sections
MORE

ഡിഷ് ആന്റിന വഴി സെക്കൻഡിൽ 300എംബി വേഗമുള്ള ഇന്റർനെറ്റ്, ലക്ഷ്യത്തിലേക്കെന്ന് മസ്ക്

starlink
SHARE

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിങ് യുഎസിന് പുറത്തും തുടങ്ങി. പലർക്കും ഇപ്പോൾ തന്നെ സെക്കൻഡിൽ 130 എംബി വേഗം വരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഈ വർഷം അവസാനത്തോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 300 എംബി വരെ എത്തുമെന്നാണ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പറഞ്ഞത്. സ്റ്റാർലിങ്ക് ഉപഭോക്താവിന്റെ ട്വീറ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.

2021 അവസാനത്തോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഭൂമിയുടെ ഭൂരിഭാഗത്തും ലഭ്യമാകുമെന്നും അടുത്ത വർഷത്തോടെ മുഴുവൻ പ്രദേശത്തും ലഭിക്കുമെന്നും മസ്ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഇന്ന് ഒരാൾക്കും ലഭിക്കാത്ത അത്രയും വേഗമാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നഗരപ്രദേശങ്ങളിൽ എപ്പോഴും സെല്ലുലാർ നെറ്റ്‌വർക്കിനായിരിക്കും മുൻതൂക്കമെന്നും ആൾതാമസം കുറഞ്ഞ പ്രദേശങ്ങളിലാണ് സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ സാധ്യതയെന്നും മസ്ക് ട്വീറ്റിലൂടെ പറഞ്ഞു.

ഈ വർഷാവസാനം സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേറ്റൻസി 20 മില്ലി സെക്കൻഡായി കുറയുമെന്നും മസ്‌ക് പറയുന്നു. ഇതിൽ അതിശയിക്കാനില്ല, സ്റ്റാർലിങ്ക് ബീറ്റാ സമയത്ത് 20 മുതൽ 40 മില്ലി സെക്കൻഡ് വരെയാണ് ലേറ്റൻസി പറഞ്ഞിരുന്നത്. എന്നാൽ, 2021 ൽ ലേറ്റൻസി 16 മുതൽ 19 മില്ലി സെക്കൻഡിലേക്ക് വരെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മാസങ്ങൾക്ക് മുൻപ് മസ്ക് പറഞ്ഞിരുന്നു.

സ്റ്റാർലിങ്ക് ഇന്റർനെറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ലോകത്തെ ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഏറ്റവും മികച്ചതാണെന്നാണ്.

സ്റ്റാർലിങ്ക് പബ്ലിക് ബീറ്റയിലേക്ക് ക്ഷണം ലഭിച്ച ഭാഗ്യമുള്ള ഉപഭോക്താക്കൾ അവരുടെ വീടുകളിൽ സാറ്റലൈറ്റ് ഡിഷ് സംവിധാനം ഇൻസ്റ്റാൾ ചെയ്താണ് നെറ്റ് ഉപയോഗിക്കുന്നത്. ഇവരെല്ലാം ടെസ്റ്റിങ് റിപ്പോർട്ട് ട്വിറ്ററിലും റെഡ്ഡിറ്റിലും പോസ്റ്റുചെയ്യുന്നുണ്ട്.

സെൽഫോൺ പരിധിക്കു പുറത്തുള്ള വനത്തിനുള്ളിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിജയകരമായി പരീക്ഷിച്ചു. വനത്തിനുള്ളിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വനത്തില്‍ നിന്ന് തത്സമയ വിഡിയോ കോളും മറ്റു ചില പരീക്ഷണങ്ങളും നടത്തി വിജയിച്ചിട്ടുണ്ട്. അതേസമയം, ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്‌ഷൻ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോപണമുണ്ട്. സാറ്റലൈറ്റ് കവറേജ് കാരണമാകാം ഇതെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിലവിൽ, സ്റ്റാർ‌ലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്‌പേസ് എക്‌സ് 1081 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയർന്ന ഇന്റർനെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റൻസി കുറയ്ക്കുന്നതിനും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ലക്ഷ്യം. ഈ വർഷം സ്റ്റാർലിങ്കിന്റെ ആഗോള ലോഞ്ചിങ് നടക്കുമെന്നാണ് കരുതുന്നത്.

ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ട്വിറ്ററിൽ വൈറലാണ്. ഒരു സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് കണക്ഷൻ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

English Summary: Musk: Starlink will hit 300Mbps and expand to “most of Earth” this year

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA