ADVERTISEMENT

ഇന്ത്യയിൽ 50 കോടി പേരുടെ കൈവശം സ്മാർട് ഫോണുകളുണ്ട്. ഇതിൽ തന്നെ 77 ശതമാനം പേർ ഇന്റർനെറ്റിനായി ഫോൺ ഉപയോഗിക്കുന്നവരാണ്. അമേരിക്കയിൽ ആണെങ്കിൽ 96 ശതമാനം പേർക്കും ഒരു സെൽ ഫോൺ ഉണ്ട്. ഓരോരുത്തരും ഒരു ദിവസം ശരാശരി 5.4 മണിക്കൂർ അതിൽ ചെലവഴിക്കുന്നു. സ്വാഭാവികമായും, വലിയ പ്രേക്ഷകരിലേക്ക് എത്തുന്നതിനും ബ്രാൻഡുകളും ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമുകളിലൊന്നാണ് മൊബൈൽ. എന്നാൽ, ഈ ഇടം അങ്ങേയറ്റം മത്സരപരവുമായിത്തീർന്നിരിക്കുന്നു. മൊബൈൽ പരസ്യമേഖലയില്‍ ഓരോ ദിവസവും പുതിയ പരീക്ഷണങ്ങളും തന്ത്രങ്ങളുമാണ് പ്രയോഗിക്കുന്നത്.

 

വാസ്തവത്തിൽ, ഗൂഗിൾ പരസ്യങ്ങളിലെ മൊബൈൽ പരസ്യങ്ങളുടെ പരിവർത്തന നിരക്ക് അവരുടെ സേർച്ചിങ് നെറ്റ്‌വർക്കിൽ 3.48% ഉം ഡിസ്പ്ലേ നെറ്റ്‌വർക്കിൽ 0.72% ഉം മാത്രമാണ്. അതേസമയം, ഗൂഗിൾ ഡിസ്പ്ലേ നെറ്റ്‌വർക്കിലെ പരസ്യങ്ങളുടെ ശരാശരി ക്ലിക്ക്ത്രൂ നിരക്ക് കഴിഞ്ഞ പാദത്തിൽ നിന്ന് 32% കുറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41% കുറവാണ്. നിർദ്ദിഷ്‌ട ഗ്രൂപ്പുകളിലേക്ക് പരസ്യ സന്ദേശമയയ്‌ക്കൽ ലക്ഷ്യമിടാൻ കമ്പനികൾ ശ്രമിച്ചിട്ടും പ്രേക്ഷകർ മൊബൈൽ പരസ്യങ്ങളെ സ്വീകരിക്കുന്നില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് മൊബൈൽ പരസ്യങ്ങളുടെ സാധ്യതകൾ ഇപ്പോഴും കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

 

മൊബൈൽ പരസ്യം ചെയ്യൽ കൂടുതൽ സാധ്യതകളിലേക്കാണ് പോകുന്നത്. 2022 ഓടെ വ്യവസായം 240 ബില്യൺ ഡോളർ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെസ്ക്ടോപ്പുകളിൽ നിന്ന് ജനങ്ങളെല്ലാം സ്മാർട് ഫോണുകളിലേക്ക് മാറികഴിഞ്ഞു. ഇനി ഓൺലൈൻ പരസ്യങ്ങളുടെ സാധ്യത മൊബൈൽ മേഖലയിൽ തന്നെയാണ്. കൃത്യമായ ഡേറ്റയും ആസൂത്രണങ്ങളും പ്രയോഗിച്ചാൽ മാത്രമാണ് മൊബൈൽ പരസ്യങ്ങൾ ലക്ഷ്യം കാണുക. ഗൂഗിളും ഫെയ്സ്ബുക്കും ഉൾപ്പടെയുള്ള കമ്പനികളെല്ലാം ഇപ്പോൾ മൊബൈൽ പരസ്യങ്ങളുടെ കൂടുതൽ സാധ്യതകളാണ് പരീക്ഷിക്കുന്നത്.

 

കുറഞ്ഞ തുകയ്ക്ക് കൂടുതൽ പേരിലേക്ക് പരസ്യം ചെയ്യാൻ എന്തൊക്കെ ചെയ്യണം? ആരെയാണ് സമീപിക്കേണ്ടത്? മൊബൈൽ പരസ്യലോകത്തെ പുതിയ തന്ത്രങ്ങളും നിരീക്ഷണ, ഗവേഷണങ്ങളുമെല്ലാം എന്താണ്? അറിയാൻ ആഗ്രഹമുളളവർക്കുള്ളതാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020. മൊബൈൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് ടെക്സ്പെക്റ്റേഷൻസ് 2020 വെർച്വൽ മീറ്റിൽ പങ്കെടുക്കുന്നത്. മൊബൈൽ പരസ്യങ്ങളെ കുറിച്ചും മറ്റു പുത്തൻ സാങ്കേതിക വിവരങ്ങളും അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ടെക്സ്പെക്റ്റേഷൻസ് 2020 ൽ നിങ്ങൾക്കും പങ്കെടുക്കാം. അതും വീട്ടിലിരുന്ന് തന്നെ. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യൂ...

 

English Summary: How brands should approach mobile advertising - Techspectations -2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com