ADVERTISEMENT

മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യു എന്നു അവതരിപ്പിച്ചേക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പ്ലേ സ്റ്റോറില്‍ അപ്്ലോഡ് ചെയ്യുന്നതും കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. എന്നാൽ, കഴിഞ്ഞ ഒരു മാസമായി ബെവ് ക്യൂ ആപ് തേടി ലക്ഷക്കണക്കിന് പേരാണ് ഗൂഗിൾ സെർച്ചിനെയും പ്ലേ സ്റ്റോറിനെയും സമീപിച്ചിരിക്കുന്നത്. ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ളവരാണെന്നത് മറ്റൊരു വസ്തുതയാണ്.

 

google-trends

ഗൂഗിൾ സേർച്ചിങ് ഡേറ്റ പ്രകാരം ബെവ് ക്യു ആപ് ഏറ്റവും കൂടുതൽ സേർച്ച് ചെയ്യുന്നത് പ്രവാസികളാണ്. ഒമാൻ, യുഎഇ, ബഹ്റൈൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബെവ്കോ, ബെവ് ക്യു എന്നീ വാക്കുകൾ കൂടുതലായി സേർച്ച് ചെയ്യുന്നത്. അതായത് ആപ് പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷിക്കുന്നവരിൽ പ്രവാസികളുമുണ്ടാകുമെന്ന് ചുരുക്കം. വിദേശത്തു നിന്നുള്ളവരുടെ ഇൻസ്റ്റാളേഷൻ ഒഴിവാക്കാൻ വേണ്ട സംവിധാനം ആപ്പിലുണ്ടാകുമോ എന്നറിയില്ല. ഇല്ലെങ്കിലും ചെറിയ വെല്ലുവിളി നേരിട്ടേക്കും.

 

മെയ് 19 നാണ് ബെവ്കോ തിരച്ചിൽ വ്യാപകമായത്. പുതിയ ആപ്പിന്റെ വിവരങ്ങളും ആപ്പിന്റെ ലിങ്കും തേടിയാണ് മിക്കവരും ഗൂഗിളിനെ സമീപിക്കുന്നത്. ഇത് ആദ്യമായിരിക്കും ഒരു ആപ്ലിക്കേഷൻ വരുന്നതും പ്രതീക്ഷിച്ച് ഇത്രയും മലയാളികൾ കാത്തിരിക്കുന്നത്. ബെവ്കോ കേരള ആപ്, ബെവ്കോ ഓൺലൈൻ ആപ്, ബെവ്കോ ഇ റീട്ടെയിൽ, ബെവ്കോ ആപ്, ബെവ്ക്യു ആപ്, ബെവ്ക്യു ആപ് ഡൗൺലോഡ് എന്നിവയാണ് പ്രധാന സേർച്ചിങ് വാക്കുകള്‍. പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.

 

ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് നീണ്ടേക്കും. സംസ്ഥാനത്തെ 545 ബാറുകളും 220 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.

English Summay : BEVCO Kerala Application - Google Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com