ADVERTISEMENT

ഗൂഗിൾ എർത്തിൽ എന്തെങ്കിലും തിരയുന്നത് പലര്‍ക്കും ഒരു നേരമ്പോക്കാണ്. സ്വന്തം വീട്, പഠിച്ച സ്കൂൾ എന്നിങ്ങനെ പലതും തിരയുന്നവരുണ്ട്. ജപ്പാനിലെ ഒരു യുവാവ് ഗൂഗിൾ എർത്തിൽ സ്വന്തം വീട് അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് ഏഴ് വർഷം മുൻപ് മരിച്ച പിതാവിന്റെ ചിത്രമാണ്.

 

'ഏഴ് വര്‍ഷം മുൻപ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു' എന്ന് കുറിച്ചാണ് ഈ ചിത്രം യുവാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

റോഡരികിൽ അമ്മയെ കാത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്ക്കുകയും പിന്നീട് നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. ശാന്തനായ കരുണയുള്ള വ്യക്തിയായിരുന്നു അച്ഛനെന്ന് ചിത്രം പങ്കുവച്ച് യുവാവ് കുറിച്ചു. തെരുവുകളുടെ ചിത്രം ഗൂഗിൾ ക്യാമറ പകർത്തിയ കൂട്ടത്തിൽ ഈ ചിത്രങ്ങളും പെട്ടുപോയതാണ്.

 

അതേസമയം, ഈ പ്രദേശത്തിന്റെ ചിത്രം അപ്ഡേറ്റ് ചെയ്യാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ഗൂഗിളിനോട് അഭ്യർഥിച്ചിരിക്കുകയാണ് ടീച്ചർ യൂഫോയെന്ന ട്വിറ്റർ ഉപയോക്താവ്. ലക്ഷക്കണക്കിന് ട്വിറ്റർ ഉപഭോക്താക്കളാണ് ടീച്ചർ യൂഫോയുടെ സന്തോഷത്തിൽ പങ്കുചേർന്ന് ചിത്രം പങ്കുവച്ചത്. ട്വീറ്റ് ഇതിനകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. 11 ലക്ഷത്തിലധികം പേര്‍ റീട്വീറ്റും ചെയ്തിട്ടുണ്ട്.

 

ഇതോടെ നിരവധി പേർ ഗൂഗിൾ എർത്തിലും പലരെയും തിരയാന്‍ തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ എർത്തിൽ തിരഞ്ഞപ്പോൾ കഴിഞ്ഞ വർഷം മരിച്ച മുത്തശ്ശിയുടെ ചിത്രം കണ്ടെത്തിയതായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. മറ്റൊരു ഉപയോക്താവ് പറഞ്ഞത് വാർദ്ധക്യം കാരണം അന്തരിച്ച തന്റെ നായയുടെ ചിത്രം കണ്ടെത്തി എന്നാണ്.

 

English Summary: Man finds image of dad on Google Earth 7 years after he died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com