ADVERTISEMENT

കൊറോണവൈറസിനെ നേരിടാനും പ്രതിരോധിക്കാനും ലോകം ഒന്നടങ്കം സാങ്കേതിക സംവിധാനങ്ങളുടെ സഹായം തേടുകയാണ്. വൻകിട കമ്പനികൾ മുതൽ ചെറിയ സംരംഭകര്‍ വരെ അവർക്ക് ചെയ്യാവുന്ന ടെക്നോളജിയും ഉൽപ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയത്തെ കൊടിയന്തറ സാനിറ്ററി വെയർസും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. അതും പിവിസി പൈപ്പിൽ. സെൻസർ ഓപ്പറേറ്റഡ് സോപ് ഡിസ്പെൻസർ, ടച്ച് ഫ്രീ വാഷ് കൗണ്ടർ, ടച്ച് ഫ്രീ ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ എന്നിവയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കൊറോണവൈറസ് കാലത്ത് സോപ് ഉപയോഗിച്ച് കൈകഴുകൽ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെ മിക്ക വീടുകളിലും ഓഫീസുകളിലും ഇതിനു വേണ്ട സംവിധാനങ്ങളും സജജീകരിച്ചിട്ടുണ്ട്. എന്നാൽ, കൈകൊണ്ടെടുക്കാതെ എങ്ങനെ സോപ് ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് സെൻസർ ഓപ്പറേറ്റഡ് ഡിസ്പെൻസർ നിർമിച്ചിരിക്കുന്നത്. കൈ ഉപയോഗിച്ച് ടാപ്പ് തുറക്കാതെ ടച്ച് ഫ്രീ വാഷ് കൗണ്ടർ, കൈ തൊടാതെ തന്നെ ടച്ച് ഫ്രീ ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ എന്നിവയും കൊറോണ പ്രതിരോധത്തിന് ഏറെ ഉപയോഗപ്രദമാണെന്ന് സംരംഭയുടമ ജോസഫ് പറയുന്നു.

soap-dispenser

പിവിസി പൈപ്പുകളുടെ സഹായത്തോടെ നിർമിച്ചിരിക്കുന്ന സെൻസർ ഓപ്പറേറ്റഡ് ഡിസ്പെൻസറിന് താഴെ കൈ എത്തുമ്പോൾ തന്നെ ഒരു നിശ്ചിത അളവ് സോപ് താഴോട്ട് വരും. സെൻസർ ഓപ്പറേറ്റഡ് ഡിസ്പെൻസർ കൂടുതൽ പേർ വന്നുപോകുന്ന ഹോട്ടലുകളിലും ഓഫിസുകളിലും ഏറെ ഉപകാരപ്രദമാണ്. വൻകിട കമ്പനികൾ വലിയ വിലയിൽ ഇത്തരം ഉപകരണങ്ങൾ വിപണിയിലെത്തിക്കുമ്പോൾ കുറഞ്ഞ വിലയിൽ വിപണനം നടത്തുന്നുവെന്നതാണ് ഈ പിവിസി ഡിസ്പെൻസറുകളുടെ പ്രത്യേകത.

കച്ചവട കേന്ദ്രങ്ങളിലും ബാങ്കുകളിലും ആളുകൾ കൂടുതലെത്തുന്നയിടങ്ങളിലും സുരക്ഷയെ മുൻകരുതി ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. അതിനാൽ തന്നെ മികച്ച പ്രതികരണമാണ് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ലഭിക്കുന്നതെന്ന് ജോസഫ് പറയുന്നു.

English Summary: Sensor Operated Soap dispenser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com