ADVERTISEMENT

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് ഇന്ത്യയിലടക്കം ഗെയിമിങ്ങ് വ്യവസായത്തിന് ഉണ്ടായിട്ടുള്ളത്. മൊബൈലിലോ ടാബിലോ കംപ്യൂട്ടറിലോ ഒരു ഗെയിമെങ്കിലും കളിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. എന്നാല്‍ ഇവരില്‍ പലരും വെറുതേ നേരംപോക്കിന് ഗെയിം കളിക്കുന്നവര്‍ ആയിരിക്കും. അതേ സമയം ഗൗരവത്തോടെയും അത്യധികമായ അഭിനിവേശത്തോടെയും ഗെയിം കളിക്കുന്നവര്‍ക്ക് തങ്ങള്‍ കളിക്കുന്ന ഗെയിമില്‍ നിന്ന് തന്നെ വരുമാനം നേടാന്‍ സാധിക്കുന്നതാണ്. പത്തും നൂറുമല്ല, ലക്ഷങ്ങളും കോടികളും ഇത്തരത്തില്‍ വരുമാനം നേടുന്നവരും ഉണ്ട്. ഇതിന് ഗെയിമര്‍മാരെ സഹായിക്കുന്ന ഒരു വഴിയാണ് ഓണ്‍ലൈനിലെ സ്വര്‍ണ്ണ കൃഷി.

 

സ്വര്‍ണ്ണം, ഓണ്‍ലൈന്‍ കൃഷി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ തട്ടിപ്പ് പരിപാടിയാണെന്ന് കരുതി നെറ്റി ചുളിക്കാന്‍ വരട്ടെ. സംഗതി പൂര്‍ണ്ണമായും നിയമവിധേയമാണ്. പല ഗെയിമിലും അടുത്ത ലെവലിലേക്ക് പോകാന്‍ ഗോള്‍ഡ് കോയിനുകളും പോയിന്റും ജെമ്മുകളുമൊക്കെ ആവശ്യമാണെന്ന് ഗെയിം കളിക്കുന്നവര്‍ക്ക് അറിയുമായിരിക്കും. അടുത്ത ലെവലിലേക്ക് പോകാന്‍ മാത്രമല്ല, ചില പ്രത്യേക ആയുധങ്ങളും കഴിവുകളും മറ്റും സ്വന്തമാക്കുന്നതിനും  ഓണ്‍ലൈന്‍ സ്വര്‍ണ്ണവും പണവും ആവശ്യമാണ്. ഇവയാണ് ഓണ്‍ലൈനിലെ വിര്‍ച്വല്‍ കറന്‍സി.

 

ദീര്‍ഘനാള്‍ ഗെയിം കളിച്ചും ജയിച്ചുമൊക്കെയാണ് ഈ വിര്‍ച്വല്‍ സ്വര്‍ണ്ണം ഗെയിമര്‍മാര്‍ സാധാരണ ഗതിയില്‍ സ്വന്തമാക്കുന്നത്. അത്രയും സമയം അതിനു വേണ്ടി കളയാന്‍ ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് അത് ഉള്ളവരില്‍ നിന്നും യഥാര്‍ത്ഥ പണം നല്‍കി അവ വാങ്ങാം. ഇവിടെയാണ് കയ്യില്‍ വിര്‍ച്വല്‍ സ്വര്‍ണ്ണമുള്ളവര്‍ക്ക് അവ വിറ്റ് പണം സമ്പാദിക്കാനുള്ള വഴി തെളിയുന്നത്. ഇത്തരത്തില്‍ വിര്‍ച്വല്‍ സ്വര്‍ണ്ണം കയ്യിലുള്ളവരാണ് ഓണ്‍ലൈന്‍ ഗെയിമിങ്ങ് ലോകത്തെ സ്വര്‍ണ്ണ കര്‍ഷകര്‍.

 

∙ സ്വര്‍ണ്ണ കൃഷിയുടെ തുടക്കം

 

ഒന്നിലധികം പേര്‍ ഓണ്‍ലൈനായി കളിക്കുന്ന മാസീവ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ(എംഎംഒ) പ്രധാന ഭാഗമായിരുന്നു തുടക്കം മുതല്‍ തന്നെ സ്വര്‍ണ്ണ കൃഷി. ടെക്സ്റ്റ് അധിഷ്ഠിത റോള്‍ പ്ലെയര്‍ ഗെയിമുകളില്‍ ആദ്യമൊക്കെ ഗെയിമര്‍മാര്‍ യഥാര്‍ത്ഥ പണം നല്‍കി ഇന്‍-ഗെയിം കറന്‍സിയും വിവിധ വസ്തുക്കളും സ്വന്തമാക്കി. ഗെയിം ഡവലപ്പര്‍മാരില്‍ നിന്നായിരുന്നു ആദ്യമാക്കെ ഇവ വാങ്ങിയിരുന്നത്.

 

1999ല്‍ പല ഗെയിമര്‍മാരും ഇബേയിലൂടെ ഇന്‍-ഗെയിം കറന്‍സിയും വസ്തുക്കളും വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണ്ണകൃഷി ഇന്നത്തെ നിലയില്‍ ആരംഭിക്കുന്നത്. ഇബേയില്‍ വച്ചൊരു ഡീലുണ്ടാക്കുന്ന വില്‍പനക്കാരും അവരുടെ ക്ലയന്റുകളും ഗെയിമിലെത്തി പറഞ്ഞുറപ്പിച്ച കറന്‍സി കൈമാറുന്നതായിരുന്നു രീതി. ഇതിന്റെ സാധ്യതകള്‍ സംരംഭകര്‍ തിരിച്ചറിഞ്ഞതോടെയാണ് ‌കോടികള്‍ കൈമറിയുന്ന വന്‍ വ്യാപാരമായി ഓണ്‍ലൈന്‍ സ്വര്‍ണ്ണ കൃഷിയും വില്‍പനയുമൊക്കെ മാറിയത്. ഒരു പരാജയപ്പെട്ട ബിസിനസ്സ് പദ്ധതിയായി പലരും കണ്ടിരുന്ന സ്വര്‍ണ്ണ കൃഷി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഓണ്‍ലൈന്‍ സ്വര്‍ണ്ണ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് പണം നേടി കൊടുക്കുന്നു. നിരവധി സാധ്യതകളുള്ള സ്വര്‍ണ്ണ കൃഷി ഗെയിമിങ്ങ് വ്യവസായത്തിനോടൊപ്പം വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

 

∙ എങ്ങനെ ഒരു സ്വര്‍ണ്ണ കര്‍ഷകനാകാം?

 

പല ഗെയിമുകളിലെ വെര്‍ച്വല്‍ സാധനങ്ങളും കറന്‍സിയുമൊക്കെ കളിച്ച് നേടുകയെന്നതാണ് ആദ്യ പടി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗെയിമില്‍ നിന്ന് അത് തുടങ്ങാമെന്ന് കരുതരുത്. കാരണം നിങ്ങളുടെ ഗെയിമിലെ കറന്‍സിക്കും വസ്തുക്കള്‍ക്കും ചിലപ്പോള്‍ ആവശ്യക്കാര്‍ ഉണ്ടായെന്ന് വരില്ല. വിപണിയുടെ ആവശ്യകത ആദ്യം കണ്ടറിയണം. ഏത് ഗെയിമിലെ ഏതെല്ലാം വസ്തുക്കള്‍ക്കും കറന്‍സിക്കുമാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്ന് മനസ്സിലാക്കണം. എന്നിട്ട് അവ കളിച്ച് ശേഖരിച്ച് തുടങ്ങണം.

warcraft
Photo Source: slashgear.com

 

വില്‍ക്കാന്‍ മാത്രം ആവശ്യത്തിന് സമ്പാദിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ കയ്യിലുള്ള കറന്‍സിയെയും സാധനങ്ങളെയും പറ്റി ആവശ്യക്കാരെ അറിയിക്കാന്‍ പരസ്യം നല്‍കണം. ഗെയിമിനുള്ളിലെ ചാറ്റിലൂടെയും ഗെയിമിന്റെ വിവിധ ഫാന്‍ സൈറ്റുകളിലൂടെയും വേണമെങ്കില്‍ ഇതിന് ശ്രമിക്കാം. പക്ഷേ, കോടിക്കണക്കിന് സ്വര്‍ണ്ണ കര്‍ഷകരുടെ ഇടയില്‍ നിങ്ങളെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങണമെങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വന്നേക്കാം.

 

ഇവിടെയാണ് എല്‍ഡൊറാഡോ പോലുള്ള സുരക്ഷിത വെബ്‌സൈറ്റുകളും അവ നല്‍കുന്ന സേവനങ്ങളും സ്വര്‍ണ്ണ കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നത്. ഇവയിലൂടെ നിങ്ങളുടെ വിര്‍ച്വല്‍ സ്വര്‍ണ്ണം വിറ്റ് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ പണം സമ്പാദിച്ച് തുടങ്ങാം.

league-of-legends
Photo Source: dotesports.com

 

∙ എന്ത് കൊണ്ട് സ്വര്‍ണ്ണ കര്‍ഷകനാകണം?

gold-farm
Photo Source: flickr.com/Themeplus

 

ഗെയിമുകളെ പൂര്‍ണ്ണമനസ്സോടെ സ്‌നേഹിച്ച് അതില്‍ മുഴുകുന്നവര്‍ക്ക് വരുമാനം നേടി തരാന്‍ ഇതിലും നല്ലൊരു ഓപ്ഷനില്ലെന്നതാണ് സത്യം. ഇഷ്ടപ്പെടുന്നത് ചെയ്ത് അതില്‍ നിന്ന് നല്ലൊരു തുക വരുമാനം നേടാന്‍ കഴിയുന്നതില്‍ പരം ഭാഗ്യമില്ല. ഏതൊരു ബിസിനസ്സ് പദ്ധതിയെയും പോലെ ചില ഗുണങ്ങളും മറ്റ് ചില ദോഷങ്ങളും ഇതിനുണ്ടാകാം. പക്ഷേ, ഇതിനെ ഒരു നിയമവിരുദ്ധ ബിസിനസ്സായി കാണുന്നത് തെറ്റാണ്. പല ഗെയിമുകളിലും ഒരു പരിധി കഴിഞ്ഞാല്‍ വിര്‍ച്വല്‍ കറന്‍സികളുടെ അഭാവം കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായ ഹസ്തമാണ് സ്വര്‍ണ്ണ കര്‍ഷകര്‍. ദീര്‍ഘനേരം കളിക്കായി ചെലവിടാന്‍ കഴിയാത്തവര്‍ക്കും ഗെയിമില്‍ മുന്നോട്ട് പോകാന്‍ ഈ കര്‍ഷകരുടെ സഹായം വേണം. പണമുണ്ടാക്കാനും വിനിമയം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന സ്വര്‍ണ്ണ കൃഷി നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും നാടിനും ഒരേ പോലെ ഗുണകരമാണ് താനും.

 

∙ സ്വര്‍ണ്ണ കൃഷിക്ക് പറ്റിയ ഗെയിമുകള്‍

 

സ്വര്‍ണ്ണം കൃഷി ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഗെയിം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഗെയിമല്ല തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനമെല്ലാം പാഴാകും. അത്യധികം സമയവും അധ്വാനവും ആവശ്യമാണ് ഗെയിം കളിച്ച് വിര്‍ച്വല്‍ കറന്‍സിയും സാധനങ്ങളും സ്വന്തമാക്കാന്‍. സ്വര്‍ണ്ണ കൃഷിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ചില ഗെയിമുകളുടെ പട്ടിക ചുവടെ :

 

∙ വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്

 

ഗെയിമിങ്ങ് വ്യവസായത്തില്‍ ഏറ്റവുമധികം പ്രശസ്തമായ മാസീവ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ റോള്‍ പ്ലെയിങ്ങ് ഗെയിമാണ് വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്. പത്ത് വര്‍ഷത്തിലധികം മികച്ച ഗെയിമുകളുടെ പട്ടികയുടെ ടോപ്പില്‍ തുടര്‍ന്ന ഗെയിമാണ് ഇത്. ദശലക്ഷക്കണക്കിന് കളിക്കാരും നിരന്തരമായ അപ്‌ഡേറ്റുകളുമായി മുന്നേറുന്ന ഈ ഗെയിം സ്വര്‍ണ്ണ കൃഷിക്കാര്‍ക്ക് നല്ലൊരു ഭാവി ഉറപ്പാക്കുന്നു. ഗെയിം വളരുന്നതോടെ ഇതിലെ കറന്‍സിക്കും ഇന്‍-ഗെയിം വസ്തുക്കള്‍ക്കും ആവശ്യകതയുയരുന്നു.നിങ്ങളുടെ വിലപ്പെട്ട സമയവും അധ്വാനവും നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗെയിമാണ് വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്.

 

∙ ഓള്‍ഡ് സ്‌കൂള്‍ റണ്‍എസ്‌കേപ്പ്

 

ലളിതവും കുറഞ്ഞ സിസ്റ്റം ആവശ്യകതയും മൂലം ജനപ്രീതിയാര്‍ജ്ജിച്ച ഗെയിമാണ് ഓള്‍ഡ് സ്‌കൂള്‍  റണ്‍എസ്‌കേപ്പ്. അല്‍പം പണചെലവുള്ള സെറ്റപ്പ് ആവശ്യമുള്ളതിനാല്‍ എല്ലാവര്‍ക്കും ഈ ഗെയിം താങ്ങാനായെന്ന് വരില്ല. പുതിയ ബോസ്സുമാരെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പ്രത്യേക വിഭവങ്ങളൊക്കെ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുമാണ്. ഇവിടെയാണ് സ്വര്‍ണ്ണ കര്‍ഷകര്‍ക്ക് മിന്നി തിളഞ്ഞാന്‍ അവസരം. സ്വര്‍ണ്ണ കഷ്ണങ്ങള്‍ സ്വന്തമാക്കി അവ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ ഓള്‍ഡ് സ്‌കൂള്‍ റണ്‍ എസ്‌കേപ്പ് സഹായിക്കുന്നു.

