sections
MORE

ഓൺലൈനിലെ ‘വൈറസ്’ ബാധയിൽ 37% വർധന, കൊറോണയുടെ പേരിലും ആക്രമണം

cyber-chat
SHARE

ലോകമെമ്പാടും സംസാരിക്കുന്ന നിഗൂഢ കൊറോണ വൈറസിനെക്കുറിച്ചുള്ള ജനങ്ങളുടെ ജിജ്ഞാസ മുതലെടുക്കാൻ മാൽവെയറുകളും ഹാക്കിങും സജീവമായിട്ടുണ്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്സും നൽകാമെന്ന് വ്യാജേന സൈബർ കുറ്റവാളികൾ ആളുകളുടെ കംപ്യൂട്ടറുകളിൽ മാൽവെയർ ഫയലുകൾ വ്യാപകമായി വിന്യസിച്ച് ആക്രമണം നടത്തുന്നുണ്ട്. 2020 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ സൈബർ ആക്രമണത്തിൽ 37 ശതമാനം വർധനവ് രേഖപ്പെടുത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതേറെ മുന്നിലാണ്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയിൽ 52,820,874 പ്രാദേശിക സൈബർ ഭീഷണികൾ കണ്ടെത്തി ഉൽപന്നങ്ങൾ തടഞ്ഞതായി കാസ്‌പെർസ്‌കി സെക്യൂരിറ്റി നെറ്റ്‌വർക്ക് (കെഎസ്എൻ) റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 ലെ ഒന്നാം പാദത്തിൽ കമ്പനി കണ്ടെത്തിയ വെബ് ഭീഷണികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ 27–ാം സ്ഥാനത്താണെന്നും ഡേറ്റ കാണിക്കുന്നു. 2019 ലെ നാലാം പാദത്തിൽ ആഗോളതലത്തിൽ 32-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

2020 ഒന്നാം പാദത്തിലെ സൈബർ ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്, ഇത് രണ്ടാം പാദത്തിൽ ഇനിയും വർധിച്ചേക്കാം, പ്രത്യേകിച്ചും നിലവിലെ സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് കൂടാമെന്നും കാസ്‌പെർസ്‌കിയിലെ ഗ്രീറ്റ് ഏഷ്യ പസഫിക് സീനിയർ സെക്യൂരിറ്റി റിസർച്ചർ സൗരഭ് ശർമ്മ പറഞ്ഞു.

നീക്കം ചെയ്യാവുന്ന യുഎസ്ബി ഡ്രൈവുകൾ, സിഡികൾ, ഡിവിഡികൾ, മറ്റ് ഓഫ്‌ലൈൻ രീതികൾ എന്നിവ വഴി മാൽവെയർ വ്യാപിക്കുന്നതിലൂടെ ഉപയോക്താക്കളെ എത്ര തവണ ആക്രമിക്കുന്നുവെന്ന് ഇന്ത്യയിലെ ഒന്നാം പാദത്തിലെ പ്രാദേശിക ഭീഷണികളുടെ എണ്ണം (52,820,874) കാണിക്കുന്നു.

2019 ലെ നാലാം പാദത്തിൽ കണ്ടെത്തിയ പ്രാദേശിക ഭീഷണികളുടെ എണ്ണം 40,700,057 ആണെന്ന് കമ്പനി പറയുന്നു. രാജ്യത്ത് ആതിഥേയത്വം വഹിച്ച സെർവറുകൾ മൂലമുണ്ടായ ആക്രമണങ്ങളുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. 2020 ലെ ഒന്നാം ക്വാർട്ടറിൽ 2,299,682 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019 ലെ നാലാം ക്വാർട്ടറിൽ 854,782 കേസുകൾ കണ്ടെത്തി.

വൻതോതിലുള്ള ഉപഭോഗവും വർധിച്ച ഡിജിറ്റലൈസേഷനും കാരണം സ്മാർട് ഫോൺ ഉപയോക്താക്കളെ കൂടുതൽ ലക്ഷ്യമിടുന്നതായും ശർമ്മ പറഞ്ഞു. ഡേറ്റാ ചോർച്ച, സുരക്ഷിതമല്ലാത്ത വൈ-ഫൈ നെറ്റ്‌വർക്കുകളിലേക്കുള്ള കണക്ഷൻ, ഫിഷിങ് ആക്രമണങ്ങൾ, സ്പൈവെയർ, ദുർബലമായ എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകൾ (തകർന്ന ക്രിപ്റ്റോഗ്രഫി എന്നും അറിയപ്പെടുന്നു) എന്നിവയാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിടുന്ന സാധാരണ മൊബൈൽ ഭീഷണികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡേറ്റാ ലംഘനങ്ങൾ, ടാർഗെറ്റുചെയ്‌ത റാൻസംവെയർ ആക്രമണങ്ങൾ, വലിയ തോതിലുള്ള DDoS ആക്രമണങ്ങൾ എന്നിവ പ്രധാന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ശക്തമായ സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിന് ബിസിനസുകൾ അവരുടെ ബജറ്റുകൾ ശരിയായി വിനിയോഗിക്കേണ്ടതുണ്ടെന്നും കാസ്‌പെർസ്‌കിയുടെ ദക്ഷിണേഷ്യ ജനറൽ മാനേജർ ദീപേഷ് കൗര പറഞ്ഞു.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA