ADVERTISEMENT

മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ രാജ്യത്തെ കോവിഡ് പ്രതിസന്ധി മുൻകൂട്ടികണ്ട് 4ജി നെറ്റ്‌വർക്ക് വേഗം വർധിപ്പിച്ചു. രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളം ഉൾപ്പടെയുള്ള സർക്കിളുകളിൽ മുൻ‌ഗണനാടിസ്ഥാനത്തിൽ 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയിരുന്നു. കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ;  2300 MHZൽ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു.

 

കേരളത്തിലെ 12000ലധികം ജിയോയുടെ സൈറ്റുകളിൽ ഈ മൂന്ന് സ്പെക്ട്രങ്ങളും മുൻ‌ഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്കും ഈ നെറ്റ്‌വർക്ക് വർധനവിന്റെ പ്രയോജനം ലഭിക്കുകയും നെറ്റ്‌വർക്ക് അനുഭവം രണ്ട് മടങ്ങ് മെച്ചപ്പെടുകയും ചെയ്യും.

 

നിലവിലെ ലോക്ക്ഡൗൺ സാഹചര്യത്തിൽ ജിയോയുടെ നെറ്റ്‌വർക്ക് വർധനവ് സമയോചിതമായ നീക്കമാണ്. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുൻനിര പ്രവർത്തകർക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന വിദ്യാർഥികൾക്കും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സുരക്ഷിതമായി അവരുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ ചെയ്യാൻ സഹായിക്കുമെന്നാണ് ജിയോ അവകാശപ്പെടുന്നത്.

 

ഇന്ത്യയിൽ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്. കേരളത്തിൽ 10.3 ദശലക്ഷവും. കൂടുതൽ 4ജി ടവറുകളുടെ ആവശ്യം വർധിച്ചതിനാൽ കേരളത്തിൽ ജിയോ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് സംസ്ഥാനത്ത് 12000ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകളുണ്ട്.

 

മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ 22 സർക്കിളുകൾക്കായി 488.35MHZ (850MHZ, 1800MHZ, 2300MHZ എന്നിവ ഉൾപ്പെടുന്നു) സ്പെക്ട്രമാണ്‌ റിലയൻസ് ജിയോ 20 വർഷത്തേക്ക് 57,123 കോടി രൂപ ചെലവഴിച്ചു കരസ്ഥമാക്കിയത്. ഇതോടെ, ജിയോ മൊത്തം സ്പെക്ട്രം 55 ശതമാനം വർധിപ്പിച്ച് 1717MHZ ആയി ഉയർത്തി. മെച്ചപ്പെടുത്തിയ സ്പെക്ട്രം ഉപയോഗിച്ച്, ജിയോ നിലവിലുള്ള ഉപയോക്താക്കൾക്കും അടുത്ത 300 ദശലക്ഷം ഉപയോക്താക്കൾക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനും 5ജി സേവനങ്ങളിലേക്കും മാറുന്ന നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുവാനും ഉപയോഗപ്പെടുത്തും.

 

English Summary: Jio will have more speed after 20 MHZ spectrum deployed in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com