ADVERTISEMENT

ഭാരതിയുടെ ബഹിരാകാശ പിന്തുണയുള്ള ആഗോള കമ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്ക് സ്ഥാപനമായ വണ്‍വെബിന് ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷനില്‍ നിന്നും 55 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ഇതോടെ പുതിയ ഇക്ക്വിറ്റിയിലെ വണ്‍വെബിന്റെ ആകെ ഫണ്ടിങ് 190 കോടി ഡോളറായി. ലോകത്തെ ഏറ്റവും പരിചയസമ്പന്നരും വലിയ ആഗോള ഓപറേറ്ററുമായ സ്ഥാപനത്തില്‍ നിന്നുള്ള നിക്ഷേപം വണ്‍വെബിലെ ആത്മവിശ്വാസം വളര്‍ത്തുന്നു. അതുവഴി ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഉപഗ്രഹങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും പ്രധാന ഓപറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളര്‍ച്ചാ പദ്ധതി തയാറാക്കാനും സാധ്യമാകും.

 

ലോകത്തെ പ്രമുഖ സാറ്റ്‌ലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ്: വണ്‍വെബിലേക്ക് 55 കോടി ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം ഓപറേറ്റര്‍മാരില്‍ ഒന്നായ യൂട്ടെല്‍സാറ്റിന് ഇതോടെ വണ്‍വെബില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാകും. യുകെ സര്‍ക്കാരിനും ഭാരതി ഗ്ലോബലിനും സോഫ്റ്റ് ബാങ്കിനും ഇതോടെ സംയുക്ത നിക്ഷേപ പങ്കാളിത്തമാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ അനുസരിച്ച് 2021 രണ്ടാം പകുതിയോടെ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

 

വണ്‍വെബിന്റെ 648 ലിയോ സാറ്റ്‌ലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ്: വണ്‍വെബിലേക്ക് 55 കോടി ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം ഫ്‌ളീറ്റിന് ഇനി ഉയര്‍ന്ന വേഗവും കുറഞ്ഞ ലാറ്റന്‍സിയില്‍ ആഗോള കണക്റ്റീവിറ്റിയും ലഭിക്കും. ആഗോള ജിയോ സ്റ്റേഷനറി ഓപറേറ്ററായ യൂട്ടെല്‍സാറ്റുമായുള്ള സഹകരണം രണ്ടു കമ്പനികളുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. യൂട്ടെല്‍സാറ്റിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും വാണിജ്യ അടിത്തറയുണ്ട്. വലിച്ചില്‍ കുറഞ്ഞ ബഹുമുഖ ആപ്ലിക്കേഷനുകള്‍ക്ക് സാധ്യതയുള്ള വണ്‍വെബിന് ഇനി ഭാവി പാക്കേജുകള്‍ക്കായി ജിയോ/ലിയോ രൂപരേഖകള്‍ തേടാം.

 

പങ്കാളിത്തം പൂര്‍ണമായി കഴിഞ്ഞാല്‍ വണ്‍വെബിന്റെ വാര്‍ഷിക വരുമാനം ഏകദേശം 100 കോടി ഡോളറാകും. ഹോള്‍സെയില്‍ ബിസിനസ് പ്ലാനുകള്‍ക്കാണ് നന്ദി പറയേണ്ടത്. വണ്‍വെബ് കുടുംബത്തിലേക്ക് യൂട്ടെല്‍സാറ്റിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഒരു തുറന്ന മള്‍ട്ടി-നാഷണല്‍ ബിസിനസ് എന്ന നിലയില്‍, ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഭാരതിയുടെ സംരംഭക ഊര്‍ജ്ജവും യുകെ സര്‍ക്കാരിന്റെ ആഗോള വ്യാപനവും യൂട്ടെല്‍സാറ്റിന്റെ ഉപഗ്രഹ വ്യവസായ പരിചയവും ചേരുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ശക്തമാകും. വണ്‍വെബ് നൂതനമായ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ലിയോ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയില്‍ മുന്‍നിരയിലെത്താന്‍ പോകുകയാണെന്നും ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

 

ലോകമെമ്പാടുമുള്ള ആഗോള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കാനുള്ള ആഗ്രഹം സാക്ഷാത്കരിക്കുന്നതിലേക്കുള്ള വണ്‍വെബിന്റെ മറ്റൊരു വലിയ കുതിപ്പാണ് ഈ നിക്ഷേപമെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍തെങ് പറഞ്ഞു.

യൂട്ടെല്‍സാറ്റില്‍ നിന്നുള്ള നിക്ഷേപത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും തങ്ങളുടെ തന്ത്രം, സാങ്കേതികവിദ്യ, വാണിജ്യപരമായ സമീപനം എന്നിവ ഇതിലൂടെ സാധൂകരിക്കുകയാണെന്നും 30 ശതമാനത്തിനടുത്ത് ബഹിരാകാശത്തുള്ള ജെന്‍ വണ്‍ ഫ്‌ളീറ്റിന് ആവശ്യമായ ഫൈനാന്‍സിങ് ഇപ്പോഴായെന്നും യൂട്ടെല്‍സാറ്റിന്റെ ആഗോള നെറ്റ്‌വര്‍ക്ക് വണ്‍വെബിന് പുതിയ വിപണികളിലേക്കുള്ള അവസരങ്ങള്‍ തുറക്കുകയാണെന്നും വണ്‍വെബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീല്‍ മാസ്റ്റേഴ്‌സണ്‍ പറഞ്ഞു.

 

വണ്‍വെബില്‍ ഓഹരി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും വിപണിയിലുള്ള ശ്രദ്ധ, മുന്‍ഗണനാ സ്‌പെക്ട്രം അവകാശങ്ങള്‍, വികസിച്ചുകൊണ്ടിരിക്കുന്ന, അളക്കാവുന്ന സാങ്കേതികവിദ്യ എന്നിവ വണ്‍വെബിന് വിജയിക്കാനുള്ള അവകാശം നല്‍കുന്നുവെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും 40 വര്‍ഷത്തെ ആഗോള ഉപഗ്രഹ വ്യവസായത്തിലെ പരിചയവും യുകെ സര്‍ക്കാരിനൊപ്പം ഭാരതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും യൂട്ടെല്‍സാറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോഡോള്‍ഫ് ബെല്‍മര്‍ പറഞ്ഞു.

 

ലോകമെമ്പാടുമുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉപയോക്താക്കള്‍ക്ക് എത്തിക്കുക, ഡേറ്റാ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിലൂടെ ആഗോള ഡിജിറ്റല്‍ വിഭജനം പരിഹരിക്കുക, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ (ഐഒടി) ഭാവിയിലേക്കുള്ള ലിങ്കേജ് സാധ്യമാക്കുക, 5 ജിയിലേക്കുള്ള പാത എന്നിവയാണ് വണ്‍വെബിന്റെ ദൗത്യം. വണ്‍വെബിന്റെ ലിയോ സാറ്റ്‌ലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ്: വണ്‍വെബിലേക്ക് 55 കോടി ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം സിസ്റ്റത്തില്‍ ആഗോള ഗേറ്റ്‌വേ സ്റ്റേഷനുകളുടെ ഒരു ശൃംഖലയും വിവിധ ഉപഭോക്തൃ വിപണികള്‍ക്കായുള്ള ഉപയോക്തൃ ടെര്‍മിനലുകളും ലഭ്യമാണ്, താങ്ങാനാവുന്നതും വേഗമേറിയതും ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്ത്, വലിച്ചില്‍ കുറഞ്ഞ ആശയവിനിമയ സേവനങ്ങളും നല്‍കാന്‍ കഴിവുള്ളവയാണ്.

 

കഴിഞ്ഞ ദിവസം വണ്‍വെബ് 36 ഉപഗ്രഹങ്ങള്‍ കൂടി വിജയകരമായി വിക്ഷേപിച്ചു. ഇതോടെ സിസ്റ്റത്തിലെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 182 ആയി. യുകെ, അലാസ്‌ക, വടക്കന്‍ യൂറോപ്പ്, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലണ്ട്, ആര്‍ട്ടിക്, കാനഡ തുടങ്ങിയ ഇടങ്ങളിലേക്ക് കണക്റ്റിവിറ്റിയിലൂടെ ആഗോള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള 'അഞ്ചില്‍ നിന്നും 50ലേക്ക്' എന്ന പരിപാടി പൂര്‍ത്തിയാക്കുന്നതിനായി കമ്പനിക്ക് ഇനി രണ്ട് വിക്ഷേപങ്ങള്‍ കൂടി മാത്രമാണ് അവശേഷിക്കുന്നത്.

 

English Summary: Bharti group Backed OneWeb Secures 550 Million Funding From Eutelsat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com