ADVERTISEMENT

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വരുന്നു. അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് അടുത്ത വർഷം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ മാപ്പിങും സമയക്രമവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്ക് വരുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്യുന്നവർക്കാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപകരണങ്ങളും കണക്ഷനും നൽകുക. സ്റ്റാർലിങ്ക് ഇന്റർനെറ്റ് വേണ്ടവർക്ക് ഇപ്പോൾ 99 ഡോളർ (ഏകദേശം 7250 രൂപ) നൽകി ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന ഈ തുക ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു വേണ്ട ഡിഷ് ആന്റിനയും മറ്റു ഉപകരണങ്ങളും വാങ്ങാനാണ് ഉപയോഗിക്കുക. അതേസമയം, രാജ്യത്തെ നികുതികൾ ഒഴിവാക്കിയതിനു ശേഷമുള്ള തുകയാണ് 99 ഡോളർ. നേരത്തെ ബുക്ക് ചെയ്തവർക്കാണ് ആദ്യം കണക്ഷൻ നൽകുക. എന്നാൽ, ബുക്കിങ് പിൻവലിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും സ്റ്റാർലിങ്ക് വെബ്സൈറ്റിൽ പറയുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പേയ്‌മെന്റുകൾ സ്വീകരിക്കും.

English Summary:  Starlink Broadband Is Coming To India Next Year, And You Can Reserve Now For $99

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com