ADVERTISEMENT

ഡിജിറ്റൽ രംഗത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും മിഴിതുറക്കുന്ന മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിൽ നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ഫസ്റ്റ് ഷോയുമായി ചേർന്നു സംഘടിപ്പിക്കുന്ന മൂന്നാം ഡിജിറ്റൽ സംഗമത്തിൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ തങ്ങളുടെ മേഖലകളിലെ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തി ചർച്ചകൾക്കു തുടക്കമിടും.

 

ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ തങ്ങളുടെ മേഖലകളിലെ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തും. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ, കഴിഞ്ഞ രണ്ടു പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി മൂന്നാം പതിപ്പ് വെർച്വൽ മീറ്റായാണ് നടക്കുന്നത്.

3-Keynote-Address

 

∙ ഒന്നാം ദിവസം (നവംബർ 27–വെള്ളി) – സെഷൻ 1: ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്ന 2021 | പുതിയ വഴിത്താര

4-Way-forward-for-Startups---New-Benchmarks-for-Angel-Investors

 

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോകം. തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്.  ഈ വിഷയത്തിൽ ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്തയാണ് സംസാരിക്കുന്നത്.

5-Changing-perspective-of-Marketing-for-Brands---Business

 

∙ സെഷൻ 2: സ്റ്റാർട്ടപ്പുകൾക്കു മുന്നിലുള്ള വഴികളും ഏയ്ഞ്ചൽ‍‍‍ നിക്ഷേപകർക്കുള്ള നവസാധ്യതകളും

6-Digital-Marketing-2021---The-What-and-How-for-Brands

 

‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ മീറ്റിന്റെ രണ്ടാം സെഷനിൽ സ്റ്റാർട്ടപ്പുകൾക്കും പുതിയ സംരംഭങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന ചർച്ചകളാണ് നടക്കുന്നത്. പുതിയ നിക്ഷേപകരെ കണ്ടെത്താനും നിക്ഷേപം സ്വീകരിക്കാനുമുള്ള വഴികളാണ് ചർച്ച ചെയ്യുക. ഈ മേഖലയുമായി ബന്ധമുള്ള പ്രമുഖരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഫയർസൈഡ് വെഞ്ച്വേഴ്സ് പാർട്ണറും സിഎഫ്ഒയുമായ ദിപാഞ്ജൻ ബസു, അയൺ പില്ലർ ഫണ്ട് മാനേജിങ് പാർട്ണർ ആനന്ദ് പ്രസന്ന, ട്രൈക്കിൾ സ്ഥാപകൻ അരുൺ ചന്ദ്രൻ, സീംസ്ട്രസ്സ് ആൻഡ് ക്രാങ്കനോർ സഹസ്ഥാപക രശ്മി പൊതുവാൾ, നാവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ചാൾസ് വിജയ് വർഗീസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന പ്രമുഖർ.

7-Streaming-Content-Ecosystem

 

∙ സെഷൻ 3: ബ്രാൻഡുകളുടെയും വ്യവസായത്തിന്റെയും മാർക്കറ്റിങ് ലോകത്തെ മാറിവരുന്ന കാഴ്ചപ്പാടുകളും പ്രായോഗിക രീതികളും

8-Defining-the-new-normal-for-Education---Transformation-to-Digital-Learning

 

ഓരോ ദിവസവും മിക്ക ബ്രാൻഡുകളും പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ തേടുന്നവരാണ്. ബിസിനസ് പിടിച്ചുനിർത്താൻ ചെറിയ സംരംഭങ്ങൾ മുതൽ വൻകിട ടെക് കമ്പനികൾ വരെ ഈ മേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി പ്രമുഖരാണ് ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുക്കുന്നത്. ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ റീട്ടെയ്‌ലർ സിടിഒ വിശാൽ കപിൽ, ഡിജിറ്റാസ് ഇന്ത്യ സിഇഒ ഉണ്ണി രാധാകൃഷ്ണൻ, ബോട്ട് വൈസ് പ്രസിഡന്റ് (ഗ്രോത്ത്) ദമൻദീപ് സിങ് സോണി, ഇൻഡിഗോ കൺസൽറ്റിങ് - സിഒഒ ജോസ് ലിയോൺ എന്നിവരാണ് പാനൽ അംഗങ്ങൾ.

9-How-brands-should-approach-Mobiles---Mobile-Advertising

 

∙ സെഷൻ 4: ഡിജിറ്റൽ മാർക്കറ്റിങ് 2021 - ബ്രാൻഡുകൾക്കുളള സാധ്യതകളും സമീപനരീതികളും

10-Creators---New-Age-Video-Platforms

 

ആദ്യ ദിവസത്തെ അവസാന സെഷനിൽ അടുത്ത വർഷത്തെ ബിസിനസ്, മാർക്കറ്റിങ് കാര്യങ്ങളെ കുറിച്ച് ബിസിനസ് ഉപദേശകൻ അശോക് ലല്ല സംസാരിക്കും.

 

∙ രണ്ടാം ദിവസം (നവംബർ 28–ശനി)– സെഷൻ 1: സ്ട്രീമിങ് കണ്ടെന്റ് ഇക്കോസിസ്റ്റം

 

ഡിജിറ്റൽ മീറ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനിൽത്തന്നെ സ്ട്രീമിങ് ഉള്ളടക്ക ഇക്കോസിസ്റ്റത്തെ കുറിച്ചാണ് ചർച്ച നടക്കുക. ഈ മേഖലയിലെ പുതിയ സാധ്യതകളെ കുറിച്ചെല്ലാം പ്രമുഖർ സംസാരിക്കും. ആമസോൺ പ്രൈം വിഡിയോ ഇന്ത്യ ഡയറക്ടർ ആൻഡ് ഹെഡ് – കണ്ടെന്റ് വിജയ് സുബ്രഹ്മണ്യം, സിനിമ സംവിധായകൻ മഹേഷ് നാരായണൻ എന്നിവരാണ് പാനൽ അംഗങ്ങൾ.

 

 ∙ സെഷൻ 2: വിദ്യാഭ്യാസ രംഗത്തെ നവരീതികളും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും

 

കോവിഡ് മഹാമാരി വന്നതോടെയാണ് വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പഠനം എങ്ങനെ എളുപ്പമാക്കാം എന്നതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരാണ് ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുക്കുന്നത്. ഡോ. അജയ് ഷാ, രാഘവ് ഗുപ്ത, ഡോ. ശശാങ്കൻ രാമനാഥൻ എന്നിവരാണ് പാനലിലെ പ്രധാന അംഗങ്ങൾ.

 

∙ സെഷൻ 3: മൊബൈൽ പരസ്യങ്ങളും ബ്രാൻഡുകളും

 

മൊബൈൽ പരസ്യ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ പുതിയ സ്റ്റാർട്ടപ്പുകൾക്കും ബ്രാൻഡുകൾക്കും ഏറെ പ്രയോജനപ്പെടും. സ്മാർട് ഫോൺ ഉപയോഗം കൂടിയ സാഹചര്യത്തിൽ മൊബൈൽ പരസ്യങ്ങളുടെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്കു പ്രാധാന്യമുണ്ട്. മൊബൈൽ മാർക്കറ്റിങ് വിദഗ്ധൻ വിശാൽ രൂപാണി, എൽ ഓറിയൽ ഡിജിറ്റൽ മാർക്കറ്റിങ് ലീഡ് അൻവേഷ പോസ്വാലിയ, ഇൻ‌മോബി വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ നവീൻ മാധവൻ, അക്കാമെയ് ടെക്നോളജീസ് പ്രൊഡ്കട് മാനേജർ റിഷി വര്‍മ   എന്നിവരാണ് ഈ സെഷനിൽ പങ്കെടുത്ത് സംസാരിക്കുന്നത്.

 

∙ സെഷൻ 4: നവയുഗ വിഡിയോ പ്ലാറ്റ്‌ഫോമുകളും വ്ലോഗർമാരും

 

യുട്യൂബ്, ഫെയ്സ്ബുക്, മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിലൂടെ വ്ലോഗിങ്ങും ഉൽപന്നങ്ങളുടെ റിവ്യൂവും നടത്തുന്നതിന്റെ കൂടുതൽ വിവരങ്ങളും സാധ്യതകളും മനസ്സിലാക്കാൻ സഹായിക്കുന്നതായിരിക്കും ഈ സെഷൻ. ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർ എബിൻ ജോസ്, മാനേജ്‍മെന്റ് കൺസൽറ്റന്റ് മൃണാൾ ദാസ് വെങ്ങലാട്ട്, മെം ചാറ്റ് സഹസ്ഥാപകനും സിഇഒയുമായ കെയ്‌ൽ ഫെർണാണ്ടസ്, സ്റ്റാൻഡപ് കൊമേഡിയൻ ശബരീഷ് നാരായണൻ എന്നിവരാണ് ഈ സെഷനിൽ പങ്കെടുക്കുന്നത്.

 

ഇതോടൊപ്പം ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളുടെ പ്രാദേശിക, സിഇഒ, സിഎക്സ്ഒമാരും ഡിജിറ്റൽ ഗുരുക്കൻമാരും ടെക് രംഗത്തെ സംരംഭകരും സംഗമത്തിൽ വിഷയാവതരണങ്ങളുമായി അണിനിരക്കുന്നുണ്ട്. ഓൺലൈൻ പഠനം, ഒടിടി പ്ലാറ്റ്ഫോം, സിനിമ രംഗത്തെ ടെക്നോളജി സ്വാധീനം, മൊബൈൽ പരസ്യങ്ങൾ, യുട്യൂബ് വ്ലോഗിങ്, ഫാഷൻ ട്രൻഡിങ്, തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ചവരുടെ വിജയഗാഥകൾ ചർച്ച ചെയ്യുന്ന പ്രത്യേക വിഭാഗങ്ങളും ഇത്തവണത്തെ ഡിജിറ്റൽ സംഗമത്തിന്റെ മാറ്റു കൂട്ടും.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജ് പാര്‍ട്ണര്‍. അക്കാമെയും സഹപ്രായോജകരാണ്. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: The Digital Meet of Kerala: Techspectations-2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com