sections
MORE

കൊറോണ തുണച്ചു; ചൈനയിൽ ജാക് മായെ മറികടന്ന് പോണി മാ, ആസ്തി 3.7 ലക്ഷം കോടി

pony-ma
SHARE

ചൈനയിലെ വുഹാനിൽ നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ലോകത്തെ ഒട്ടുമിക്ക ടെക് കമ്പനികൾക്കും വെല്ലുവിളിയായപ്പോൾ ചിലര്‍ക്കെങ്കിലും വൻ നേട്ടമായി. ചൈനയിലെ ടെക് കമ്പനി മേധാവികൾക്കെല്ലാം കൊറോണകാലം വൻ നേട്ടത്തിന്റേത് കൂടിയായിരുന്നു. ഇന്റർനെറ്റ് ഭീമനായ ടെൻസെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെംഗ് ചൈനയിലെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തി. പോണി മാ എന്ന പേരിലും അറിയപ്പെടുന്ന മാ ഹുവാറ്റെംഗ് അതിവേഗമാണ് മുന്നേറ്റം നടത്തിയത്. 

50 ബില്യൺ ഡോളർ (ഏകദേശം 3.7 ലക്ഷം കോടി രൂപ) ആണ് മാ ഹുവാറ്റെങിന്റെ ആസ്തി. ആലിബാബയുടെ സഹസ്ഥാപകൻ ജാക്ക് മായുടെ 48 ബില്യൺ ഡോളറിനെ മറികടന്നാണ് മാ ഹുവാറ്റെംഗ് ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. പിൻഡുഡുവോ കമ്പനിയിലെ കൊളിൻ ഹുവാങ് ആണ് മൂന്നാമത്തെ വലിയ സമ്പന്നൻ.

കഴിഞ്ഞ ആഴ്ചകളിലെ വൻ മുന്നേറ്റമാണ് ടെൻസെന്റ് സി‌ഇ‌ഒയ്ക്ക് അനുകൂലമായത്. 1998 ൽ ടെൻസെന്റ് സ്ഥാപിക്കുന്നതിനു മുൻപ്, ചൈനയിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളും ഉൽ‌പന്ന ദാതാക്കളായ ചൈന മോഷൻ ടെലികോം ഡെവലപ്മെന്റ് ലിമിറ്റഡിൽ ഇന്റർനെറ്റ് പേജിംഗ് സിസ്റ്റത്തിനായി ഗവേഷണത്തിനും വികസനത്തിനുമാണ് പോണി നേതൃത്വം നൽകിയിരുന്നത്.

കമ്പനി ബയോ പ്രകാരം ഷെൻ‌ഷെൻ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ, അപ്ലൈഡ് എൻജിനീയറിങ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത സയൻസ് ബിരുദം നേടിയ വ്യക്തിയാണ് പോണി മാ. സോഷ്യൽ മെസേജിങ് ആപ്ലിക്കേഷൻ വിചാറ്റ് ഉൾപ്പെടെ ചൈനയിലെ പ്രമുഖ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുക്കുന്നതിൽ അറിയപ്പെടുന്ന ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് 2004 ജൂൺ 16 ന് ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന ബോർഡിന്റെ ഭാഗമാണ്.

ഓൺലൈൻ ഗെയിമുകൾ, വിഡിയോ, തത്സമയ സ്ട്രീമിങ്, വാർത്ത, സംഗീതം, സാഹിത്യം എന്നിവ ടെൻസെന്റിന്റെ ഡിജിറ്റൽ ഉള്ളടക്ക ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഹോണർ ഓഫ് കിംഗ്സ്, പബ്ജി മൊബൈൽ, ലീഗ് ഓഫ് ലെജന്റ്സ് എന്നിവയുൾപ്പെടെ ഏറ്റവും ജനപ്രിയമായ ചില ഗെയിമുകൾ ഇതിൽ ഉൾപ്പെടുന്നു.

English Summary: Who is Ma Huateng, Tencent CEO who dethroned Jack Ma as China's richest?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA