ADVERTISEMENT

ദശലക്ഷക്കണക്കിന് തായ് ഇന്റർനെറ്റ് ഉപയോക്താക്കളുടെ 800 കോടി ഇന്റർനെറ്റ് രേഖകൾ വെളിപ്പെടുത്തുന്ന ഡേറ്റാബേസ് ചോർന്നതായി റിപ്പോർട്ട്. ഡേറ്റാബേസ് ആരുടേതാണെന്ന് വ്യക്തമല്ലെങ്കിലും തായ്‌ലൻഡ് ആസ്ഥാനമായുള്ള പ്രമുഖ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ അഡ്വാൻസ്ഡ് ഇൻഫോ സർവീസ് (എഐഎസ്) ന്റെ ഉപസ്ഥാപനമാണ് ഡേറ്റാബേസ് നിയന്ത്രിച്ചിരുന്നതെന്ന് ടെക് വിദഗ്ധൻ ജസ്റ്റിൻ പെയ്ൻ പറഞ്ഞു.

 

ഡി‌എൻ‌എസ് സേർച്ചുകളും നെറ്റ്ഫ്ലോ ഡേറ്റയും അടങ്ങിയ ഡേറ്റാബേസ് പാസ്‌വേഡ് ഇല്ലാതെ തന്നെയാണ് ഇന്റർനെറ്റിലൂടെ ചോർന്നിരിക്കുന്നത്. ഈ ഡേറ്റ ഉപയോഗിച്ച് ഒരു വ്യക്തി ഇന്റർനെറ്റിൽ ചെയ്യുന്നതെല്ലാം കൃത്യമായി രേഖപ്പെടുത്താൻ കഴിയുമെന്ന് പെയ്ൻ ഒരു ബ്ലോഗ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

ടെക്ക്രഞ്ചിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മെയ് 13ന് ഓപ്പൺ ഡേറ്റാബേസ് ചോർന്ന വിവരം പെയ്ൻ എ‌ഐ‌എസിനെ അറിയിച്ചിരുന്നു. ഒരാഴ്ചത്തേക്ക് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് മെയ് 21ന് പെയിൻ ഇക്കാര്യം തായ്‌സെർട്ടിനെ അറിയിച്ചു. തുടർന്ന് മെയ് 22 ന് ഡേറ്റാബേസ് സുരക്ഷിതമാക്കി.

 

ബൈനറി എഡ്ജിൽ ലഭ്യമായ ഡോറ്റയുടെ അടിസ്ഥാനത്തിൽ ഈ ഡോറ്റാബേസ് മെയ് 1 ന് ആദ്യമായി ചോർന്നുവെന്നും പൊതുവായി ആക്‌സസ് ചെയ്യാവുന്നതുമായി നിരീക്ഷിക്കപ്പെട്ടു. ഏകദേശം 6 ദിവസത്തിന് ശേഷം മെയ് 7 നാണ് താൻ ഈ ഡേറ്റാബേസ് കണ്ടെത്തിയതെന്നും പെയ്ൻ ബ്ലോഗിൽ പറ‌യുന്നുണ്ട്. പാസ്‌വേഡുകളും സ്വകാര്യ സന്ദേശങ്ങളും പോലുള്ള സെൻ‌സിറ്റീവ് വിവരങ്ങൾ‌ ഡി‌എൻ‌എസ് സേർച്ചിങ്‌ ഡേറ്റയിൽ ഇല്ലെങ്കിലും ഒരു ഉപയോക്താവ് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളും ഇതുവഴി അവർക്ക് നിരീക്ഷിക്കാൻ കഴിയും.

English Summary: 8 bn Internet records on millions of Thai users leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com