ADVERTISEMENT

കൊറോണവൈറസ് മഹാമാരി വന്നതോടെ മിക്കവരും വീട്ടിലിരിക്കുകയാണ്. ഇതോടെ സ്വയം വരുമാനം കണ്ടെത്താനായി മിക്കവരും മറ്റു മേഖലകളിലെ സാധ്യതകളും അന്വേഷിക്കുകയാണ്. ഇതിലൊന്നാണ് യുട്യൂബ്, ഫെയ്സ്ബുക് വിഡിയോ നിര്‍മാണം. ഇപ്പോൾ സ്‌ത്രീ, പുരുഷഭേദമെന്യേ ഏതു പ്രായക്കാർക്കും പണ്ഡിത-പാമര വ്യത്യാസമില്ലാതെ യുട്യൂബ് ചാനൽ തുടങ്ങാം. അതിനു വേണ്ടത് ഒരു ജിമെയിൽ വിലാസം മാത്രമാണ്. തുടങ്ങാൻ വളരെ എളുപ്പമാണ് എന്നു ചുരുക്കം.

Mrinal-Das-Vengalat

 

Ebbin-Jose

യുട്യൂബിനെ വിജയപാതയിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് വെല്ലുവിളി. എന്നാൽ അഭിരുചിയും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വിജയം നേടാൻ ബുദ്ധിമുട്ടില്ല. ഇതേക്കുറിച്ച് കൂടുതലറിയാനുള്ള വേദിയാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്റ്റ്പെറ്റേഷൻസ് 2020. വിഡിയോ നിർമാണത്തിലും മാർക്കറ്റിങ്ങിലും വിജയം കൈവരിച്ച ഫുഡ് ആൻഡ് ട്രാവൽ വ്ലോഗിങ്ങിൽ താരമായ എബിൻ ജോസും മൃണാൾ ദാസ് വെങ്ങലാട്ടും ടെക്സ്റ്റ്പെറ്റേഷൻസ് മൂന്നാം പതിപ്പിൽ പങ്കെടുക്കുന്നു.

 

എബിൻ ജോസും മൃണാൾ ദാസ് വെങ്ങലാട്ടും വിഡിയോ നിര്‍മാണത്തെ കുറിച്ചും ഈ മേഖലകളിലെ കൂടുതൽ സാധ്യതകൾ സംബന്ധിച്ചും നിങ്ങളോട് സംസാരിക്കും. വ്ലോഗിന്റെ/യുട്യൂബിന്റെ അനന്തസാധ്യതകൾ, വെല്ലുവിളികൾ, വിജയം വഴി എന്നിവയൊക്കെ തങ്ങളുടെ അനുഭവ സമ്പത്തിലൂടെ ഇരുവരും സംവദിക്കും.

 

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വെർച്വലായാണ് കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ മീറ്റ് നടക്കുന്നത്. കൂടുതൽ കാര്യങ്ങളറിയാൻ ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്റ്റ്പെറ്റേഷൻസ് 2020 ന്റെ വെബ്സൈറ്റ് സന്ദർശിക്കുക. പങ്കെടുക്കാൻ വേഗം റജിസ്റ്റർ ചെയ്യുക.

 

English Summary: Creators and new age video platforms - Techspectations-2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com