ADVERTISEMENT

ഇന്ത്യന്‍ സാങ്കേതിക രംഗത്തും ഡിജിറ്റല്‍ വിപ്ലവത്തിനും നാന്ദി കുറിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) എയര്‍ടെല്‍ ഐഒടി അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ (ഐഒടി) ഗുണഫലം ഉപയോഗപ്പെടുത്തുന്നതിനായി സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. കോടിക്കണക്കിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഏറെ സുരക്ഷിതവും തടസവുമില്ലാത്ത വിധം ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും ശേഷിയുള്ള ഒരു എന്‍ഡ്ടുഎന്‍ഡ് പ്ലാറ്റ്‌ഫോമാണ് എയര്‍ടെല്‍ ഐഒടി. എയര്‍ടെലിന്റെ ഇ-സിം സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍ബി-ഐഒടി, 4ജി അല്ലെങ്കില്‍ 2ജി കണക്റ്റിവിറ്റി വിന്യസിക്കാനുള്ള ഓപ്ഷനുമായി വരുന്ന എയര്‍ടെലിന്റെ കരുത്തുറ്റ 5ജി റെഡി നെറ്റ്‌വര്‍ക്കാണ് ഈ സംയോജിത പ്ലാറ്റ്‌ഫോമിന്റെ കാതല്‍.

 

ക്ലേശകരമായ ഏകീകരണം തടയാന്‍ സൗകര്യപ്രദമായ എപിഐകളും എയര്‍ടെല്‍ ഐഒടിയിലുണ്ട്. നിലവിലുള്ള വര്‍ക്ക്ഫ്‌ളോ ടൂളുകളിലൂടെ ഡാറ്റ കണക്റ്റ് ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയെ കാര്യക്ഷമമാക്കാനും ഇത് കമ്പനികളെ അനുവദിക്കുന്നു. കമ്പനികളെ അവരുടെ ഐഒടി ഡേറ്റ സുരക്ഷിതമാണെന്നും, അനലിറ്റിക്‌സ്, സേവന ഡെലിവറി എന്നിവയ്ക്കായി തത്സമയം ലഭ്യമാണെന്നും ഉറപ്പാക്കാന്‍ എയര്‍ടെലിന്റെ ടെല്‍കോ ഗ്രേഡ് സെക്യൂരിറ്റി സഹായിക്കുകയും ചെയ്യും.

 

ഐഒടിയില്‍ മൂന്ന് പ്രധാന ആവശ്യകതകളാണ് സംരംഭങ്ങള്‍ക്കുള്ളതെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ ഐഒടി നിര്‍മിച്ചിരിക്കുന്നതെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറയുന്നു. ഭാവിയില്‍ അവരുടെ ഉപകരണത്തെയും ആപ്ലിക്കേഷന്‍ നിക്ഷേപങ്ങളെയും തെളിയിക്കുന്ന കണക്റ്റിവിറ്റി പരിഹാരങ്ങളാണ് ഇതില്‍ ആദ്യത്തേത്. ഡേറ്റ സുരക്ഷയാണ് രണ്ടാമത്തെകാര്യം. ഐഒടി ഡാറ്റ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നിലവിലുള്ള ഐടി സിസ്റ്റങ്ങളുമായി തടസമില്ലാത്ത സംയോജനമാണ് മൂന്നാമത്തത്. സംരംഭങ്ങളുടെ ഐഒടി പാത വളരെ ലളിതമാക്കുന്നതിന്, ഈ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ ഐഒടി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

എംജി മോട്ടോര്‍, പൈന്‍ ലാബ്‌സ്, പേടിഎം, കിര്‍ലോസ്‌കര്‍, ബിഎസ്ഇഎസ്, ജെനസ്, കെന്റ് തുടങ്ങി വിവിധ മാനുഫാക്ചറിങ്, ലോജിസ്റ്റിക്‌സ്, ഓട്ടോമൊബൈല്‍സ്, ബിഎഫ്എസ്‌ഐ എന്നിവയിലുടനീളമുള്ള നിരവധി കമ്പനികള്‍ നിലവില്‍ എയര്‍ടെലിന്റെ ഐഒടി സൊല്യൂഷനുകള്‍ ഉപയോഗിക്കുന്നുണ്ട്.

 

എയര്‍ടെല്‍ ഐഒടി സഹായത്തോടെ, ഐ-സ്മാര്‍ട് സാങ്കേതികവിദ്യയും അറുപതിലേറെ കണക്റ്റഡ് കാര്‍ ഫീച്ചേര്‍സുമുള്‍പ്പെടെ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് എംജി മോട്ടോര്‍ എംഡി രാജീവ് ചബ പറഞ്ഞു.

 

2022ഓടെ, ഇന്ത്യയുടെ സെല്ലുലാര്‍ കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ഐഒടി മാര്‍ക്കറ്റ് 10,000 കോടി രൂപയായി വളരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2500ലധികം വന്‍കിട സംരംഭങ്ങള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഒരു ദശലക്ഷം ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കും സേവനം നല്‍കുന്ന ഇന്ത്യയിലെ ബി2ബി കണക്റ്റിവിറ്റി രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് എയര്‍ടെല്‍.

 

English Summary: Airtel launches IoT platform for enterprises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com