ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോക്ക് പിന്നാലെ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ട്രംപിന്റെ സ്കാൻഡൽ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ ലിങ്കിൽ ക്ലിക്കുചെയ്താൽ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഹാക്കർമാർക്ക് പ്രവേശനം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ട്രസ്റ്റ് വേവിലെ സുരക്ഷാ ഗവേഷകർ കണ്ടെത്തിയ ക്വാവെർസ് റിമോട്ട് ആക്സസ് ട്രോജന്റെ (QRAT) ഒരു പുതിയ വകഭേദം വൻ ഭീഷണി തന്നെയാണ് എന്നാണ് പറയുന്നത്. ട്രംപിന്റെ അപകീർത്തികരമായ വിഡിയോ ലിങ്ക് ഓഫർ ചെയ്താണ് ഉപയോക്താക്കളെ വഞ്ചിക്കുന്നത്.

 

പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാൻ, സിനിമകളോ സംഗീതമോ ആക്സസ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന് ഓഫർ ചെയ്ത് ഉപയോക്താവിന്റെ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ടൂളാണ് റിമോട്ട് ആക്സസ് ട്രോജൻ. ‘പൈറേറ്റഡ്’ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന, അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ സിസ്റ്റങ്ങളെയും ഈ ട്രോജൻ ബാധിക്കാൻ സാധ്യതയുണ്ട്.

 

ഗവേഷകർ പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് അയയ്‌ക്കുന്ന ഇമെയിലിൽ “TRUMP_S ** _ SCANDAL_VIDEO.jar” എന്ന പേരിലുള്ള ജാവ ആർക്കൈവ് (JAR) ഫയൽ അടങ്ങിയിരിക്കുന്ന ഒരു അറ്റാച്ചുമെന്റ് കാണാം. ഈ ട്രോജൻ മുൻപ് കണ്ടെത്തിയ മറ്റ് മാൽവെയറുകളോട് സാമ്യമുള്ളതാണെന്നും വിൻഡോസിൽ മാത്രമേ പ്രവർത്തിക്കൂ എന്നും ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

 

English Summary: Clicking on this scandalous Donald Trump video link could give hackers access to your PC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com