ADVERTISEMENT

ലോകത്തെ മിക്ക പണക്കാരുടെയും വീട്ടിൽ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ക്യാമറകൾ ഇപ്പോൾ വലിയ തലവേദനയായിരിക്കുകയാണ്. വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് ഇരയായവരുടെ നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വീട്ടിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിൽ ചോർത്തി സോഷ്യൽമീഡിയകളിലൂടെയും പോൺവെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്.

 

വസ്ത്രങ്ങൾ മാറുന്ന ക്ലിപ്പ് മുതൽ പങ്കാളിയുമായുള്ള രസഹ്യ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും വരെ വിവിധ പോൺവെബ്സൈറ്റുകളിലൂടെ ഹാക്കർമാർ പുറത്തുവിട്ടിരുന്നത്. സിംഗപ്പൂരിലെ നിരവധി വീടുകളിലെ ക്യാം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടി ഫൂട്ടേജുകൾ ഹാക്ക് ചെയ്താണ് ഓൺലൈനിൽ പ്രചരിപ്പിക്കുന്നത്.

 

ഹാക്കുചെയ്‌ത ഫൂട്ടേജിൽ നിന്നുള്ള ക്ലിപ്പുകളിൽ പലതും സിംഗപ്പൂരിൽ നിന്നുള്ളതാണെന്ന് വ്യക്തമായി ടാഗുചെയ്‌തിട്ടുണ്ട്. ഒരു മിനിറ്റ് മുതൽ 20 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന വിഡിയോകളിൽ ദമ്പതികൾ, മുലയൂട്ടുന്ന അമ്മമാർ, പെൺകുട്ടികൾ എന്നിവരും ഉൾപ്പെടുന്നു. അവരിൽ ഭൂരിഭാഗവും വീട്ടിലായതിനാൽ അശ്രദ്ധയോടെയാണ് വസ്‌ത്രധരിച്ചിരുന്നത്. സ്വീകരണമുറി, കിടപ്പുമുറി എന്നിങ്ങനെ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ദൃശ്യങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ട്. ചിലർ വാതിൽ തുറന്നിട്ട് ടോയ്‌ലറ്റ് ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വരെ ചോർന്നിരിക്കുന്നു.

 

വിഡിയോകളുടെ സൂക്ഷ്മപരിശോധനയിൽ ഐപി ക്യാമറകൾ ഹാക്കിംഗിനായി ഉപയോഗിച്ചു എന്നാണ് അറിയുന്നത്. സോഷ്യൽ മെസേജിങ് പ്ലാറ്റ്ഫോം ഡിസ്കോർഡിലെ ഒരു ഗ്രൂപ്പിലും വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ലോകമെമ്പാടുമായി ആയിരത്തോളം അംഗങ്ങളുണ്ട്. ഹാക്ക് ചെയ്യപ്പെട്ട വിഡിയോകളിൽ തായ്‌ലൻഡ്, ദക്ഷിണ കൊറിയ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് തോന്നുന്നു. ഹാക്കുചെയ്‌ത ഫൂട്ടേജുകളിൽ നിന്നുള്ള 4,000 വിഡിയോകളും ചിത്രങ്ങളും അടങ്ങിയ 700 എംപി ‘സാംപിൾ’ എന്ന് കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ക്ലിപ്പുകളുടെ ഒരു പ്രധാന ഭാഗം സിംഗപ്പൂരിലെ ഐപി ക്യാമറകളിൽ നിന്നുള്ളതാണെന്ന് ടെക് വിദഗ്ധർ പറഞ്ഞു. ഹാക്കർമാർക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന 50,000 ത്തിലധികം ഹാക്കുചെയ്ത ക്യാമറകളുടെ ലിസ്റ്റ് ഉണ്ടെന്നാണ് ഈ ഗ്രൂപ്പ് അവകാശപ്പെടുന്നത്. 

 

സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യുന്നതിന് രണ്ട് വഴികളാണുള്ളത്. ആദ്യത്തേത് ക്യാമറയുടെ ഐപിയും പോർട്ടും സ്കാൻ ചെയ്ത് സിസിടിവി ഉപകരണത്തെ നേരിട്ട് ഹാക്ക് ചെയ്യുക എന്നതാണ്. ഇതിനുശേഷം, ഫോട്ടോകളും വിഡിയോകളും കാണുന്നതിന് സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർക്ക് സാധിക്കും. ഇതൊരു സാധാരണ ആക്രമണ രീതിയാണ്. കാരണം മിക്ക ഉപയോക്താക്കളും സിസിടിവി സ്ഥാപിക്കുമ്പോൾ തന്നെ നൽകുന്ന പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഹാക്കിങ് വ്യാപകമാണ്.

 

ഹാക്കർ സിസിടിവി നെറ്റ്‍വർക്കിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യുകയും DDOS ആക്രമണത്തിനു ഉപയോഗിക്കാൻ ബോട്ട്‌നെറ്റ് സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ആക്രമണ രീതി. മുൻപ്, ഈ രീതി കംപ്യൂട്ടർ സിസ്റ്റങ്ങളിൽ മാത്രമേ ബാധകമായിരുന്നുള്ളൂ. പക്ഷേ, സിസിടിവി സിസ്റ്റങ്ങൾ ഇപ്പോൾ ലിനക്സിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് ഹാക്ക് ചെയ്യപ്പെടുന്നത്.

 

മുൻകരുതലുകൾ എടുക്കുക

 

∙ വിശ്വസനീയമായ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന വിശ്വസ്ത ബ്രാൻഡിൽ നിന്നുള്ള ഐപി ക്യാമറ ഉപയോഗിക്കുക.

∙ ഐപി ക്യാമറ ലഭ്യമാകുന്ന മുറയ്ക്ക് ഇടയ്ക്കിടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക

∙ ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക, അത് പതിവായി മാറ്റുക. ഐപി ക്യാമറയ്‌ക്കൊപ്പം ലഭിക്കുന്ന പാസ്‌വേഡ് ഉപയോഗിക്കരുത്.

 

English Summary: Singapore home cams hacked and stolen footage sold on pornographic sites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com