ADVERTISEMENT

ഇന്ത്യയിലെ ഗൃഹോപകരണ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവേകാനായി Q3 വെന്റർസ് ഗുജറാത്ത്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനുഫാക്ചട്യൂറിങ് കമ്പനി ആയ അബാജ് ടെക് പാർക്കിൽ മൂലധന നിക്ഷേപം നടത്തി. അഹമ്മദാബാദിൽ നിന്നും 35 കി.മി അകലെ സ്ഥിതി ചെയ്യുന്ന മെഹ്സാന കേന്ദ്രമായി പ്രവർത്തിക്കുന്ന അബാജ് Q3 ടെക് പാർക്ക് എന്ന ഈ നൂതന ഇലക്ട്രോണിക് നിർമ്മാണ സംരംഭം LED ടെലിവിഷനുകളും എയർകണ്ടീഷണറുകളും നിർമ്മിച്ചു വരുന്നു. വർഷം തോറും 25 ലക്ഷം LED ടെലിവിഷനുകളുടെയും 6 ലക്ഷം എയർ കണ്ടീഷണറുകളുടെയും നിർമ്മാണം ലക്ഷ്യമിട്ട് അബാജ് Q3 ടെക് പാർക്ക് ആയിരം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നതാണ്.

സമീപ ഭാവിയിൽ അബാജ് Q3 ടെക് പാർക്ക് തങ്ങളുടെ പ്രവർത്തനം റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീനുകൾ തുടങ്ങിയ ഗൃഹോപകരണ നിർമ്മാണ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതാണ്. 13 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അബാജ് Q3 ടെക് പാർക്കിൽ ലോകോത്തര നിലവാരത്തിലുള്ള R ആൻഡ്‌ D യൂണിറ്റ്, നൂതനമായ റോബോട്ടിക് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നിർമ്മാണ സാമഗ്രികൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇലക്ട്രോണിക് ഉത്പന്ന നിർമ്മാണ മേഖലയ്ക്ക് ഇത് ഒരു പുതു ജീവൻ നൽകുന്നു.

നിർമ്മാണ മേഖലയിലെ ഈ മികവുറ്റ പങ്കാളിത്തം കാരണം ലോകോത്തര നിലവാരത്തിലുളള ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നു. കേന്ദ്ര സർക്കാരിന്റെ മേയ്ക്ക് ഇൻ ഇന്ത്യ, മേയ്ക്ക് ഫോർ ദ വേൾഡ് സന്ദേശം  ഉൾക്കൊണ്ടുകൊണ്ട് ലോകത്തെവിടെയുമുള്ള ബ്രാൻഡുകൾക്ക് അവരുടെ LED ടെലിവിഷനുകൾ നിർമ്മിക്കാൻ അബാജ് Q3 ടെക് പാർക്ക് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ അബാജ് ഗ്രൂപ്പിന്റെയും Q3 വെന്റർസിന്റെയും LED ടെലിവിഷനുകൾ അബാജ് Q3 ടെക് പാർക്കിൽ നിർമ്മിച്ചു വരുന്നുണ്ട്. കൂടാതെ ലോകോത്തര ഗൃഹോപകരണ ബ്രാന്റുകളുടെയും ഗൃഹോപകരണ നിർമ്മാണ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്ന കമ്പനികളുടെയും ഉത്പന്നങ്ങൾ ഇവിടെ നിർമ്മിച്ചു വവരുന്നു. സമീപ ഭാവിയിൽ തന്നെ അബാജ് Q3 ടെക് പാർക്ക് റഫ്രിജറേറ്ററുകൾ വാഷിങ്മെഷീനുകൾ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണ മേഖലയിലേക്കും തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതാണ്.

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച അബാജ് Q3 ടെക് പാർക്ക് ആഗോള മേഖലയിൽ ഇന്ത്യയെ ഉയരങ്ങളിൽ എത്താൻ സഹായിക്കുമെന്നും ഇന്ത്യയെ ഒരു ഇലക്ട്രോണിക് നിർമ്മാണ ഹബ് ആക്കി മാറ്റുമെന്നും ഗുജറാത്ത് മുഖ്യ മന്ത്രി ശ്രീ വിജയ് രൂപാനി പ്രസ്താവിച്ചു. ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായകരമാകുമെന്നും അബാജ് ടെക് പാർക്ക് എന്ന പുതുസംരംഭത്തെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം അറിയിച്ചു.

Jubin-Peter
Q3 വെന്ററീസിന്റെ സ്ഥാപക ചെയർമാൻ, ജുബിൻ പീറ്റർ

ഗുജറാത്തിൽ ഇതുപോലുള്ള സംരംഭങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും അബാജ് ടെക് പാർക്കിനെ മെഹ്സാനെയിലേക്കു സ്വാഗതം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ നിലവാരത്തിലുള്ള നിർമ്മാണവൈദഗ്ധ്യവും ഇന്ത്യയിലുടനീളം വിതരണ ശൃംഖലകളും കൈമുതലാക്കി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ വിലയിൽ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന് Q3 വെന്ററീസിന്റെ സ്ഥാപക ചെയർമാനായ മിസ്റ്റർ ജുബിൻ പീറ്റർ അറിയിച്ചു. നിർമ്മാണ മേഖലയിൽ സ്വയം പര്യാപ്തത കൈ വരിക്കുന്നതിനായി കേന്ദ്ര സർക്കാരിൽനിന്നും ഡൊമസ്റ്റിക് നിർമ്മാണ മേഖലയ്ക്ക് വമ്പിച്ച പ്രോത്സാഹനം ലാഭിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com