sections
MORE

ട്രംപിന്‍റെ ചാനലിന് പൂട്ടിട്ട് യു ട്യൂബ്; വിലക്ക് ഏഴു ദിവസത്തേക്ക്

Donald Trump
SHARE

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലിന് താത്ക്കാലിക വിലക്ക്. ഏഴു ദിവസത്തെ വിലക്കാണ് ചാനലിന് യു ട്യൂബ് ഏർപ്പെടുത്തിടുള്ളത്. കലാപത്തിനും സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതിനും വഴിതെളിയിക്കാവുന്ന തരത്തിലുള്ള വിഡിയോകൾ അപ്‍ലോഡ് ചെയ്തതിനെ തുടർന്ന് സ്വകാര്യത നയം ലംഘിച്ചതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യു ട്യൂബ് വ്യക്തമാക്കി. 

ഏഴു ദിവസത്തേക്ക് ചാനലിൽ പുതിയ വിഡിയോകൾ അപ്‍ലോഡ് ചെയ്യാനോ ലൈവ്സ്ട്രീം നടത്താനോ സാധ്യമല്ല. നടപടിയിലേക്കു നയിച്ച വിഡിയോ ഏതാണെന്ന്  യു ട്യൂബ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്‍റെ ചാനലിൽ പുതുതായി അപ്‍ലോഡ് ചെയ്ത വിഡിയോ നീക്കം ചെയ്തതായും യു ട്യൂബ് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഏഴു ദിവസത്തെ വിലക്ക് നീട്ടാനും സാധ്യതയുണ്ട്. ട്രംപിന്‍റെ ഔദ്യോഗിക ചാനലലിലെ വിഡിയോകൾക്കു താഴെ കമൻറ് ചെയ്യാനുള്ള ഓപ്ഷനും താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA