ADVERTISEMENT

ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ സെയിൽ ഓഗസ്റ്റ് 6ന് തുടങ്ങുന്നു. നാല് ദിവസത്തെ നീണ്ട വിൽപ്പനയിൽ സ്മാർട് ഫോണുകൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്മാര്ട് ടിവികൾ ഫർണിച്ചറുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും നൽകും. സ്മാർട് ഫോണുകളിൽ ഐഫോൺ എസ്ഇ 2020, ഐഫോൺ എക്സ്ആർ, റെഡ്മി കെ 20 പ്രോ, മോട്ടോ റേസർ, എന്നിവയുൾപ്പെടെ ചില പ്രീമിയം ഫോണുകളിൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

 

ഓഗസ്റ്റ് 6 ന് വിൽപ്പന തുടങ്ങി 10 വരെ നീണ്ടുനിൽക്കും. ആമസോൺ പ്രൈം ഡേ വിൽപ്പനയും ഒരേസമയം നടത്തുമെങ്കിലും ഇത് രണ്ട് ദിവസത്തെ വിൽപ്പന മാത്രമായിരിക്കും. ആമസോൺ വിൽപ്പന ഓഗസ്റ്റ് 6 മുതൽ 7 വരെ നീണ്ടുനിൽക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പോരാട്ടമാണിത്. ഇ-ടെയ്‌ലറുകൾ നൽകുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും വാങ്ങുന്നവർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

 

ഐഫോണുകൾ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇതിനെക്കാൾ മികച്ച സമയം മറ്റൊന്നില്ല. ആപ്പിൾ ഐഫോൺ എസ്ഇ 2020 ഹാൻഡ്സെറ്റ് 36,999 രൂപയ്ക്കും ഐഫോൺ 7 പ്ലസ് 32 ജിബി വേരിയന്റ് പോലും 34,999 രൂപയ്ക്കും ലഭ്യമാണ്. ബിഗ് സേവിങ്സ് ഡേ വിൽ‌പനയ്‌ക്കൊപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫർ എന്നിവയും ലഭിക്കും. 64 ജിബി വേരിയന്റിന് 44,999 രൂപ നിരക്കിൽ ഐഫോൺ എക്‌സ്ആർ ലഭ്യമാകും. ഉയർന്ന വേരിയന്റുകളിലെ കിഴിവുകളെക്കുറിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

 

1,49,000 രൂപയ്ക്ക് പുറത്തിറക്കിയ മോട്ടറോള റേസർ 1,24,999 രൂപയ്ക്ക് ലഭിക്കും. വാങ്ങുന്നവർക്ക് പ്രതിമാസം 5,209 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കാം. മോട്ടറോളയ്ക്കും ആപ്പിളിനും പുറമെ റിയൽ‌മി എക്സ് 2 പ്രോ, റിയൽ‌മി 6, റിയൽ‌മി 6 പ്രോ, ഒപ്പോ എഫ് 11 പ്രോ, ഒപ്പോ റെനോ 2 ഇസെഡ്, ഒപ്പോ റെനോ 2, റെഡ്മി കെ 20 പ്രോ എന്നിവയ്ക്കും ഓഫറുകൾ ഉണ്ട്.

 

സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നു. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. മൊബൈൽ ഫോണുകളിലെ ഓഫറുകൾ കൂടാതെ, തിരഞ്ഞെടുത്ത ടിവികളിൽ 70 ശതമാനം വരെ വിലക്കുറവും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെ കിഴിവും ലഭിക്കും.

 

English Summary: Flipkart Big Saving Days sale: Deals on iPhone XR, iPhone SE, Moto Razr, and others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com