ADVERTISEMENT

കൊറോണവൈറസ് വിട്ടുപോകുന്നതോടെ ഇന്ത്യൻ വിപണിയിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങളാണ്. ഓൺലൈൻ വിപണികൾ കൂടുതൽ സജീവമാകുമെന്നാണ് നിലവിലെ സൂചനകൾ നൽകുന്നത്. ആമസോൺ.കോമിന്റെ പ്രാദേശിക യൂണിറ്റിനും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനും വലിയ വെല്ലുവിളിയുമായി റിലയൻസിന്റെ ജിയോമാർട്ട് ഇപ്പോൾ തന്നെ സജീവമായി കഴിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഓൺലൈൻ പലചരക്ക് സർവീസ് രാജ്യത്തെ വിപണിയെ ഒന്നടങ്കം മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.

 

ജിയോമാർട്ട് രാജ്യത്തൊട്ടാകെയുള്ള 200 ലധികം നഗരങ്ങളിൽ പലചരക്ക് വിതരണം ചെയ്യുമെന്ന് ഇന്ത്യൻ കോംഗ്ലോമറേറ്റിലെ, ദാമോദർ മാൾ, പലചരക്ക് റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. മുംബൈ ആസ്ഥാനമായ റിലയൻസ് 700 കോടി ഡോളറിന്റെ (ഏകദേശം 53,000 കോടി രൂപ) പുതിയ ഓഹരികൾ വിൽക്കുന്ന സമയത്ത് ജിയോ മാർട്ടിന്റെ ലോഞ്ച് നടന്നിരുന്നില്ല.

 

india-market

കമ്പനിയുടെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരികൾക്കായി 570 കോടി ഡോളർ ഫെയ്‌സ്ബുക് ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് റിലയൻസ് മുംബൈയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ജിയോമാർട്ട് ഡെലിവറികളുടെ ഒരു ചെറിയ പദ്ധതി അവതരിപ്പിച്ചത്.

 

ഫെയ്‌സ്ബുക്കിന്റെ വാട്‌സാപ് വഴി ഇന്ത്യയിലെ 40 കോടി ഉപയോക്തൃ അടിത്തറ മുതലെടുത്ത് റിലയൻസ് ഇന്ത്യയുടെ പലചരക്ക് വ്യാപാരികൾക്കും ചെറുകിട ബിസിനസുകൾക്കുമായി സേവനം ലഭ്യമാക്കാൻ ആ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാർട്ട് അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് സജന്യമായി പലചരക്ക് വിതരണം വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക എതിരാളികൾക്ക് ഇത് കടുത്ത വെല്ലുവിളിയാകും. ഇത് പലചരക്ക് സാധനങ്ങളുടെ വിപണിയിൽ മത്സരത്തിനും കാരണമാകും.

 

കൊറോണ വൈറസ് കേസുകളുടെ വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ജിയോമാർട്ടിന്റെ പ്രവേശനമെന്നതും ശ്രദ്ധേയമാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ജിയോമാർട്ടിന്റെ വെബ്‌സൈറ്റിലെ ഉൽപ്പന്ന കാറ്റലോഗ് വിപുലീകരിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

English Summary: JioMart Online Grocery Service Now Available in 200 Towns Across India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com