ADVERTISEMENT

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറാണ് നൽകുന്നത്. അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു.

 

യൂറോപ്പിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡായ തോംസൺ ടിവി ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ‘താങ്ങാവുന്ന വിലയിൽ സൗഹൃദ സാങ്കേതികവിദ്യ’ നൽകാമെന്ന വാഗ്ദാനം തുടരുകയാണ്. കൊറോണവൈറസ് എന്ന ആഗോള പകർച്ചവ്യാധിയുടെ സമയത്ത് പോലും തോംസൺ ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യം നിറവേറ്റാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ഉത്സവങ്ങളുടെ ആരംഭത്തോടെ വിവിധ ഉൽപ്പന്നങ്ങൾക്ക് തോംസണും വൻ ഓഫറുകളാണ് നൽകുന്നത്.

 

Smart-tv

ഒക്ടോബർ 16 മുതൽ 21 വരെ നടക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സിൽ തോംസണിന്റെ എല്ലാ പ്രൊഡക്ടുകൾക്കും ഓഫർ ലഭിക്കും. വിലക്കുറവിന് പുറമെ തോംസണിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ എല്ലാ എസ്ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കും നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ 4.5 റേറ്റിങ്ങുള്ള തോംസൺ ടിവിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട് ടിവി. ആൻഡ്രോയിഡ് 10 നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ടിവിയാണ് തോംസൺ ഓത്ത് പ്രോ.

 

ആൻഡ്രോയിഡ് സ്മാർട് ടിവിയുടെ വില 10999 രൂപയിലാണ് തുടങ്ങുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന ആൻഡ്രോയിഡ് ടിവിയാണ് തോംസൺ നൽകുന്നത്. ഇതുപോലെ തോംസൺ വാഷിങ് മെഷീനുകൾ ( 6.5 കിലോഗ്രാം) 6499 രൂപ വിലയിൽ ആരംഭിക്കുന്നു.  ഉത്സവ സീസൺ വിൽപ്പനയുടെ ആറു ദിവസങ്ങളിലും ഈ കിഴിവുകൾ ലഭ്യമായിരിക്കും.

 

മറ്റു ടിവി മോഡലുകളുടെ വില 5999 രൂപയിലും തുടങ്ങുന്നു. ഇത് ആദ്യമായാണ് തോംസൺ സ്മാർട് ടിവികൾക്ക് ഇത്രയും വില കുറയ്ക്കുന്നത്. 75 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഓത്ത് പ്രോ സ്മാർട്‌ ടിവിയുടെ വില 94,499 രൂപയാണ്. ടിവി വിഭാഗത്തിൽ പതിനാലോളം മോഡലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

English Summary: Thomson brings Big Savings on Bigger TV Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com