ADVERTISEMENT

ഇ-കൊമേഴ്‌സ് ബിസിനസായ പിൻഡുഡുവോയിലെ വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടായതിനെത്തുടർന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ ചൈനയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫോബ്‌സ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കോളിൻ ഹുവാങിന്റെ ആസ്തി 45.4 ബില്യൺ ഡോളർ ആണ്. അലിബാബയുടെ ജാക്ക് മായേക്കാൾ മുന്നിലാണ് കോളിൻ ഹുവാങ്. ടെൻസെന്റിന്റെ പോണി മാ ആണ് ചൈനീസ് കോടീശ്വരൻമരുടെ പട്ടികയിൽ ഒന്നാമത്.

 

മുൻപ് മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹുവാങ് പിന്നീട് മൂന്ന് വർഷം ഗൂഗിളിലും എൻജിനീയറായി സേവനം ചെയ്തു. ഈ മൂന്ന് വർഷം തനിക്ക് അവിശ്വസനീയമാംവിധം വിലപ്പെട്ടതാണെന്ന് അദ്ദേഹം 2016 ൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ സംഭാവന ചെയ്തതിനേക്കാൾ കൂടുതൽ ഗൂഗിൾ തനിക്ക് നൽകി എന്നാണ് ഹുവാങ് പറഞ്ഞത്.

 

ഹുവാങ് 2015 ലാണ് പിൻഡുഡുവോ കമ്പനി സ്ഥാപിച്ചത്. ഇതിനിടെ കോവിഡ് -19 മഹാമാരി സമയത്ത് കമ്പനി ചൈനയിൽ ജനപ്രിയമായി. ഓർഡറുകൾ പ്രതിദിനം 50 ദശലക്ഷത്തിൽ നിന്ന് 65 ദശലക്ഷമായി ഉയർന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കൾ ഒത്തുചേരുന്ന പുതിയ ഫീച്ചറുകളും വലിയ വിജയം കണ്ടു.

 

ഉപയോക്താക്കൾക്ക് സൈറ്റിൽ ഗെയിമുകൾ കളിക്കാം. ചിലപ്പോൾ സൗജന്യ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. ആദ്യകാല ചില ഗൂഗിൾ ജീവനക്കാർ പെട്ടെന്ന് സമ്പന്നരായത് അവരുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ഹുവാങ് തന്റെ 2016 ബ്ലോഗിൽ പറഞ്ഞിരുന്നു. അവർക്ക് പെട്ടെന്ന് വളരെയധികം പണം ലഭിച്ചു, ജോലി ചെയ്യാനുള്ള പ്രോത്സാഹനങ്ങൾ നഷ്ടപ്പെട്ടു, ഒപ്പം വിനോദവും പുതിയ കരിയറും തേടാൻ തുടങ്ങി എന്നും അദ്ദേഹം എഴുതി. നിരവധി വർഷങ്ങൾ കടന്നുപോയി, മറ്റ് മികച്ച നേട്ടങ്ങൾ നേടാൻ സാധ്യതയുള്ള അവരുടെ ഏറ്റവും വിലയേറിയ സമയം അവർ പാഴാക്കി എന്നും ഹുവാങ് മുൻ ഗൂഗിൾ ജീവനക്കാരെ കുറ്റപ്പെടുത്തുന്നു.

 

English Summary: Ex-Googler becomes China’s second-richest person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com