ADVERTISEMENT

സാധാരണ പ്രേക്ഷകന്‍ കൂടുതല്‍ സമയം ടിവിയില്‍ കണ്ണുംനട്ടിരിക്കുമ്പോള്‍, കൂടുതല്‍ വൈവിധ്യം വേണ്ടവര്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കും. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമകുള്‍ അവയുടെ ശൈശവദശയിലാണ്. അതുകൊണ്ട് തന്നെ നിരവധി സാധ്യതകളാണ് അവയ്ക്കു മുന്നിലുള്ളത്. പല സിനിമകളും തിയേറ്ററുകള്‍ക്കു ശേഷം പ്രദര്‍ശിപ്പിക്കാനുള്ള പകര്‍പ്പവകാശം വാങ്ങുന്നതിനും ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകളുമായി മത്സരിക്കാറുണ്ട്. പല മലയാളം സിനിമകളും ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ‘സി യൂ സൂണ്‍’ പോലെയുള്ള സിനിമകള്‍ ആമസോണ്‍ പ്രൈമില്‍ മാത്രമാണ് ലഭ്യം. ഇന്ത്യയിലെ ഏറ്റവം വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ആമസോണ്‍ പ്രൈം വിഡിയോയുടെ മേധാവിയായ വജയ് സുബ്രഹ്മണ്യത്തിന്റെ ലക്ഷ്യവും ഈ സ്ട്രീമിങ് സേവനത്തെ കൂടുതല്‍ പ്രേക്ഷകിരിലേക്ക് എത്തിക്കുക എന്നതു തന്നെയാണ്. ഇന്ത്യന്‍ പ്രേക്ഷകന്റെ മാറുന്ന അഭിരുചിക്കൊത്തുള്ള പുതിയ സ്വന്തം കണ്ടെന്റ് സൃഷ്ടിക്കാനും ആമസോണ്‍ പ്രൈം ശ്രമിക്കുന്നു. ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് 999 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ ആമസോണ്‍ ഫുള്‍ഫില്‍ഡ് ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നതടക്കം പല സേവനങ്ങളും ഉള്‍പ്പെടും.

 

തങ്ങള്‍ക്ക് 2019ല്‍ ധാരാളം പുതിയ സിനിമകള്‍ വാങ്ങാനായെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഹിന്ദി മാത്രമല്ല, പല ഭാഷകളിലുമുള്ള സിനിമകള്‍ വാങ്ങി. മലയാളം, കന്നട, ഗുജറാത്തി, പഞ്ചാബി ഭാഷകളിലെ സിനിമകള്‍ ഇതില്‍ ഉള്‍പ്പെടും. അതുപോലെതന്നെ, കണ്ടെന്റ് സൃഷ്ടാക്കള്‍ കൂടുതല്‍ വൈവിധ്യവും കാലികപ്രാധാന്യവുമുളള വിഷയങ്ങള്‍ അവതരിപ്പിക്കാനും ആസോണ്‍ പ്രൈമിനെ ആശ്രയിക്കുന്നുണ്ട്. വ്യത്യസ്തമായ കോമഡികള്‍  തുടങ്ങിയവയും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി നിര്‍മിക്കപ്പെടുന്നു. ഉന്നത നിലവാരമുള്ള സ്‌ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നവര്‍ പോലും ഒടിടി പ്ലാറ്റ്‌ഫോമകുളുടെ കാര്യം പരിഗണിച്ചു തുടങ്ങിയിരിക്കുന്നു എന്നതും ഈ മേഖലയ്ക്ക് ആശാവഹമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

 

എന്നാല്‍, ഇത്തരം മികച്ച കണ്ടെന്റ് സൃഷ്ടിച്ചെടുക്കാനുള്ള സമയം ഒരു വെല്ലുവിളിയായി തുടരുകയാണെന്ന് സുബ്രഹ്മണ്യം സമ്മതിക്കുന്നു. പക്ഷേ, അത് എളുപ്പവഴിയില്‍ പരിഹരിക്കല്‍ സാധ്യമല്ല. എന്തായലും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള വിപുലീകരണമാണ് ആമസോണ്‍ പ്രൈം ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതെല്ലാം പ്രാദേശിക വിപണി സാധ്യതകള്‍ പഠിച്ച ശേഷം മാത്രമായിരിക്കും നടപ്പാക്കുക. ഇക്കാലത്തെ കസ്റ്റമര്‍മാര്‍ക്ക് സവിശേഷമായ താത്പര്യങ്ങളാണ് ഉള്ളത്. കൂടുതല്‍ ഭാഷകള്‍ക്കുള്ള വിഭാഗങ്ങളും ആമസോണ്‍ പ്രൈമില്‍ ഒരുക്കുമെന്നും സുബ്രഹ്മണ്യം പറഞ്ഞു. തമിഴ്, തെലുങ്ക് വിഭാഗങ്ങളില്‍ കൂടുതല്‍ മികവുറ്റ കണ്ടെന്റുമായി എത്താനും തങ്ങള്‍ക്ക് ഉദ്ദേശമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയെ അതിന്റെ എല്ലാ വൈവിധ്യത്തോടെയും കണ്ട് പുതിയ ദൃശ്യ വിഭവങ്ങള്‍ ഒരുക്കാനാണ് സുബ്രഹ്മണ്യം ഉദ്ദേശിക്കുന്നത്.

 

ആരാണ് വിജയ് സുബ്രഹ്മണ്യം?

 

articlemain-image

വിനോദ മാധ്യമ രംഗത്ത് 20ലേറെ വര്‍ഷത്തെ പ്രവൃത്തി പരിചയവുമായാണ് ആമസോണ്‍ പ്രൈം വിഡിയോയെ വിജയ് സുബ്രഹ്മണ്യം നയിക്കുന്നത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും കൈവച്ച ശേഷമാണ് അദ്ദേഹം തന്റെ പുതിയ ജോലി ഏറ്റെടുത്തത്. ടിവി, റേഡിയോ, പ്രസിദ്ധീകരണങ്ങള്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ തുടങ്ങിയവയിലെല്ലാം നിന്നു നേടിയ പ്രവൃത്തിപരിചയം അദ്ദേഹത്തിന് ഉപകരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംഘനടനാ പാടവം, തന്ത്രങ്ങള്‍ മെനയല്‍, ഉള്ളടക്കം സൃഷ്ടിക്കല്‍, പ്രോഗ്രാമിങ്, ബ്രാന്‍ഡഡ് കണ്ടെന്റ് ഡവലപ്‌മെന്റ്, മാര്‍ക്കറ്റിങ് തന്ത്രങ്ങളൊരുക്കലും നടപ്പാക്കലും, തനിക്കു കീഴിലുള്ള ടീമിനെ വളര്‍ത്തിയെടുക്കല്‍, പരിശീലിപ്പിക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന്റെ സേവനം ആമസോണ്‍ പ്രൈം വിഡിയോ സര്‍വീസിന് ഉപോഗപ്പെടുത്താനാകുന്നു.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ  വിജയ് സുബ്രഹ്മണ്യനും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യനും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Vijay Subramaniam, Director and Head- Content, Amazon Prime Video India – Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com