ADVERTISEMENT

അമേിരിക്കയിലെമ്പാടുമുള്ള ചില ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അഡ്വാന്‍സ്ഡ് പ്ലെയ്‌സ്‌മെന്റ് (എപി) പരീക്ഷയില്‍ നേരിട്ട വിഷമത എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവര്‍ത്തകരാണ് ഇതു കണ്ടെത്തിയത് – കോളജ് ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ടെസ്റ്റിങ് പോര്‍ട്ടല്‍ പുതിയ ഐഫോണ്‍ മോഡലുകളില്‍ ഡീഫോള്‍ട്ട് ആയി ഉപയോഗിക്കുന്ന ഫോട്ടോ ഫോര്‍മാറ്റായ ഹെയ്ക് (HEIC) പിന്തുണയ്ക്കുന്നില്ല! കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ചില്‍ എപി പരീക്ഷ നടത്തുന്ന കോളജ് ബോര്‍ഡ് ഇത്തവണ വിദ്യാര്‍ഥികള്‍ നേരിട്ടെത്തി പരീക്ഷ എഴുതേണ്ട മറിച്ച് ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ മതിയെന്നു തീരുമാനിക്കകയായിരുന്നു. ഇത് പല രീതിയിലും ഗുണകരമായ തീരുമാനമായിരുന്നു. എന്നാല്‍, ഇത് നടപ്പാക്കിയ വിധത്തിലുണ്ടായ പാകപ്പിഴയാണ് കുട്ടികള്‍ക്ക് വിനയായത്. ഓണ്‍ലൈന്‍ പരീക്ഷകള്‍ ഇനി എല്ലായിടത്തും നടന്നേക്കാമെന്നതിനാല്‍ സംഭവിച്ചത് എന്താണെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളു അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.

 

പരീക്ഷ ഓണ്‍ലൈന്‍ ആണെങ്കിലും കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ ടൈപ്പു ചെയ്യുകയോ അല്ലെങ്കില്‍ പേപ്പറില്‍ കൈകൊണ്ട് എഴുതി അതിന്റെ ജെപിജി, ജെപിഇജി, പിഎന്‍ജി ഫയലുകള്‍ അപ്‌ലോഡ് ചെയ്യുകയോ വേമമെന്നായിരുന്നു ബോര്‍ഡ് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍, ആദ്യം ആപ്പിളിന്റെയും തുടര്‍ന്ന് സാംസങിന്റെയും ഫോണുകളില്‍ ഇപ്പോള്‍ ഡീഫോള്‍ട്ടായി എടുക്കുന്ന ചിത്രങ്ങള്‍ ഹെയ്ക് ഫോര്‍മാറ്റിലാണ്. ഇവ സേവു ചെയ്യാന്‍ കുറച്ചു സ്‌പെ്‌സ് മതി എന്നതാണ് ജെയ്‌പെഗ് ചിത്രങ്ങളേക്കാള്‍ ഹെയ്ക് ഉപയോഗിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. ഇതേക്കുറിച്ച് പലരും ബോധമുള്ളവരായിരുന്നില്ല എന്നതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഹെയ്ക് ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ച കുട്ടികള്‍, ‘ലോഡിങ്’ എന്ന് എഴുതിക്കാണിക്കുന്ന സ്‌ക്രീന്‍ മായാതെ നില്‍ക്കുന്നതിന് ദൃക്‌സാക്ഷികളായി. ഇത് പരീക്ഷാ സമയമായ 45 മിനിറ്റു നേരത്തേക്കു കാണാം. സമയം കഴിയുമ്പോള്‍, 'നിങ്ങളുടെ പ്രതികരണം ലഭിച്ചില്ല' എന്ന സന്ദേശം എഴുതി കാണിക്കും. ഒന്നും പരിശോധനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് മനസിലാക്കാവുന്ന ഒന്നായിരുന്നു ഇത്.

 

ഈ പ്രശ്‌നം മനസിലാക്കിയ ലോസ് ആഞ്ചലീസിലെ ഹൈ സ്‌കൂള്‍ ഇക്കാര്യം കോളജ് ബോര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ബോര്‍ഡ്, ഐഫോണുകളില്‍ എങ്ങനെയാണ് ഫോട്ടോയുടെ ഫോര്‍മാറ്റ് മാറ്റുന്നതെന്ന കാര്യം വിശദീകരിച്ചു നല്‍കിയെങ്കിലും, ഇതു വരെ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് അതു ഗുണകരമാവില്ല. അവരിപ്പോള്‍, വീണ്ടും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍, പരീക്ഷ നടത്തിയ ബോര്‍ഡ് പറയുന്നത് ഒരു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് ഈ പ്രശ്‌നം നേരിട്ടതെന്നാണ്. എന്നാലും, നിരാശരാകേണ്ടിവന്ന വിദ്യാര്‍ഥികളുടെ വിഷമം തങ്ങള്‍ക്കു മനസിലാകുന്നു എന്നും ബോര്‍ഡ് പറയുന്നു.

 

ഇതേ തുടര്‍ന്ന് ഈ പ്രശ്‌നം ഇനി ഉണ്ടാകാതിരിക്കാനുള്ള ചില കരുതല്‍ നടപടികളും ബോര്‍ഡ് കൈക്കൊണ്ടു. ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ ഉത്തരകടലാസിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോഴാണ് ഈ പ്രശ്‌നം നേരിട്ടത്. ഐഫോണുകളില്‍ ഇപ്പോഴും ജെപെയ്ഗ് ഫോട്ടോകള്‍ എടുക്കാം. അത് എങ്ങനെയാണെന്നു വിശദീകരിച്ചു നല്‍കുന്നതു കൂടാതെ, ഒരു ഇമെയില്‍ അഡ്രസും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ നേരട്ട പ്രശ്‌നം ഇനി സംഭവിച്ചാല്‍ ഉത്തരകടലാസിന്റെ ഫോട്ടോ ആവര്‍ക്ക് ഇമെയില്‍ ചെയ്യാം.

 

ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികളു ശ്രദ്ധിക്കേണ്ട പ്രശ്‌നം തന്നെ

 

ഐഒഎസ് 11ല്‍ ആണ് ഹെയ്ക് ഫോര്‍മാറ്റ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഡിഫോള്‍ട്ടായി ഇതാണ് ഐഫോണുകളിലും ഐപാഡുകളിലും ഇപ്പോള്‍ ലഭിക്കുന്നത്. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ ഐഫോണിലും, മാക് കുടുംബത്തിലും മറ്റും കാണുന്നതിന് ഒരു പ്രശ്‌നവുമില്ല എന്നതു കൂടാതെ വിന്‍ഡോസും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, കൂടുതല്‍ അംഗീകരിക്കപ്പെട്ട ജെപെയ്ഗ് ചിത്രങ്ങളാണ് ഇപ്പോഴും മിക്കവാറും എല്ലായിടത്തും സ്വീകാര്യം. ഐഫോണിന്റെ ക്യാമറാ സെറ്റിങ്‌സിലെത്തി 'മോസ്റ്റ് കോംപാറ്റിബ്ള്‍' തിരഞ്ഞെടുത്താല്‍ മതി (Settings > Camera > Formats > Select 'Most Compatible') ജെപെയ്ഗ് ഫോര്‍മാറ്റില്‍ ഫോണ്‍ ഫോട്ടോ എടുത്തോളും. ഓണ്‍ലൈനായി ഫയലുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഹെയ്ക് ഉപയോഗിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. ലഭിക്കുന്നയാള്‍ക്ക് അതു തുറക്കാനാകുമെന്ന് ഉറപ്പിക്കാനാവില്ല.

 

എപി പരീക്ഷ മൊത്തം കണ്‍ഫ്യൂഷന്‍

 

എന്നാല്‍, മേല്‍പ്പറഞ്ഞ പരീക്ഷ എഴുതിയ ചില വിദ്യാര്‍ഥികള്‍ പറയുന്നത് തങ്ങള്‍ ഫോണില്‍ ഒരു മാറ്റവും വരുത്തിയില്ല. ഫോട്ടോ അപ്‌ലോഡ് ആയി. തങ്ങള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരുമോ എന്നാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന സംശയം. ചില അധ്യാപകരും പറയുന്നത് തങ്ങളുടെ കുട്ടികളുടെ ഹെയ്ക് ഫോട്ടോകള്‍ അപ്‌ലോഡ് ആയി എന്നാണ്. അവര്‍ വീണ്ടും പരീക്ഷ എഴുതണമോ എന്ന് വ്യക്തമാക്കണമെന്നാണ് ടീച്ചര്‍മാരും ആവശ്യപ്പെടുന്നത്.

 

ചിലര്‍ രോഷാകുലര്‍

 

അമേരിക്കയിലെ 83 ശതമാനത്തോളും കുട്ടികളും ഐഫോണുകളാണ് ഉപയോഗിക്കുന്നത്. വേറെ ചിലര്‍ ഐപാഡുകളും ഉപയോഗിക്കുന്നു. എന്തുകൊണ്ട് ബോര്‍ഡ് ഹെയ്ക് ഫോര്‍മാറ്റ് സ്വീകരിക്കുന്നില്ല എന്നാണ് ചലര്‍ രോഷാകുലരായി ചോദിക്കുന്നത്.

English Summary: Students forced to retake AP exams over iPhone photo format mix-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com