ADVERTISEMENT

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷൻ ഡേറ്റാ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ടെലിഫോൺ വരിക്കാരുടെ എണ്ണം ജൂൺ അവസാനത്തോടെ 1,16.05 കോടിയിൽ നിന്ന് ജൂലൈ അവസാനത്തോടെ 116.4 കോടിയായി ഉയർന്നു. ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം പ്രതിമാസ വളർച്ചാ നിരക്ക് 0.30 ശതമാനമാണ് കാണിക്കുന്നത്.

വരിക്കാരെ സ്വന്തമാക്കുന്ന കാര്യത്തിൽ ജിയോയും എയർടെലും ഇ‍ഞ്ചോടിഞ്ച് പോരാട്ടമാണ്. ട്രായ് റിപ്പോർട്ടിൽ റിലയൻസ് ജിയോ ജൂലൈയിൽ 35.5 ലക്ഷം പുതിയ വരിക്കാരുടെ ചേർത്തപ്പോൾ എയർടെൽ 32.6 ലക്ഷം വയർലെസ് വരിക്കാരെ സ്വന്തമാക്കി. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് വോഡഫോൺ ഐഡിയയാണ്. വോഡഫോൺ ഐഡിയക്ക് ജൂലൈയിൽ 37.26 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എന്നാൽ, ബിഎസ്എൻഎലിന് 3.2 ലക്ഷം പുതിയ വരിക്കാരെ ലഭിക്കുകയും ചെയ്തു.

നഗര ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷൻ ജൂൺ അവസാനത്തിലെ 63.68 കോടിയിൽ നിന്ന് ജൂലൈ അവസാനത്തോടെ 63.84 കോടിയായി ഉയർന്നു. ഇതേ കാലയളവിൽ ഗ്രാമീണ സബ്‌സ്‌ക്രിപ്‌ഷനും 52.36 കോടിയിൽ നിന്ന് 52.55 കോടഡിയായി ഉയർന്നു. നഗര, ഗ്രാമീണ ടെലിഫോൺ സബ്സ്ക്രിപ്ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് ജൂലൈയിൽ യഥാക്രമം 0.26%, 0.35% എന്നിങ്ങനെയായിരുന്നു.

ജൂലൈയിൽ 75.3 ലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എം‌എൻ‌പി) അപേക്ഷ സമർപ്പിച്ചതായി ട്രായ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂലൈ അവസാനത്തോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ 98.91 ശതമാനം വിപണി വിഹിതവും മികച്ച അഞ്ച് സേവന ദാതാക്കൾ സ്വന്തമാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

40 കോടി ഉപയോക്താക്കളുള്ള ഏറ്റവും മികച്ച വയർലെസ് ദാതാവ് റിലയൻസ് ജിയോ തന്നെയാണ്. ഭാരതി എയർടെലിന് 31.99 കോടി വരിക്കാരും വോഡഫോൺ ഐഡിയയ്ക്ക് 30.13 കോടി വരിക്കാരുമുണ്ട്. എന്നാൽ, വയേർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളുടെ വിഭാഗത്തിൽ ബി‌എസ്‌എൻ‌എൽ 78.6 ലക്ഷം ഉപയോക്താക്കളുമായി ഒന്നാം സ്ഥാനത്തും ഭാരതി എയർടെൽ 24.9 ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വയർലെസ് മാർക്കറ്റ് ഷെയർ യഥാക്രമം 35%, 27.9%, 26.3% എന്നിങ്ങനെയാണ്.

റജിസ്റ്റർ ചെയ്ത മൊത്തം വയർലെസ് വരിക്കാരിൽ 83.54 ശതമാനം അഥവാ 95.58 കോടി പേർ ജൂലൈയിൽ വി‌എൽ‌ആർ പീക്ക് ചെയ്ത തീയതിയിൽ സജീവമായിരുന്നു. സജീവ വരിക്കാരുടെ എണ്ണത്തിൽ 97 ശതമാനവുമായി എയർടെൽ തന്നെയാണ് ഒന്നാമത്. വോഡഫോൺ ഐഡിയയുടെ 89.3 ശതമാനവും റിലയൻസ് ജിയോയുടെ 78 ശതമാനവും ആണ് മറ്റു കണക്കുകൾ.

English Summary: Telecom subscription turns positive after 5 months, Voda Idea continues to dip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com