sections
MORE

സ്പെക്ട്രം ലേലം വേഗം നടത്തണമെന്ന് ജിയോ, ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് അനുവദിക്കണമെന്ന് സ്പേസ് എക്സ്

musk-ambani
SHARE

രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർക്ക് നെറ്റ്‌വർക്ക് ആവശ്യകതകൾ പരിഹരിക്കുന്നതിനായി റേഡിയോ വേവുകൾക്കായി അധികം കാത്തിരിക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ആനുകാലിക സ്പെക്ട്രം ലേലത്തിന് നിർബന്ധിത ഷെഡ്യൂൾ തയാറാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്റർ ട്രായിയോട് അഭ്യർഥിച്ചു. ഇതിനിടെ ഇലോൺ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സും ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് പ്രോത്സാഹിപ്പിക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയും മികച്ച കണക്റ്റിവിറ്റിക്കായി ഉപഗ്രഹങ്ങളുടെ ഉപയോഗത്തിനും രാജ്യത്ത് ലഭ്യമായ സ്പെക്ട്രത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ട്രായിയോട് ആവശ്യപ്പെട്ടു.

സ്പെക്ട്രം ലേലത്തിൽ നാലുവർഷത്തെ വിടവ് വിശദീകരിക്കാനാകാത്തതും വലുതുമാണ്. വലിയ അളവിലുള്ള സ്പെക്ട്രം ഉപയോഗശൂന്യവും ഫലപ്രദമല്ലാത്തതുമായി തുടരുകയാണ്. ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ബ്രോഡ്‌ബാൻഡ് വേഗം വർധിപ്പിക്കുന്നതിനുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിച്ച കൺസൾട്ടേഷൻ പേപ്പറിന്മേൽ ജിയോ അഭിപ്രായപ്പെട്ടതാണ് ഇക്കാര്യങ്ങൾ.

വാർഷിക സ്പെക്ട്രം ലേലത്തിന്റെ നയം താൽക്കാലികമായി നിർത്താനുള്ള ടെലികോം വകുപ്പിന്റെ യുക്തിയെ ചോദ്യം ചെയ്ത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം സെപ്റ്റംബറിൽ ടെലികോം സെക്രട്ടറി അൻഷു പ്രകാശിന് കത്തെഴുതിയിരുന്നു. ഡേറ്റാ സേവനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി എയർവേവ് വിൽപ്പന എത്രയും വേഗം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

5.22 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാൻ ട്രായ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, ലേലത്തിനായി ഡോട്ട് തിരഞ്ഞെടുത്ത ചില സ്പെക്ട്രം ഫ്രീക്വൻസികൾ പ്രതിരോധ മന്ത്രാലയവും ബഹിരാകാശ വകുപ്പും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലത്തിന് ഉപയോഗിക്കാതെ കിടക്കുകയാണെന്ന് ജിയോ പറയുന്നു. 2012 മുതൽ 2016 വരെ എല്ലാ വർഷവും ഇന്ത്യയിൽ സ്പെക്ട്രം ലേലം നടന്നിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു ലേലവും നടന്നിട്ടില്ല.

ഇതിനിടെയാണ് സ്‌പേസ് എക്‌സ് രംഗത്തുവരുന്നത്. താങ്ങാനാവുന്ന ചെലവിൽ അതിവേഗം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് നല്‍കാമെന്നാണ് സ്പേസ് എക്സ് ട്രായിയെ അറിയിച്ചിരിക്കുന്നത്. നിലവിലെ ടെലികോം കമ്പനികളുടെ നികുതിയും മറ്റ് ഭരണപരമായ ബാധ്യതകളും ഒഴിവാക്കാനും ഇതുവഴി സാധിക്കും.

പ്രതീക്ഷിക്കാത്ത വലിയ ഫീസുകൾ, നികുതി, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ എന്നിവ അന്തിമ ഉപയോക്താക്കൾക്ക് കൈമാറുമ്പോൾ ബ്രോഡ്ബാൻഡ് പലർക്കും താങ്ങാനാകില്ല എന്നാണ് സ്പേസ് എക്സ് സാറ്റലൈറ്റ് ഗവൺമെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് പട്രീഷ്യ കൂപ്പർ പറഞ്ഞത്. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഹൈ-ഫ്രീക്വൻസി ബാൻഡുകളിൽ സാറ്റലൈറ്റ് സേവനത്തിന് പരിരക്ഷ തേടിയിട്ടുണ്ട്.

ഗേറ്റ്‌വേ എർത്ത് സ്റ്റേഷൻ സൗകര്യങ്ങൾ വിന്യസിക്കാൻ ഇന്ത്യ വളരെക്കാലമായി സാറ്റലൈറ്റ് ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും ഗേറ്റ്‌വേ എർത്ത് സ്റ്റേഷനുകള്‍ക്ക് ആശയവിനിമയം നടത്താൻ ആവശ്യമായ കെഎ-ബാൻഡ് (26.5-40 ജിഗാഹെർട്സ് ബാൻഡ്) ഫ്രീക്വൻസി അസൈൻമെന്റുകളുടെ അഭാവം ഈ ദൗത്യത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

English Summary: Jio wants periodic spectrum auctions, SpaceX pushes for satellite use to promote broadband

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA