ഷിതമായി സ്വീകരിക്കാം.

സംരംഭങ്ങളുടെ ആവശ്യം അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ അത്യാവശ്യമായതും, ആഡ്-ഓണ്‍ പാക്കേജുകളായും എയര്‍ടെല്‍ വര്‍ക്ക്@ഹോം ലഭ്യമാണ്. ഒരു ജിബിപിഎസ് വേഗം വരെ ലഭിക്കുന്ന അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ കോര്‍പറേറ്റ് ബ്രോഡ്ബാന്‍ഡ്, ജി സ്യൂട്ട് പാക്കോടെയുള്ള ഹൈ സ്പീഡ് എയര്‍ടെല്‍ 4ജി കോര്‍പറേറ്റ് മൈ-ഫൈ ഉപകരണം, ജി സ്യൂട്ട് പാക്കോടെയുള്ള എയര്‍ടെല്‍ കോര്‍പറേറ്റ് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ പ്ലാനുകള്‍, ജി സ്യൂട്ട് പാക്കോടെയുള്ള 4ജി ഡാറ്റ സിം, എയര്‍ടെല്‍ 4ജിയോടൊപ്പം എംപിഎല്‍എസ് എന്നിങ്ങനെ കണക്റ്റീവിറ്റി ലഭ്യമാണ്. 

ഗൂഗിള്‍ മീറ്റ്, സിസ്‌കോ വെബെക്‌സ് സൂം എന്നിവയാണ് സഹ കണക്ഷന്‍ ഉപകരണങ്ങള്‍. പ്രൊവൈഡര്‍, പ്രൊവിഷന്‍ഡ് വിപിഎന്‍ തുടങ്ങിയവ സുരക്ഷ നോക്കും. കമ്പനി പണമടച്ചുള്ള മോഡലില്‍ ജീവനക്കാരുടെ നിര്‍ദ്ദിഷ്ട വിദൂര കണക്റ്റിവിറ്റി ആവശ്യകതകളും സംഭരണ വലുപ്പവും അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സൗകര്യമാണ് എയര്‍ടെല്‍ വര്‍ക്ക്@ഹോമിന്റെ പ്രധാന നേട്ടം.

എയര്‍ടെലിന്റെ ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വര്‍ക്ക് ഓഫറുകളായ 4ജി മൊബൈല്‍, എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ്, എംപിഎല്‍എസ്, വിപിഎന്‍ എന്നിവയുടെ ശക്തമായ പിന്തുണയോടെ ഏതു സ്ഥലത്തും ലഭ്യത, സര്‍വീസ് ഉറപ്പ്, വേഗത്തില്‍ നടപ്പാക്കല്‍, സമര്‍പ്പിത കോള്‍ സെന്റര്‍, പ്രശ്‌ന പരിഹാര ടീം തുടങ്ങിയവയുമുണ്ട്. കൂടാതെ എല്ലാ പ്ലാറ്റിനം കോര്‍പറേറ്റ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും മുഗണനയോടെയുള്ള 4ജി നെറ്റ്‌വര്‍ക്ക് ഓഫര്‍, മികച്ച ഇന്‍ഡോര്‍ കവറേജ് നല്‍കുന്ന വോയ്‌സ് ഓവര്‍ വൈ-ഫൈ സാങ്കേതിക വിദ്യ എന്നിവയും നല്‍കുന്നു. ഇന്ത്യയിലെ ബി2ബി കണക്റ്റിവിറ്റി രംഗത്ത് വമ്പന്‍മാരാണ് എയര്‍ടെല്‍ ബിസിനസ്. 2500ലധികം വലിയ സംരംഭങ്ങള്‍ക്കും അഞ്ചു ലക്ഷത്തിലധികം എംഎസ്എംഇകള്‍ക്കും സേവനം എത്തിക്കുന്നു.

ഈ അസാധാരണ കാലത്ത് ബിസിനസുകള്‍ പുതിയ തൊഴില്‍ മാര്‍ഗങ്ങള്‍ തേടുന്നുവെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി എന്ന അവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരുമെന്നും ബി2ബി വരിക്കാര്‍ക്ക് അവരുടെ ആളുകളെ ഏറ്റവും മികച്ച കണക്റ്റിവിറ്റിയും ഡിജിറ്റല്‍ ടൂളുകളും ഉപയോഗിച്ച് ശാക്തീകരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നൂതന സംവിധാനമാണ് എയര്‍ടെല്‍ വര്‍ക്ക്@ഹോമെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു.

English Summary: Airtel Announced 'Work@Home' Solutions for Businesses

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA