sections
MORE

ആമസോണിൽ വൻ ഓഫർ, 7299 രൂപയ്ക്ക് സെമി ഓട്ടോമാറ്റിക് പ്രീമിയം വാഷിങ്മെഷീൻ

White-Westinghouse
SHARE

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാഷിങ് മെഷീനുകൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ അമേരിക്കൻ ഉപഭോക്തൃ ഉപകരണ ബ്രാൻഡായ വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ ഉൽപ്പന്നങ്ങളും ആമസോണിൽ വൻ ഓഫറിൽ വിൽക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ സെമി ഓട്ടോമാറ്റിക് മെഷീനുകളുടെ ശ്രേണിയിൽ മെഗാ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 17 മുതലാണ് വിൽപ്പന തുടങ്ങുന്നത്.

വാഷിങ് മെഷീൻ വിഭാഗത്തിൽ 7 കിലോ മോഡലിന് 7,299 രൂപയാണ് വില. 8 കിലോയ്ക്ക് 8,799 രൂപയും 9 കിലോ മോഡലിന് 9,799 രൂപയുമാണ് വില. എല്ലാ മോഡലും സെമി ഓട്ടോമാറ്റിക് പ്രീമിയം ആണ്. എച്ച്ഡി‌എഫ്‌സി കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നുണ്ട്. ഒക്ടോബർ 16 മുതൽ തന്നെ ആമസോണിന്റെ പ്രൈം അംഗങ്ങൾക്കായി വിൽപ്പന തുടങ്ങും.

ഓൺലൈൻ വിപണിയിലെ വർധിച്ചുവരുന്ന സാധ്യതകൾ ഉപഭോക്തൃ, ഗാർഹിക ഉപകരണ വിൽപ്പനയിലെ വീണ്ടെടുക്കലിന് ഒരു നല്ല സൂചനയാണ്. പകർച്ചവ്യാധികൾക്കിടയിലും വിൽപ്പന മുന്നോട്ട് തന്നെയാണ്. കോവിഡിന് മുൻപുള്ള സമയത്തെ പോലെ തന്നെ വിൽപ്പന ഇപ്പോഴും കൂടുന്നതായാണ് കാണുന്നത്. ശുചിത്വവും സംരക്ഷണവും ആളുകളുടെ മനസ്സിൽ വളരെ വലുതാണ്, അവിടെയാണ് ഉപഭോക്താവുമായി വൈറ്റ്-വെസ്റ്റിംഗ്ഹൗസിന്റെ നേരിട്ടുള്ള ബന്ധം കാണുന്നതെന്ന് കമ്പനിയുടെ ഇന്ത്യൻ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ പല്ലവി സിങ് പറഞ്ഞു.

വളരെ താങ്ങാവുന്ന വിലയ്ക്ക് ഉൽപ്പന്നങ്ങള്‍ നൽകാൻ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സാധാരണക്കാർക്കുള്ള ഒരു ഉൽ‌പ്പന്നമെന്ന നിലയിൽ സ്ഥാപിച്ചിരിക്കുന്ന ഡബ്ല്യുഡബ്ല്യുഎച്ച് വെറും 2 വർഷത്തിനുള്ളിൽ ഈ വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 3 ശതമാനം പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. വാഷിങ് മെഷീൻ വിഭാഗത്തെക്കുറിച്ച് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒപ്പം ബ്രാൻഡിലേക്ക് നിരവധി ഉൽപ്പന്നങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. 

washing-machine

100 വർഷം പഴക്കമുള്ള അമേരിക്കൻ ഉപഭോക്തൃ ഉപകരണ ബ്രാൻഡാണ് വൈറ്റ്-വെസ്റ്റിംഗ്ഹൗസ്. ലോകത്തെ 45 ലധികം രാജ്യങ്ങളിലായി ബ്രാൻഡ് വീട്ടുപകരണങ്ങൾ വിൽക്കുന്നുണ്ട്. 1917 ൽ കോപ്മാൻ ഇലക്ട്രിക് സ്റ്റൗ കമ്പനി ഏറ്റെടുത്താണ് കമ്പനി ഉപകരണ നിർമാണ ബിസിനസിൽ പ്രവേശിച്ചത്.

English Summary: American consumer appliance brand White-Westinghouse promises a clean and super SAVE Diwali

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA