sections
MORE

ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ, പകുതി വിലയ്ക്ക് സ്മാർട് ടിവി, ഫോൺ, ബിഗ് സേവിങ്‌സ് ഡേ വിൽപന തുടങ്ങി

Flipkart-sale
SHARE

രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ വർഷത്തെ ബിഗ് സേവിങ്‌സ് ഡേ ആദായ വില്‍പന തുടങ്ങി. മെയ് 2 മുതല്‍ 7 വരെയാണ് വിൽപന. ആപ്പിള്‍, സാംസങ്, റിയല്‍മി, ഷഓമി തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ അടക്കം പല ഉല്‍പന്നങ്ങളും വിൽക്കുന്നുണ്ട്. സാംസങ് എഫ്62 ഹാൻഡ്സെറ്റ് 17,999 രൂപയ്ക്ക് വാങ്ങാം. എഫ്41, എഫ്12 എന്നിവയ്ക്ക് യഥാക്രമം 12,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 11 സെയിലില്‍ 44,999 രൂപയ്ക്കു വില്‍ക്കുന്നു. ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്കും ലഭ്യമാണ്. 

ലാപ്‌ടോപ്പുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക - കോവിഡ് മൂലം നിങ്ങളുടെ പ്രദേശം നിരോധിത മേഖലയാണെങ്കില്‍ അവിടെ അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും ഫ്‌ളിപ്കാര്‍ട്ടിനും മറ്റും എത്തിച്ചു നല്‍കാനാകുക. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാൻ കഴിയില്ല.

ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ് എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ഫിലിപ്സ് 178 സെന്റിമീറ്റർ (70 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട് ടിവി 69,999 രൂപയ്ക്ക് വാങ്ങാം. നിലവിൽ ഈ മോഡലിന്റെ വില 1,99,000 രൂപയാണ്. 60 ഹെർട്സ് റഫർ റേറ്റും 16 ഡബ്ല്യു സ്പീക്കർ ഔട്ട്‌പുട്ടും ഉള്ള 4 കെ റെസല്യൂഷനും ഈ സ്മാർട് ടിവി ഓഫർ ചെയ്യുന്നു.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഗൂഗിളിന്റെ ജനപ്രിയ മുൻനിര സ്മാർട് ഫോൺ പിക്‌സൽ 4 എ 15 ശതമാനം കിഴിവിൽ ലഭ്യമാണ്. നേരത്തെ 31,999 രൂപ വിലയുണ്ടായിരുന്ന ഈ ഹാൻഡ്സെറ്റ് ഇപ്പോൾ 26,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയും ഉള്ള റിയൽമി എക്സ് 50 പ്രോ 24,999 രൂപയ്ക്കും വങ്ങാം. നേരത്തെ 41,999 രൂപയായിരുന്നു വില. 6.5 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയും 6 ജിബി റാമും ഉള്ള റിയൽമി നർസോ 30 പ്രോയുടെ ഓഫർ വില 15,999 രൂപയാണ്. പുതിയ റിയൽമി എക്സ് 7 പ്രോ 5 ജി 29,999 രൂപയ്ക്കും ലഭ്യമാണ്.

8 ജിബി ഡിഡിആർ 4 റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയുള്ള എച്ച്പി 15 എസ് റൈസൺ 3 ഡ്യുവൽ കോർ 3250 യു ലാപ്‌ടോപ് 39,490 രൂപയ്ക്ക് വാങ്ങാം. നേരത്തെ ഇതിന്റെ വില 44,500 രൂപയായിരുന്നു. ഇതിൽ 1920x1080p റെസല്യൂഷനോടു കൂടിയ ഒരു ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഐപിഎസ് മൈക്രോ എഡ്ജ് ഡിസ്‌പ്ലേയുണ്ട്.

84,500 രൂപയുടെ വയോ എസ്ഇ സീരീസ് കോർ ഐ 5 ലാപ്‌ടോപ് 62,990 രൂപയ്ക്ക് ലഭ്യമാണ്. വയോ എസ്ഇ സീരീസ് ലാപ്‌ടോപ്പിന് 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉണ്ട്. നേർത്തതും ഇളം നിറത്തിലുള്ളതുമായ ലാപ്‌ടോപ്പിന് 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലേയുണ്ട്.

English Summary: Flipkart Big Saving Days sale: Pixel 4a, Realme X50 Pro, TVs, and more products available with discounts

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA