ADVERTISEMENT

മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനികൾക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോൺ ഗ്യാലക്സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഐഫോൺ ആയിരുന്നു. ഇതാണ് വൻ ട്രോളുകൾക്ക് ഇടയാക്കിയത്.

 

പുതിയ ഫോണുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ട്വീറ്റു ചെയ്യാൻ സാംസങ്ങിന്റെ ഔദ്യോഗിക അക്കൗണ്ട് ആപ്പിളിന്റെ ഐഫോൺ ഉപയോഗിച്ചത് 'മാർക്കറ്റിങ് തന്ത്രം' എന്നാണ് ഒരുവിഭാഗം പറയുന്നത്. ദക്ഷിണ കൊറിയൻ സ്മാർട് ഫോൺ നിർമാതാക്കളായ സാംസങ്ങിനെ ട്രോളാൻ ലഭിച്ച അവസരം സോഷ്യൽ മീഡിയ ശരിക്കും ഉപയോഗിക്കുകയും ചെയ്തു.

 

ഗ്യാലക്‌സി എസ് 21 സ്മാർട് ഫോണിന്റെ ഇവന്റ് പ്രൊമോട്ട് ചെയ്യാൻ സാംസങ് എതിരാളികളായ ആപ്പിളിന്റെ ഐഫോൺ ഉപയോഗിച്ചതായി ട്വിറ്റർ ഉപയോക്താക്കൾ തന്നെയാണ് കണ്ടെത്തിയത്. സാംസങ് മൊബൈൽ യുഎസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റുചെയ്തത്. ട്വീറ്റിന് താഴെ ‘Twitter for iPhone written’ ചേർ‌ത്തിരുന്നു. സാംസങ് ജീവനക്കാർ പോലും ഐഫോൺ ഉപയോഗിക്കുന്നു എന്നാണ് മിക്കവരും ട്രോളിയത്.

 

ഇത് ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല. കാരണം നേരത്തെ തന്നെ സ്മാർട് ഫോൺ നിർമാതാക്കളുടെ നിരവധി ബ്രാൻഡ് അംബാസഡർമാർ ഐഫോണിൽ നിന്ന് നിരവധി തവണ ട്വീറ്റ് ചെയ്ത് അബദ്ധത്തിൽപെട്ടിട്ടുണ്ട്. 2013 ൽ ടെന്നീസ് താരം ഡേവിഡ് ഫെറർ തന്റെ ഗാലക്സി എസ് 4 നെക്കുറിച്ച് പ്രശംസനീയമായ ട്വീറ്റ് ചെയ്യാൻ ഐഫോൺ ഉപയോഗിച്ചു. അതേ വർഷം, മുൻ ടി-മൊബൈൽ സിഇഒ ജോൺ ലെഗെരെ ഗാലക്സി നോട്ട് 3 നെ പ്രശംസിച്ചുള്ള ട്വീറ്റ് ഐഫോണിൽ നിന്നായിരുന്നു.

 

എന്നാൽ, സാംസങ് കമ്പനി ഉദ്യോഗസ്ഥന്റെ അശ്രദ്ധമായ തെറ്റ് നെറ്റിസൻ‌മാരെ വളരെയധികം ശ്രദ്ധ ആകർഷിച്ചു. ഇതിനോട് പ്രതികരിച്ച ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞത്, ‘ആപ്പിൾ സാംസങ് ഉപയോഗിക്കുന്നു, സാംസങ് ആപ്പിൾ ഉപയോഗിക്കുന്നു’. ആപ്പിൾ സാംസങിൽ നിന്നാണ് ഐഫോൺ പാർട്സ് വാങ്ങുന്നത്.

 

English Summary: Samsung Account Uses Apple's IPhone To Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com