ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റമാണ് നടത്തിയത്. കൊറോണവൈറസ് പ്രതിസന്ധി കാരണം മിക്ക കമ്പനികളും വൻ നഷ്ടത്തിലേക്ക് പോയപ്പോൾ പിടിച്ചുനിന്ന ടെലികോം കമ്പനികളിലൊന്നാണ് ജിയോ. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം 183 ശതമാനം വർധിച്ച് 2,520 കോടി രൂപയിലെത്തി. 

 

ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 7.5 ശതമാനം ഉയർന്ന് 140.3 രൂപയിലെത്തി. കോവിഡ്-19 സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് ഡേറ്റ ഉപഭോഗം വർധിപ്പിച്ചു. മൊത്തം വയർലെസ് ഡേറ്റാ ട്രാഫിക് ഈ പാദത്തിൽ 30.2 ശതമാനം വർധിച്ച് 1,420 കോടി ജിബിയായി.

 

ജൂൺ പാദത്തിൽ ആക്സസ് വരുമാനം ഉൾപ്പെടെ ജിയോയുടെ വരുമാനം 19,513 കോടി രൂപയാണ്. പ്രവർത്തന വരുമാനം ഉൾപ്പെടെയുള്ള സർവീസുകളിൽ നിന്നുള്ള വരുമാനം 33.7 ശതമാനം വർധിച്ച് 16,557 കോടി രൂപയുമായി. രാജ്യത്തൊട്ടാകെയുള്ള കോവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾക്കിടയിലും ഈ കാലയളവിൽ 15.1 ദശലക്ഷം വയർലെസ് വരിക്കാരെ നേടാൻ കഴിഞ്ഞെന്ന് ടെലികോം സേവന ദാതാവ് പ്രസ്താവനയിൽ പറഞ്ഞു.

 

രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ സമയത്ത് ശരാശരി വയർലെസ് ഡേറ്റാ ഉപഭോഗം പ്രതിമാസം 12.1 ജിബിയും ശരാശരി വോയ്സ് കോൾ ഉപഭോഗം പ്രതിമാസം 756 മിനിറ്റും ആയി വർധിച്ചു. റിലയൻസ് ജിയോയുടെ മൊത്തം ഉപഭോക്തൃ എണ്ണം ജൂൺ 30 വരെ 39.83 കോടിയായി ഉയർന്നു.

 

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡ് പതിമൂന്ന് നിക്ഷേപകരിൽ നിന്ന് 152,056 കോടി രൂപ സമാഹരിച്ചു. ഇതിൽ ഫെയ്സ്ബുക്, ഗൂഗിൾ, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേർസ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എ‌ഡി‌എ, ടി‌പി‌ജി, എൽ കാറ്റർട്ടൺ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഓഫ് സൗദി അറേബ്യ, ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം എന്നിവ ഉൾപ്പെടുന്നു.

 

English Summary: Reliance Jio Q1 net soars 183% to ₹2,520 crore; ARPU at ₹140.3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com