 

∙ ലീഗ് ഓഫ് ലെജന്‍ഡ്‌സ്

 

ഗെയിമര്‍മാരില്‍ വലിയ തോതിലുള്ള ആസക്തി തന്നെ ഉണ്ടാക്കിയ വന്‍പ്രചാരം ലഭിച്ച ഗെയിമാണ് ലീഗ് ഓഫ് ലെജന്‍ഡ്‌സ്. ട്വിച്ചില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ഈ ഗെയിമിന് വലിയ ആരാധാക അടിത്തറയുണ്ട്. അതിഭീമമായ വിപണിയാണ് ഇത് സ്വര്‍ണ്ണ കര്‍ഷകര്‍ക്ക് തുറന്നിടുന്നത്. വിര്‍ച്വല്‍ കറന്‍സിയും എക്‌സിപീരിയന്‍സും നേടാന്‍ ടണ്‍ കണക്കിന് കളികള്‍ കളിച്ചാല്‍ മാത്രമേ സാധിക്കൂ. ലീഗ് ഓഫ് ലെജന്‍ഡ്‌സിലൂടെ അക്കൗണ്ടുകള്‍ വില്‍ക്കാനും ബൂസ്റ്റിങ്ങ് സേവനങ്ങള്‍ വില്‍പനയ്ക്ക് വയ്ക്കാനും സാധിക്കും.

 

∙ ക്ലാഷ് ഓഫ് ക്ലാന്‍സ്

 

വളരെയധികം ആവേശമുയര്‍ത്തുന്ന ഈ മൊബൈല്‍ ഗെയിമിന് കേരളത്തിലടക്കം നിരവധി ആരാധകരുണ്ട്. 2012ല്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ ഇത് ഗെയിമിങ്ങ് ലോകത്ത് സൂപ്പര്‍ ഹിറ്റായിരുന്നു. ജെമ്മുകളും നല്ല സ്റ്റാറ്റ്‌സുകളുമൊക്കെയായി മാത്രമേ ക്ലാഷ് ഓഫ് ക്ലാന്‍സില്‍ മുന്നേറാന്‍ സാധിക്കൂ. ക്ലാഷ് ഓഫ് ക്ലാന്‍സിലൂടെയും ഇതിന്റെ ഭാഗമായുള്ള മൈക്രോ ട്രാന്‍സാക്ഷന്‍സിലൂടെയും ടണ്‍ കണക്കിന് പണമാണ് സൂപ്പര്‍ സെല്‍ സമ്പാദിക്കുന്നത്. നല്ലൊരു തുകയ്ക്ക് നിങ്ങളുടെ ക്ലാഷ് ഓഫ് ക്ലാന്‍ അക്കൗണ്ട് നിങ്ങള്‍ക്കും വില്‍ക്കാന്‍ അവസരമുണ്ട്.

 

∙ ഒടുവിലാന്‍

 

നന്നായി ഗെയിം കളിക്കുന്നവര്‍ക്ക് പണം നേടാനുള്ള എളുപ്പ വഴിയാണ് സ്വര്‍ണ്ണ കൃഷി. എന്നാല്‍ പണം കൊയ്യുന്ന മറ്റേതൊരു ബിസിനസ്സിനെയും പോലെ ചില മെച്ചങ്ങളും ദോഷങ്ങളുമൊക്കെ ഇതിനും ഉണ്ടാകാം. ഇതൊരു നിഗൂഢ വ്യാപാരമാണെന്നും വിര്‍ച്വല്‍ വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നും ചില ഗെയിമര്‍മാര്‍ വിശ്വസിക്കുന്നു. ഇന്‍-ഗെയിം സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത വിധത്തില്‍ എല്ലാത്തിന്റെയും വിലയേറ്റാനും ഇത് കാരണമാകുമെന്ന് ഇവര്‍ കരുതുന്നു. എന്നിരുന്നാലും മാന്യമായി കളിച്ച് പണം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായ ട്രെയിഡിങ്ങിനായി എല്‍ഡൊറാഡോയെ ആശ്രയിക്കാം.

 

English Summary: How Does Gold Farming Business Work in Video Games?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com