sections
MORE

വീട്ടിലിരുന്ന് ജോലി ചെയ്യാനും പഠിക്കാനും ഏഷ്യാനെറ്റിന്റെ ‘വര്‍ക്ക് ഫ്രം ഹോം’ 2499 പാക്കേജ്

SHARE

ഈ കോവിഡ് എന്നവസാനിക്കും? എല്ലാവര്‍ക്കും അറിയേണ്ടതും എന്നാല്‍ ആര്‍ക്കും ഉത്തരം ഇല്ലാത്തതുമായ ചോദ്യം. കോവിഡിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീളുമ്പോള്‍  വീട്ടിലിരുന്ന് ജോലി അഥവാ 'വര്‍ക്ക് ഫ്രം ഹോം'  തുടരുമെന്ന കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. കൂടുതല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് കമ്പനികള്‍ നടത്തിക്കൊണ്ടു പോകാനും ഉപഭോക്താക്കളുടെ ആവശ്യങ്ങല്‍ നിറവേറ്റാനും വേറെ വഴിയില്ല.

കോവിഡ് ഭീതി അകന്നാലും ചെലവു ചുരുക്കാന്‍ കഴിയുന്ന ഈ സംവിധാനം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് വന്‍കിട കമ്പനികള്‍ അടക്കമുള്ളവര്‍. 'വര്‍ക്ക് ഫ്രം ഹോം' ജോലി സംസ്‌കാരത്തിന്റെ ഭാഗമാകുമ്പോള്‍ ഇതിന് അത്യന്താപേക്ഷിതമാണ് നല്ല ഇന്റര്‍നെറ്റ് കണക്ടിവിറ്റി. ഫോണില്‍ എല്ലാവര്‍ക്കും ഡേറ്റാ പ്ലാനുകളൊക്കെ ഉണ്ടെങ്കിലും വിഡിയോ കോണ്‍ഫറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ തടസ്സമില്ലാതെ നടക്കാന്‍ അത്രയും ഡേറ്റയും വേഗവും പോരാ. ഇവിടെയാണ് എല്ലാ വീടുകളിലും ഒരു ബ്രോഡ്ബാന്‍ഡ് കണക്‌ഷന്‍ അത്യാവശ്യമായി വരുന്നത്. 

വര്‍ക്ക് ഫ്രം ഹോമിനു മാത്രമല്ല കുട്ടികൾക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണമെങ്കിലും ബ്രോഡ്ബാന്‍ഡ് കണക്‌ഷന്‍ വേണം. തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമയും ടിവി പ്രോഗ്രാമുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നമ്മുടെ വീടുകളിലേക്ക് എത്തുന്നത്. ഇതിനും വേണം വേഗമാര്‍ന്ന ഇന്റര്‍നെറ്റ്. വാട്‌സാപ്, ഫെയ്സ്ബുക്, പബ്ജി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങിയ മറ്റ് വിനോദോപാധികള്‍ക്കും ഇന്റര്‍നെറ്റ് മുഖ്യം.  ഈ പ്രതിസന്ധി ഘട്ടത്തിലാണ്  നല്ല വേഗവും അണ്‍ലിമിറ്റഡ് ഡേറ്റയും പോക്കറ്റിലൊതുങ്ങുന്ന നിരക്കില്‍ ലഭ്യമാക്കുന്ന ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് കുടുംബങ്ങളുടെ കൂട്ടുകാരനായി മാറുന്നത്. 

വര്‍ക്ക് ഫ്രം ഹോം മുതല്‍ പഠനം വരെ ഓരോ ആവശ്യത്തിനും ചേരുന്ന നിരവധി പ്ലാനുകള്‍ ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് 2499 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് 1800 ജിബി ഡേറ്റ 125 എംബിപിഎസ് വേഗത്തില്‍ നല്‍കുന്ന വര്‍ക്ക് ഫ്രം ഹോം 2499 പാക്കേജ്. വൈഫൈ ഫൈബര്‍ മോഡത്തിനായി ഒരു തവണത്തേക്ക് 1000 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജും നല്‍കണം. ഫലത്തില്‍ ഒരു മാസത്തേക്ക് 600 ജിബി ഡേറ്റ 125 എംബിപിഎസ് വേഗത്തില്‍ വെറും 833 രൂപ നല്‍കി സ്വന്തമാക്കാം. ഇതിനായി വേറെ നിബന്ധനകളൊന്നും വയ്ക്കുന്നില്ലെന്നതും ഏഷ്യാനെറ്റിനെ മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഹൈസ്പീഡ് ഡേറ്റ അവസാനിച്ചാലും അണ്‍ലിമിറ്റഡ് പ്ലാനായി സേവനം തുടരുന്നതാണ്. 

വൈഫൈയിലും അതിവേഗ ഇന്റര്‍നെറ്റ് അനുഭവം വേണ്ടവര്‍ക്കായി ഡ്യുവല്‍ ബ്രാന്‍ഡ് റൗട്ടറും ഏഷ്യാനെറ്റ് വാഗ്ദാനം ചെയ്യുന്നു. 2999 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് നല്‍കി വൈഫൈയില്‍ 200 എംബിപിഎസ് വേഗം വരെ ഇതിലൂടെ ലഭ്യമാകും. 

സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പ്ലാനുകള്‍ ഏഷ്യാനെറ്റിന്റെ പ്രത്യേകതയാണെന്ന് പുതിയ പ്ലാന്‍ അവതരിപ്പിക്കവേ ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍. എസ്. സതീഷ് പറഞ്ഞു. ‘200 എംബിപിഎസ് വേഗമുള്ള അതിവേഗ ഇന്റര്‍നെറ്റ് പാക്കേജ് ആവട്ടെ, വലിയ തോതിലുള്ള ഡേറ്റാ ആവശ്യമാകട്ടെ, ഏറ്റവും പുതിയ ഡ്യുവല്‍ ബാന്‍ഡ് റൗട്ടറുകള്‍ ആകട്ടെ, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ – അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 8086011111. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English Summary: Asianet Broadband Work From Home 2499 Package

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA