ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജ് ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 51, 889 രൂപ സൈബർ സെൽ വീണ്ടെടുത്തു നൽകി. മണക്കാട് സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.

 

പ്ലാറ്റിനം കാർഡായി മാറ്റി നൽകാൻ കാർഡ് നമ്പർ വാങ്ങി.പിന്നാലെ അദ്ദേഹത്തിന്റെ ഫോണിൽ വന്ന ഒടിപി നമ്പറും സംഘം കൈക്കലാക്കി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 51889 രൂപ തട്ടിയെടുത്തു. പണം നഷ്ടമായ ഉടൻ ഡോക്ടർ സിറ്റി സൈബർ സെല്ലിനെ ബന്ധപ്പെട്ടു.

 

സൈബർ സെൽ ഇടപെട്ട് ഫ്ലിപ് കാർട്ട് വാലറ്റിലേക്ക് മാറ്റിയ തുക തിരികെ വീണ്ടെടുത്ത് നൽകി. രണ്ടു മാസത്തിനിടയിൽ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമായ 293,231 രൂപ സിറ്റി സൈബർ സെൽ വീണ്ടെടുത്ത് നൽകിയിട്ടുണ്ട്.

 

English Summary: Cyber cell recovers Rs 51,889 lost to doctor through online scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com