ADVERTISEMENT

ഇന്ത്യയിലെ കോവിഡ് മഹാമാരി ദുരന്തത്തിനിടെ പ്രത്യേകം ഓഫര്‍ വിൽപനകൾ വേണ്ടെന്ന് ആമസോൺ തീരുമാനിച്ചു. രാജ്യം ഒന്നടങ്കം വൻ പ്രതിസന്ധിയെ നേരിടുമ്പോൾ ഓഫർ വിൽപനയിൽ കാര്യമില്ലെന്നും ഈ സമയത്ത് അവശ്യവസ്തുക്കൾ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും ആമസോൺ വക്താവ് പറഞ്ഞു.

 

കോവിഡ് -19 ആശങ്കകൾ കാരണം കാനഡയിലും ഇന്ത്യയിലും ആമസോൺ ഡോട്ട് കോമിലെ വാർഷിക വിൽപനയായ പ്രൈം ഡേ സെയിൽ താൽക്കാലികമായി നിർത്തുന്നുവെന്ന് കമ്പനി വ്യാഴാഴ്ച സ്ഥിരീകരിച്ചു. എന്നാൽ താൽ‌ക്കാലികമായി നിർ‌ത്തുന്നത് യു‌എസിലെ പ്രൈം ഡേയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

കാനഡയിലും ഇന്ത്യയിലും കോവിഡ് -19 കേസുകൾ വർധിച്ചുവരുന്നതിനാൽ ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനാൽ 2021 പ്രൈം ഡേ വിൽപന താൽക്കാലികമായി മാറ്റിവച്ചെന്നാണ് ആമസോൺ വിൽപനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നത്.

 

പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പുകളാണ് കാനഡയിൽ നടന്നിട്ടുള്ളത്. വാക്സീൻ ട്രാക്കർ പറയുന്നതനുസരിച്ച് ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുള്ളൂ. അതേസമയം, മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ഇന്ത്യയിൽ വ്യാഴാഴ്ച 412,262 പുതിയ വൈറസ് കേസുകളും 3,980 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 

പകർച്ചവ്യാധി കാരണം ആമസോണിന് ലോകമെമ്പാടുമുള്ള വാർഷിക വിൽപന കഴിഞ്ഞ വർഷം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ഡെലിവറി ഡിസ്കൗണ്ടുകൾക്കും വിഡിയോ സ്ട്രീമിങ് പോലുള്ള മറ്റ് സേവനങ്ങൾക്കും പ്രതിമാസ, വാർഷിക ഫീസ് അടയ്ക്കുന്ന പുതിയ പ്രൈം വരിക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു മാർഗമാണ് പ്രൈം ഡേ സെയിലുകൾ.

 

English Summary: Amazon postpones Prime Day sale in India due to Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com