ADVERTISEMENT

ഓൺലൈൻ ലോകം തട്ടിപ്പുകളുടെ കേന്ദ്രമാണ്. മുൻനിര ബ്രാൻഡുകളുടെ പേരിൽ വരെ തട്ടിപ്പുകൾ നടക്കുന്നു. തട്ടിപ്പുകാരുടെ ഇഷ്ട ബ്രാന്റുകളിലൊന്നാണ് പേ–ടിഎം. പേ–ടിഎമ്മിന്റെ പേരിൽ വ്യാജ മെസേജുകളും തട്ടിപ്പ് വെബ്പേജുകളും പ്രചരിക്കുന്നുന്നുണ്ട്. ഇത് സംബന്ധിച്ച് കേരളാ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

 

കഴിഞ്ഞ ദിവസങ്ങളിൽ പേ–ടിഎമ്മിന്റേതെന്ന പേരിൽ ഒരു എസ്എംഎസ് പ്രചരിക്കുന്നുണ്ട്. 3500 രൂപ പേ–ടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജിന്റെ ചുരുക്കം. രാജസ്ഥാനിൽ നിന്നാണ് ഈ മെസേജുകൾ വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിവിധ നമ്പറുകളിൽ നിന്നാണ് മെസേജുകൾ വരുന്നത്.

 

പേ–ടിഎമ്മിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പുതിയ തട്ടിപ്പ് പേ–ടിഎം ഫ്രീയായി 3500 അക്കൗണ്ടിലേക്ക് നൽകുമെന്ന് പറഞ്ഞാണ്. 9037XXXX00, received payment of Rs 3500.00 by PAYTM. 

Txn ID 9908XX25X. Download now and Register to Receive your amount. TnC http://i3fq.com/OOO1K ഇത്തരം ഒരു മെസേജ് കണ്ടാല്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാൻ പോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്.

 

എസ്എംഎസിലുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ പ്രത്യക്ഷത്തില്‍ പേ–ടിഎം വെബ്‌സൈറ്റില്‍ എത്തിയതു പോലെയായിരിക്കാം തോന്നുക. 3500 ലഭിക്കാൻ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നൽകേണ്ടിവരും. ഇതെല്ലാം ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണെന്നാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

English Summary: Rs 3500 free for everyone! Be careful, cheat, do not click

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com