sections
MORE

ഭ്രാന്തന്‍ ആശയങ്ങളുടെ തമ്പുരാനാണ് താരം, വരാനിരിക്കുന്നതെല്ലാം അദ്ഭുതങ്ങൾ...

elon-musk
SHARE

സ്വപ്നങ്ങൾക്കപ്പുറത്തുള്ള സ്വപ്നങ്ങളുണ്ടെങ്കിൽ അതായിരിക്കും ഇലോൺ മസ്ക് കാണുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആരും കൊതിക്കുന്ന ടെസ്‌ല റോഡ്സ്റ്റർ കാർ ബഹിരാകാശത്തേക്ക് അയച്ച കോടീശ്വരനാണ് മസ്ക്. ഇതൊക്കെ ഇലോൺ മസ്കിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണു പലരും പറയുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ പരസ്യം. ബഹിരാകാശത്ത് പോയ എത്ര കാറുകളുണ്ട്? അതെ, ഈ സംഭവത്തിന് ശേഷം ടെസ്‌ല മുന്നേറ്റത്തിലാണ്. ഇപ്പോൾ ഈ കമ്പനിയുടെ ഓഹരികൾ വൻ മുന്നേറ്റത്തിലാണ്. ടെസ്‌ല ഓഹരികള്‍ വ്യാഴാഴ്ച എട്ട് ശതമാനം ഉയര്‍ന്ന് 816 ഡോളറിലെത്തി. ഇതോടെ മസ്‌ക്കിന്റെ മൊത്തം ആസ്തി 18600 കോടി ഡോളറിലെത്തി (ഏകദേശം 1,362,509 കോടി രൂപ) ലോകത്ത് ഒന്നാമതെത്തി.

ബഹിരാകാശമൽസരത്തിലെ മുന്നണിക്കളിക്കാരൻ താൻ തന്നെയാകും എന്ന  എല്ലാ സൂചനകളാണ് മസ്ക് നൽകുന്നത്. പപ്പോഴും വിക്ഷേപണം മുടങ്ങിയപ്പോഴും തകർന്നപ്പോഴും പല പദ്ധതികളും ഉപേക്ഷിക്കാൻ സ്പേസ് എക്സ് നിർബന്ധിതമായിട്ടുണ്ട്. എന്നാൽ അപ്പോഴും മസ്ക് പുലർത്തിയ ആർജവം കളിക്കളത്തിലേക്ക് സ്പേസ് എക്സിനെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. അതെ, ലോക ബഹിരാകാശ ഏജൻസികളെ പോലും ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നു.

ടെക് ലോകത്തെ സൂപ്പര്‍താരമാണ് ഇലോണ്‍ മസ്‌ക്. വൻ മുന്നേറ്റം നടത്തുനന നാല് സ്വപ്‌ന കമ്പനികള്‍ നിലവില്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. വൈദ്യുതിയിലോടുന്ന സ്‌പോര്‍ട്‌സ് കാറുകള്‍, ചൊവ്വയിലെ മനുഷ്യ കോളനി, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ റോക്കറ്റ് (സ്റ്റാർഷിപ്പ്), ലോകം മുഴുവന്‍ അതിവേഗ ഇന്റര്‍നെറ്റ്, കരയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ ലൂപ്പ് തുടങ്ങി സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന തിരക്കിലാണ് അദ്ദേഹം. ഇതെല്ലാം നേടിയെങ്കിലും ഇലോണ്‍ ഇനിയും വളരേണ്ടിയിരിക്കുന്നുവെന്നാണ് പിതാവ് ഇറോള്‍ മസ്‌ക് പണ്ടൊരിക്കൽ പറഞ്ഞത്. 

ദക്ഷിണാഫ്രിക്കയില്‍ ജനിച്ചുവളര്‍ന്ന കനേഡിയന്‍ അമേരിക്കന്‍ ബിസിനസ് താരമാണ് ഇലോണ്‍ മസ്‌ക്. ദക്ഷിണാഫ്രിക്കയിലെ പ്രശസ്ത മോഡലും ഡയറ്റീഷ്യനുമായ മായേ മസ്‌കാണ് മാതാവ്. സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കിംബല്‍ മസ്‌കും സിനിമാ നിര്‍മാതാവും സംവിധായികയുമായ ടോസ്‌ക മസ്‌കുമാണ് ഇലോണിന്റെ സഹോദരങ്ങള്‍. എൻജിനീയറായ ഇറോള്‍ മസ്‌ക് ദക്ഷിണാഫ്രിക്കന്‍ സൈന്യത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

English Summary: Musk beats Bezos as world’s richest

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA