sections
MORE

ജിയോയിൽ വീണ്ടും വിദേശനിക്ഷേപം, 11,367 കോടി നിക്ഷേപിക്കുന്നത് കെകെആർ

PTI12_1_2016_000342A
SHARE

പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ ജിയോ പ്ലാറ്റ്ഫോംസിൽ 11,367 കോടി രൂപ നിക്ഷേപിക്കും. ഏഷ്യയിൽ കെ‌കെ‌ആറിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇത് ജിയോ പ്ലാറ്റഫോംസിലെ 2.32 ശതമാനം ഓഹരിയിലേക്ക് വിവർത്തനം ചെയ്യും. 

ഈ ഇടപാടിലൂടെ ജിയോ പ്ലാറ്റഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റർപ്രൈസ് മൂല്യം 5.16 കോടി രൂപയായി ഉയരും. ഒരു മാസത്തിനുള്ളിൽ അഞ്ചു നിക്ഷേപങ്ങളിലൂടെ 78,562 കോടി രൂപയാണ് ജിയോ പ്ലാറ്റഫോംസിലേക്കു വന്നുചേർന്നിരിക്കുന്നത്. ഇതിനു തുല്യമായി 17.12 ശതമാനം ഓഹരിയാണ് ജിയോ വിറ്റത്.

1976-ൽ സ്ഥാപിതമായ കെ‌കെ‌ആറിന് പ്രമുഖ ആഗോള സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാങ്കേതിക മേഖലയിലെ ബിസിനസുകളിൽ വിജയകരമായി നിക്ഷേപിക്കുന്നതിനും ഒരു നീണ്ട ചരിത്രമുണ്ട്. കമ്പനി 3000 കോടി ഡോളറിലധികം ടെക് കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്, ഇന്ന് കമ്പനിയുടെ ടെക്നോളജി പോർട്ട്‌ഫോളിയോയിൽ ടെക്നോളജി, മീഡിയ, ടെലികോം മേഖലകളിലുടനീളം 20 ലധികം കമ്പനികളുണ്ട്. ഇന്ത്യയിൽ 2006 മുതൽ പ്രധാന വിപണി കേന്ദ്രമാണ്, ഇവിടെ പല നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതാണ്.

38.8 കോടിയിലധികം സബ്‌സ്‌ക്രൈബർമാരുള്ള ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ളഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്ഫോമാണ് ജിയോ. ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 130 കോടി ആളുകൾക്കും ബിസിനസുകൾക്കുമായി ഒരു ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ദൗത്യം.

കെകെആർ ഇന്ത്യയിൽ ഒരു പ്രീമിയർ ഡിജിറ്റൽ സൊസൈറ്റി കെട്ടിപ്പടുക്കുകയെന്നു ഞങ്ങളുടെ സ്വപ്നത്തിൽ വിശ്വസിക്കുന്നു. ഇന്ത്യൻ വിപണിയെ നന്നായി മനസിലാക്കിയ ഒരു നിക്ഷേപക സ്ഥാപനം കൂടിയാണ് കെകെആർ. ഈ വ്യവസായ പരിജ്ഞാനവും, പ്രവർത്തന വൈദഗ്ധ്യവും ജിയോയുടെ വളർച്ചക്ക് പ്രയോജനപ്പെടുത്താൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. 

ജിയോ പ്ലാറ്റ്ഫോംസ് ഇന്ത്യയുടെ ഡിജിറ്റൽ ലോകത്ത്‌ വരുത്തിയ പരിവർത്തനങ്ങൾ ലോകമെമ്പാടും കുറച്ചു കമ്പനികൾക്കെ സാധിച്ചിട്ടൊള്ളു. ജിയോയുടെ വളർച്ച, ഇന്നോവേഷൻ, ശക്തമായ നേതൃത്വം എന്നിവയാണ് ഞങ്ങളെ ജിയോയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെയും ഏഷ്യാ പസഫിക്കിലെയും പ്രമുഖ സാങ്കേതിക കമ്പനികളെ പിന്തുണയ്ക്കുന്നതിനുള്ള കെ‌കെ‌ആറിന്റെ പ്രതിബദ്ധതയുടെ ശക്തമായ സൂചകമായിട്ടാണ് ഞങ്ങൾ ഈ ലാൻഡ്മാർക്ക് നിക്ഷേപത്തെ കാണുന്നതെന്ന് കെകെആർ സ്ഥാപകനും സിഇഓയുമായ ഹെൻറി ക്രാവിസ് പറഞ്ഞു.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA