ADVERTISEMENT

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നമ്മുടെ ജീവിതശൈലിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പഠനാവശ്യത്തിനായും ജോലിക്കായും മറ്റും നിരന്തരം വീടിനു വെളിയിൽ പോയിരുന്നവരെല്ലാം വീട്ടിൽ 'ലോക്കായി'. ഇത് എല്ലാവരുടെയും ജീവിതശൈലിയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. അതിനുള്ള വ്യക്തമായ ഉദാഹരണമാണ് വർധിച്ച് വരുന്ന മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗം.. സ്കൂളുകൾ ഓൺലൈൻ അധ്യാപന സംവിധാനത്തിലേക്ക് മാറിയത് ഇതിനൊരു പ്രധാന കാരണമാണ്. ഒന്നാം ക്ലാസ്  മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ  ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ വിവിധ ഓഫീസുകളും വീടുകളിൽ നിന്ന് പ്രവർത്തനം ആരംഭിച്ചു.  ഇതുമൂലം ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാർട്ട് ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റുകളുടെ  ആവശ്യം വർധിച്ച് വരുകയാണ്.

 

ഇതിനെല്ലാം ഉപരിയായി ഇന്ന് സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്നത് ഇപ്പോൾ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും അറിയാനാണ്. കോവിഡിനെ കുറിച്ചുള്ള പുതിയ കാര്യങ്ങൾ അപ്പോൾ തന്നെ അറിയുവാനാണ് ആളുകൾക്ക് ഏറെ പ്രിയം. കോവിഡ് കാലത്ത് വ്യാജ വാർത്തകളുടെ തോതും ഒട്ടും കുറവല്ല.

 

ഈ കാലയളവിൽ പല രോഗികൾക്കും ആശുപത്രികളിൽ എത്തുന്നത് ബുദ്ധിമുട്ടാണ്. അത്യാവിശ ഘട്ടങ്ങളിൽ അല്ലാതെ ആശുപത്രികളിൽ എത്താൻ പാടില്ല എന്ന സർക്കാർ നിർദ്ദേശവുമുണ്ട്. അതിനാൽ ഈ രോഗികളെ സഹായിക്കുന്നതിന് ആശുപത്രികൾ ടെലിമെഡിസിൻ സേവനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ആശുപത്രി നമ്മുടെ വിരൽ തുമ്പിലേക്ക് എത്തുകയാണ്. വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഫോൺ ഉപയോഗിച്ച് ഡോക്ടർ കൺസൾട്ടെഷൻ നടത്താം. ഇതുവഴി ആരോഗ്യപ്രവർത്തകരുമായി നേരിട്ടുള്ള സമ്പർക്കം ഒഴുവാക്കാനാകും. ഇക്കാര്യങ്ങളിൽ ഡിജിറ്റൽ  ഗാഡ്ജറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

 

ഇത്തരത്തിലുള്ള ഏതു ആവശ്യങ്ങൾക്കായാണെങ്കിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾ വാങ്ങുവാൻ നിങ്ങളുടെ തൊട്ടടുത്തുള്ള മികച്ച കടകൾ അറിയാൻ മലയാള മനോരമ ക്വിക്‌കേരള ഡോട്ട് കോം സന്ദർശിക്കൂ. നിരവധി ഗാഡ്ജറ്റ് കടകളാണ് ക്വിക്‌കേരള ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.  ഇവരുടെ വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. www.quickerala.com

 

English Summary: Increasing mobile phone usage during the Covid period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com