ADVERTISEMENT

സൂപ്പർ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യയിൽ വാഷിങ് മെഷീനും അവതരിപ്പിച്ചു. സ്മാർട് ടിവി വിപണിയിൽ വൻ മുന്നേറ്റം തുടരുന്ന തോംസൺ ആഴ്ചകൾക്ക് മുൻപാണ് വാഷിങ് മെഷീനും പുറത്തിറക്കിയത്. ജൂൺ 23 മുതൽ ഫ്ലിപ്പ്കാർട്ട് വഴി സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളുടെ വിൽപ്പന തുടങ്ങി. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ 6.5 കിലോഗ്രാം, 7.5 കിലോഗ്രാം, 8.5 കിലോഗ്രാം എന്നിങ്ങനെ 3 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്.

തോംസൺ ബ്രാൻഡ് അപ്ലയൻസ് വിപണിയിൽ പ്രവേശിക്കുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 കോടി രൂപ നിക്ഷേപം നടത്തുമെന്നും എസ്‌പി‌പി‌എൽ (ഇന്ത്യയിലെ തോംസണിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസി) സിഇഒ അവ്‌നിത് സിംഗ് മർവ പറഞ്ഞു.

അഞ്ച് ശതമാനത്തിലധികം വിപണി വിഹിതമുള്ള സ്മാർട് ടെലിവിഷൻ വിഭാഗത്തിൽ ഞങ്ങൾ വിജയിച്ചു. ഇതിനാൽ താങ്ങാനാവുന്ന വിലയ്ക്കുള്ള ഉപകരണങ്ങളുടെ വിഭാഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 6.5 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന് 6,999 രൂപ നിരക്കിലാണ് തോംസൺ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇത് പൂർണമായും ഇന്ത്യയിൽ നിർമിക്കുമെന്നും മാർവാ പറഞ്ഞു. എല്ലാ വർഷവും ഒരു പുതിയ ഉൽ‌പന്നം പുറത്തിറക്കി പോർട്ട്‌ഫോളിയോ വർധിപ്പിക്കുകയാണ് തോംസണിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ, ഉപയോക്താക്കൾ ഇപ്പോഴും ഉപകരണങ്ങൾ വാങ്ങാൻ പോകുന്നില്ല. ഇതിനാൽ, ഫ്ലിപ്കാർട്ടുമായുള്ള ഞങ്ങളുടെ വിതരണ പങ്കാളിത്തം പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

thomson

 

ഇന്ത്യയിലെ വാഷിങ് മെഷീൻ വിപണി വിഹിതം 7 കോടി യൂണിറ്റും 10,000 കോടി രൂപയുമാണ്. പ്രധാനമായും എൽജി, സാംസങ്, ബോഷ്, ഐഎഫ്ബി, ഗോദ്‌റെജ് അപ്ലയൻസസ്, വേൾപൂൾ തുടങ്ങിയ കമ്പനികളാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. തോംസണിനായി, ഡെറാഡൂണിലെ പ്ലാന്റിലാണ് വാഷിങ് മെഷീനുകൾ നിർമിക്കുന്നത്. നിലവിലെ ഉത്തർപ്രദേശിൽ പുതിയ നിർമാണ പ്ലാന്റ് വരുന്നുണ്ടെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനത്തിനു തയാറാകുമെന്നും മാർവാ പറഞ്ഞു.

120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകൾ പുറത്തിറക്കിയത്. ഇന്ത്യയിലെ തോംസണിന്റെ ബ്രാൻഡ് ലൈസൻസിയായ എസ്‌പി‌പി‌എൽ ഈ സാങ്കേതികവിദ്യ ഇപ്പോൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്നു. എസ്‌പി‌പി‌എൽ-തോംസൺ ഇന്ത്യ തങ്ങളുടെ എല്ലാ ഉൽ‌പ്പന്നങ്ങളും ഇന്ത്യയിൽ നിർമിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

English Summary: Thomson to invest over INR 1000 crores in next 5 years;~ Forays into home appliances category with Washing Machines in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com