ADVERTISEMENT

രാജ്യത്തെ ടെലികോം മേഖലയിലും കൊറോണവൈറസ് കാര്യമായി ബാധിച്ചിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം കൊറോണവൈറസ് മഹാമാരി കാരണം വൻ തിരിച്ചടിയാണ് നേരിട്ടത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുമ്പോൾ തന്നെ ചിലർ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ ജിയോ മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ, വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് മാർച്ചിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ജനുവരിയിലും ഫെബ്രുവരിയിലും മാർച്ചിലും തിരിച്ചടിയായിരുന്നു. വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് മാത്രമായി മാർച്ചിൽ 97 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

 

കൊറോണവൈറസ് കാരണം മാർച്ചിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ മാസവും ലോക്ഡൗൺ ആയിരുന്നു. കൊറോണ സമയത്തും പിടിച്ചുനിന്ന് റിലയൻസ് ജിയോ മാത്രമാണ് മാർച്ചിൽ 46 ലക്ഷം പുതിയ വരിക്കാരെ മാത്രമാണ് ജിയോക്ക് ലഭിച്ചതെങ്കിൽ ഏപ്രിലിൽ കേവലം 15 ലക്ഷം വരിക്കാരെ മാത്രമാണ് ചേർക്കാനായത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 38.90 കോടിയായി.

 

ഏപ്രിൽ 30 നു ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 114.95 കോടിയാണ്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 45.16 ലക്ഷം വരിക്കാരെയാണ്. വോഡഫോൺ ഐഡിയയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.46 കോടിയാണ്.

 

ഏപ്രിൽ മാസത്തിൽ ബിഎസ്എൻഎല്ലിന് നഷ്ടപ്പെട്ടത് 20,016 വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.97 കോടി ആയി. ഭാർതി എയർടെലിന് മാർച്ചിൽ 52.69 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 32.25 കോടിയായി.

 

English Summary: English Summary: Highlights of Telecom Subscription Data as on 30th April, 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com