ADVERTISEMENT

ഡിജിറ്റല്‍ വിവരവിസ്‌ഫോടനത്തിന്റേതായിരുന്നു കഴിഞ്ഞ ദശകം. വാര്‍ത്ത അറിയാനും സാധനം വാങ്ങാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമെല്ലാം ആപ്പുകളെയും മറ്റ് ഡിജിറ്റല്‍ സങ്കേതങ്ങളെയും നാം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മനുഷ്യന്റെ ഈ ഡിജിറ്റല്‍ ആശ്രയത്വം പതിന്മടങ്ങ് വർധിപ്പിച്ചു കൊണ്ടാണ് കോവിഡ്-19 കടന്നു വന്നത്. ജോലി ചെയ്യാനും പഠിക്കാനും തമ്മില്‍ കാണാനും യോഗം ചേരാനും വരെ ഇന്ന് ഇന്റര്‍നെറ്റ് ആവശ്യമാണെന്നു വന്നിരിക്കുന്നു.

എല്ലാവര്‍ക്കും മൊബൈലും മൊബൈലില്‍ ഡേറ്റയുമൊക്കെ ഉണ്ടെങ്കിലും പഠിക്കാനും ജോലി ചെയ്യാനുമൊന്നും ആ വേഗമോ ഡേറ്റയോ മതിയാകില്ല. വിഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള  ഒരു സൂം മീറ്റിങ് കഴിയുമ്പോഴേക്കും തീരാനുള്ളതേയുള്ളു ഒട്ടുമിക്ക മൊബൈല്‍ ഡേറ്റാ പ്ലാനുകളും. ഇവിടെയാണ് ഒരു ബ്രോഡ്ബാന്‍ഡ് കണക്‌ഷന്റെ പ്രസക്തി.

എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ബ്രോഡ്ബാന്‍ഡ് ലഭ്യത ഒരത്യാവശ ഘടകമാണ്. സുഭ്രദമായ ഭാവിക്കും ജീവിതനിലവാരത്തിനുമൊക്കെ നല്ല വിദ്യാഭ്യാസം അടിത്തറയാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കളും വിട്ടുവീഴ്ചയ്ക്കു തയാറാകില്ല.

ഈ ഘട്ടത്തില്‍ വിദ്യാർഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം പ്രയോജനപ്പെടുത്താവുന്ന ഇന്റര്‍നെറ്റ് പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്. വിദ്യാർഥികള്‍ക്കായി 100 എംബിപിഎസ് വരെ വേഗമുള്ള സ്റ്റുഡന്റ് പ്ലാനുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 200 എംബിപിഎസ് വരെ വേഗമുള്ള പ്ലാനുകളും ലഭ്യമാണ്. രണ്ട് ദശകത്തിലധികമായി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് വലിയ തോതിലുള്ള ഡേറ്റയും ഈ പ്ലാനുകള്‍ വഴി വാഗ്ദാനം ചെയ്യുന്നു.

asianet-2

സ്‌കൂളുകളുടെയും ഓഫിസുകളുടെയും ആവശ്യത്തിനും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനും ഏഷ്യാനെറ്റ് മീറ്റ് എന്ന പേരില്‍ വിഡിയോ മീറ്റിങ് സേവനം നല്‍കുന്ന പ്രത്യേക പ്ലാനുകളുമുണ്ട്. പഠിത്തത്തിനും ജോലിക്കും മാത്രമല്ല, സിനിമ ഉള്‍പ്പെടെയുള്ള വിനോദാവശ്യങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ആവശ്യമാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമകള്‍ വരെ റിലീസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം ഡേറ്റയും വേഗവും ആവശ്യമാണ്.

ഫ്രിജും ടിവിയുമൊക്കെ പോലെ വീട്ടിലെ ഒരു അവശ്യ വസ്തുവായി ബ്രോഡ്ബാന്‍ഡ് കണക്‌ഷനും മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വീട്ടില്‍ അച്ഛനും അമ്മയും കുട്ടികളും അടക്കമുള്ളവര്‍ക്ക് ഒരേ സമയം ഉപയോഗിക്കണമെന്നതിനാല്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഫൈബര്‍ ഇന്റര്‍നെറ്റ് കണക്‌ഷനായിരിക്കും അഭികാമ്യം. ഹൈ സ്പീഡും അണ്‍ലിമിറ്റഡ് ഡേറ്റയും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കാതെ പോക്കറ്റിലൊതുങ്ങുന്ന തുകയ്ക്കാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നതെന്ന് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍. എസ്. സതീഷ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 8086011111, https://bit.ly/2TSDZGi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com