ADVERTISEMENT

എയര്‍ടെല്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. ഉടനെ തന്നെ മറ്റു ഭാഷകളുടെ പിന്തുണയും ലഭ്യമാക്കും. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഫീച്ചര്‍ ലഭ്യമാണ്. ഐഒഎസില്‍ ഉടന്‍ തന്നെ ലഭ്യമാക്കും.

 

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ഉപഭോക്താക്കള്‍ പ്രാദേശിക ഭാഷകള്‍ക്കായി തിരയുകയാണ്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലെ ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ അനുഭവം ലളിതമാക്കുകയും ഭാഷാ പരിമിതികള്‍ ഇല്ലാതെ കൂടുതല്‍ പരസ്പര ബന്ധിതരാക്കുകയും ചെയ്യും.

 

എയര്‍ടെല്‍ സേവനങ്ങളിലേക്കുള്ള ഡിജിറ്റല്‍ കവാടമാണ് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ്. സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ വരിക്കാരെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നേട്ടങ്ങള്‍. സ്മാര്‍ട് ഫോണ്‍ വരിക്കാര്‍ക്ക് റീചാര്‍ജ്, ബില്‍ പേയ്‌മെന്റുകള്‍, ബാലന്‍സ് പരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്. സേവനങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏതാനും ക്ലിക്കിലൂടെ വരിക്കാര്‍ക്ക് അറിയിക്കാനും സൗകര്യമുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും ഡിജിറ്റല്‍ വിനോദ ലൈബ്രറിയുടെ പ്രീവ്യൂവും ലഭിക്കും.

 

ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ എയര്‍ടെല്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ അവരുടെ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഇന്ത്യ ഒരൊറ്റ സ്മാര്‍ട് ഫോണ്‍ രാജ്യമായി മാറികൊണ്ടിരിക്കെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലെ 35 ശതമാനം ഉപയോക്താക്കളും 2/3 തല നഗരങ്ങളില്‍ നിന്നോ ഗ്രാമങ്ങളില്‍ നിന്നോ ഉള്ളവരാണെന്നും പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതോടെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് അവര്‍ക്ക് കൂടുതല്‍ പ്രസക്തവും പ്രാപ്യവും ആകുമെന്നും ഇത് എയര്‍ടെലിന്റെ കൂടുതല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ വഴിയൊരുക്കുമെന്നും എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫിസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

English Summary: Airtel Thanks app now brings regional language support for Indian users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com