ADVERTISEMENT

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പുറമെ ചൈനീസ് കമ്പനികൾക്കെതിരെ നിലപാട് ശക്തമാക്കി ബ്രിട്ടനും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ വർഷം ഉടൻ തന്നെ ബ്രിട്ടനിലെ 5 ജി നെറ്റ്‌വർക്കിലെ ചൈനീസ് ടെക് ഭീമനായ വാവേയുടെ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.

 

5ജി നെറ്റ്‌വർക്കിൽ വാവേയ് ടെക്നോളജീസിന്റെ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ആറ് മാസത്തിനുള്ളിൽ നിർത്തലാക്കാനും നിലവിലുള്ള സാങ്കേതികവിദ്യ ഇതിനകം നീക്കംചെയ്യുന്നത് വേഗത്തിലാക്കാനുമുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ തയാറാക്കുന്നുണ്ടെന്ന് യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ജിസിഎച്ക്യു ചൈനീസ് സാങ്കേതികവിദ്യയെക്കുറിച്ച് പുതിയ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിന് ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ജിസിഎച്ക്യുയുടെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം തയാറാക്കിയ റിപ്പോർട്ടിൽ വാവേയ് കമ്പനിയുടെ സാങ്കേതികവിദ്യകൾ വിശ്വസനീയമല്ലാത്തതും അപകടസാധ്യതയുണ്ടെന്നുമാണ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com