sections
MORE

കൈയ്യിൽ നല്ലൊരു ഐഡിയ ഉണ്ട്, പണം ആര് തരും? കൂടുതലറിയാൻ ടെക്സ്പെക്റ്റേഷൻസ്, റജിസ്റ്റർ ചെയ്യൂ, പങ്കെടുക്കൂ...

new-currency
SHARE

നിങ്ങളുടെ കൈയ്യില്‍ നല്ല ഒരു ഐഡിയ ഉണ്ട് എന്നിരിക്കട്ടെ. ഒന്ന് ഡെവലപ് ചെയ്താല്‍ വൻ സംഭവമായിരിക്കുമെന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, വലിയ ഒരു സംരംഭമായി തുടങ്ങാന്‍ കൈയ്യിലാണെങ്കില്‍ കാശുമില്ല. എന്തു ചെയ്യും? ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് എയ്ഞ്ചല്‍ ഇൻവസ്റ്റര്‍മാര്‍ സഹായവുമായി കടന്നു വരുന്നത്. അതായത് ബിസിനസ് ചെയ്ത് കൈയ്യില്‍ ഒരുപാട് കാശുള്ള വലിയ മുതലാളിമാര്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കാന്‍ കാശിറക്കി സഹായിക്കുന്നു. കേട്ടിട്ടില്ലേ, ആ പ്രൊജക്റ്റിനു ഫെയ്സ്ബുക്കിന്റെ സഹായം, സ്റ്റാര്‍ട്ടപ്പിന് പത്തു കോടി സഹായം എന്നൊക്കെ. അത് തന്നെ സംഗതി.

ഇന്ത്യന്‍ വ്യവസായലോകത്ത് പുതുനാമ്പുകള്‍ തളിരിടുന്ന കാലമാണ്. വിപുലമായ ഫണ്ടിങ്, ഏകീകരണ പ്രവർത്തനങ്ങൾ, പരിണമിക്കുന്ന ടെക്നോളജി മുതലായവയെല്ലാം ഇതിനു പ്രചോദനമാവുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ വിപ്ലവം ആരംഭിച്ചതോടെ ഇന്ത്യന്‍ വിപണിയിൽ നല്ല പ്രോജക്റ്റുകള്‍ക്ക് ഫണ്ട് നല്‍കാന്‍ നിരവധി സംരംഭകര്‍ സധൈര്യം മുന്നോട്ടു വരുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് –2020

ഇത് സംബന്ധിച്ച് കൂടുതൽ അറിയാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി സംവദിക്കാനും അവസരമൊരുക്കുന്നതാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് –2020. സ്റ്റാർട്ടപ്പുകൾക്കും മറ്റു ചെറുകിട കമ്പനികൾ തുടങ്ങാൻ വേണ്ട പണവും മറ്റു സഹായങ്ങളും എവിടെ നിന്ന് കിട്ടും, എന്തെല്ലാം ചെയ്യണം തുടങ്ങി കാര്യങ്ങളെല്ലാം ടെക്സ്പെക്റ്റേഷൻസ്–2020 വെർച്വൽ മീറ്റിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാനും നിങ്ങളോട് ചർച്ചകൾ നടത്താനുമായി പ്രമുഖ വ്യക്തികളാണ് ഈ മീറ്റിൽ പങ്കെടുക്കുന്നത്. സഞ്ജയ് ഗുപ്ത – ഗൂഗിൾ ഇന്ത്യ, ദിപഞ്ജൻ ബസു– ഫയർസൈഡ് വെഞ്ച്വറുകൾ, ആനന്ദ് പ്രസന്ന – മാനേജിംഗ് പാർട്ണർ, അയൺ പില്ലർ ഫണ്ട്, അരുൺ ചന്ദ്രൻ, സ്ഥാപകൻ – ട്രൈക്കിൾ,  രശ്മി പൊതുവാൾ, സഹസ്ഥാപകൻ – സീംസ്ട്രസ്, ചാൾസ് വിജയ് വർഗീസ്, സിഇഒ – നാവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് എന്നിവരാണ് പങ്കെടക്കുന്ന പ്രമുഖരിൽ ചിലർ.

articlemain-image

∙ ശരിക്കും മാലാഖയെപ്പോലെ

ഒരു കമ്പനി തുടങ്ങാനോ അല്ലെങ്കില്‍ തുടങ്ങിയിട്ട് കൂടുതല്‍ മെച്ചപ്പെടുത്താനോ വേണ്ട ധനസഹായം ചെയ്യുന്ന ആളാണ് എയ്ഞ്ചല്‍ ഇൻവെസ്റ്റര്‍. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തുടങ്ങുന്ന കമ്പനിയുടെ ഓഹരി ഉടമസ്ഥാവകാശം ഈ പണം മുടക്കുന്ന ആള്‍ക്ക് ഉണ്ടാവും. ഒന്നുകില്‍ മേല്‍ലാഭത്തിന്‍ ആദ്യാവകാശമുള്ള ഓഹരികള്‍ ആയോ അല്ലെങ്കില്‍ തിരിച്ചെടുക്കാവുന്ന കടം ആയിട്ടോ ആയിരിക്കും ഇവര്‍ പണം മുടക്കുക.

നമ്മള്‍ നമ്മുടെ പ്രോജക്റ്റിനെ എത്രത്തോളം ആത്മാര്‍ഥമായി സമീപിക്കുന്നോ, അത്രത്തോളം ഇങ്ങനെ ഫണ്ടിങ് ലഭിക്കാനുള്ള സാധ്യത കൂടും. ഈ സംരംഭത്തിന് എത്രത്തോളം നിലനില്‍പ്പും വിദൂരസാധ്യതകളും ഉണ്ടെന്നു പണം മുടക്കുന്ന കമ്പനി വിലയിരുത്തും. ബാങ്ക് ലോണ്‍ മുതലായവയില്‍ നിന്നും വ്യത്യസ്തമായി ഓഹരി മൂലധനത്തിനു മേല്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

രണ്ടുതരത്തിലാണ് പ്രധാനമായും ഫണ്ടിങ് ലഭിക്കുക. പണം മുടക്കുന്ന ധനവാന്മാരായ വ്യക്തികളെയാണ് എയ്ഞ്ചല്‍ ഇൻവസ്റ്റര്‍ (Angel Investors ) എന്ന് പറയുന്നത്. എന്നാല്‍ കമ്പനികളാണ് പണം മുടക്കുന്നതെങ്കില്‍ അവയെ വെഞ്ച്വര്‍ ക്യാപിറ്റല്‍ (Venture Capital) എന്ന് പറയും.

മിക്ക 'മാലാഖ'മാരും ഒരു സംരംഭം തുടങ്ങി അതില്‍ വിജയിച്ചവരാണ്. എന്നാല്‍ ഇങ്ങനെയുള്ള ഫണ്ടിങ് സ്വീകരിച്ചാല്‍ തന്നെ ഇവരുടെ നിയമാനുസൃതമായ നിയന്ത്രണം കമ്പനിയുടെ മേല്‍ ഉണ്ടാവും എന്നതാണ് മറ്റൊരു കാര്യം. അതിനാല്‍ ഫണ്ടിങ് തേടി നടക്കും മുന്‍പേ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

English Summary: Way forward for startups & new benchmarks for angel investors - Techspectations -2020

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA