ADVERTISEMENT

കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച തല്‍സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഡിടിഎച്ചിലും മൊബൈലിലും ലഭ്യമാക്കി കൊണ്ട് എയര്‍ടെലും ദൗത്യത്തില്‍ പങ്കാളികളാകുന്നു.

 

സംസ്ഥാനത്തെ 12,000 സ്‌കൂളുകളിലെ 41 ലക്ഷം വിദ്യാര്‍ഥികളാണ് പ്രതിസന്ധിയുടെ ഈ കാലത്ത് വീട്ടിലിരുന്ന് ജൂണ്‍ ഒന്നിന് ആരംഭിച്ച പഠനത്തില്‍ പങ്കാളികളാകുന്നത്. വിക്‌ടേഴ്‌സ് ചാനല്‍ എയര്‍ടെല്‍ ഡിടിഎച്ചില്‍ മാത്രമല്ല എയര്‍ടെല്‍ എക്‌സ്ട്രീം ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ മൊബൈല്‍ വരിക്കാര്‍ക്കും ലഭ്യമാകും. എയര്‍ടെല്‍ എക്‌സ്ട്രീം വെബ് പേജിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകും.

 

ഡിജിറ്റല്‍ വിതരണത്തിലൂടെ എല്ലാ ഉപഭോക്താക്കളുടെയും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഈ വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം. പോസ്റ്റ്‌പെയ്ഡുകാര്‍ക്ക് 799/999 ഫാമിലി പ്ലാനുകള്‍, അപ്‌ഗ്രേഡുകളിലൂടെ വീട്ടിലിരുന്ന് പഠിക്കാം. മികച്ച വിഡിയോ അനുഭവം, 200 ജിബിവരെ റോള്‍ ഓവറുള്ള പരിധിയില്ലാത്ത ഡേറ്റ, കുടുംബത്തിലെ രണ്ടോ അതിലധികമോ കുട്ടികള്‍ക്ക് അനുയോജ്യമായ ഒറ്റ പ്ലാന്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

 

പ്രീപെയ്ഡില്‍ എല്ലാ പ്ലാനുകളിലും സൗകര്യം ലഭ്യമാണ്. മികച്ച വിഡിയോ അനുഭവത്തോടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പഠനം തുടരാം. വേഗമേറിയ ഡൗണ്‍ലോഡ്, എവിടെയും തടസമില്ലാത്ത പഠനം, പവര്‍ പോകുമെന്ന പേടിയില്ലാതെ അനായാസം പഠിക്കാം തുടങ്ങിയ സവിശേഷതകളുമുണ്ട്. ഡിടിഎച്ചുകാര്‍ ടെലിവിഷന്‍ സെറ്റുകള്‍ ക്ലാസ് റൂമുകളാക്കുക. വിനോദത്തോടൊപ്പം തടസമില്ലാതെ പഠിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com