ADVERTISEMENT

രാജ്യവ്യാപകമായ 4ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി വോഡഫോണ്‍ ഐഡിയ സര്‍ക്കിള്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു പുനഃസംഘടിപ്പിക്കുന്നു. വിപണിയില്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമായി തുടരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

പഞ്ചാബ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്, ഡല്‍ഹിയും രാജസ്ഥാനും, യുപി ഈസ്റ്റും യുപി വെസ്റ്റും,  അസമും നോര്‍ത്ത് ഈസ്റ്റും, കോല്‍ക്കോത്തയും ബംഗാളിന്റെ മറ്റു ഭാഗങ്ങളും, ഒഡീഷ, ബീഹാറും ഝാര്‍ഖണ്ഡും, കര്‍ണാടക, ആന്ധ്രാ പ്രദേശും തെലുങ്കാനയും, കേരളവും തമിഴ്‌നാടും, മധ്യപ്രദേശും ഛത്തീസ്ഗഡും, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്രയും ഗോവയും തുടങ്ങിയവയായിരിക്കും 10 ക്ലസ്റ്ററുകള്‍.

 

വിവിധ പ്രവര്‍ത്തനങ്ങളും ബിസിനസും ഇതിന്റെ ഭാഗമായി കൂടുതല്‍ കാര്യക്ഷമത ലഭ്യമാക്കും വിധം പ്രത്യേക വിഭാഗങ്ങളിലേക്കു മാറ്റുമെന്നും സൂചനയുണ്ട്. ജൂണോടു കൂടി നെറ്റ്‌വര്‍ക്ക് സംയോജനം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്ന നിലയിലാണ് നീക്കങ്ങള്‍ നടക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ലയനം നടത്തിയ വോഡഫോണ്‍ ഐഡിയ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഇല്ലാതാക്കാനും ഉപഭോക്താക്കളുടെ യാത്ര ലളിതമാക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു. 

 

കഴിഞ്ഞ 12-18 മാസങ്ങളില്‍ മുതിര്‍ന്ന തലങ്ങളിലുള്ളത് അടക്കം നിരവധി ഒഴിവുകള്‍ സ്ഥാനക്കയറ്റങ്ങളിലൂടെ നികത്തുകയും ചെയ്തിരുന്നു. ഡേറ്റ, വോയ്‌സ് എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധമാണ് ഐഡിയ വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

English Summary: Voda Idea consolidating circle ops into cluster-based model to improve efficiency, agility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com